ബെംഗലൂരു : ‘പഴങ്ങളുടെ രാജാവ് ‘എന്നറിയ പ്പെടുന്ന മധുരമൂറുന്ന മാമ്പഴങ്ങളുടെ സീസണ്‍ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ് … പക്ഷെ ഇത്തവണ ഫലങ്ങളുടെ ലഭ്യതയ്ക്ക് അല്‍പ്പം താമസം നേരിട്ടത് മാത്രമല്ല , കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വിപണിയില്‍ കുറവും വന്നിട്ടുണ്ട് …പക്ഷെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ലാല്‍ ബാഗ് ബോട്ടാനിക്കല്‍ മാമ്പഴ മേളയ്ക്ക് വന്‍ സ്വീകാര്യതയാണ് ഉദ്യാന നഗരിയില്‍ എല്ലായ്പോഴും ലഭിക്കുന്നത് …പ്രത്യേകിച്ച് രാസ വസ്തുക്കളുടെ ഉപഭോഗമില്ലാത്ത ഏറ്റവും നല്ല ഫ്രഷ് മാങ്ങ ലഭിക്കുന്നു എന്നത് തന്നെയാണ് അവിടെയുള്ള സ്റ്റാളുകള്‍ക്ക് ജനപ്രിയമേറുന്നത് …ഇത്തവണ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള നടപടിയുടെ ഭാഗമായി ജനത്തിരക്കേറേയുള്ള സ്ഥലങ്ങളില്‍ സ്റ്റാളുകള്‍ ക്രമീകരിക്കാന്‍ അധികൃതര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു ..ആദ്യ പടിയായി കഴിഞ്ഞ കൊല്ലത്തെക്കാളും ഏകദേശം 22 ഓളം സ്റ്റാളുകളാണു കൂടുതലായി മെട്രോ സ്റെഷനുകളിലും മറ്റും തുടങ്ങിവെച്ചിരിക്കുന്നത് …മാമ്പഴം കൂടാതെ ചക്ക പഴവും വില്‍പ്പനയ്ക്ക് ഉണ്ടെന്ന പ്രത്യേകത കൂടി ഉണ്ട് …
കര്‍ണ്ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വകയായാണ് മാമ്പഴങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് ..!ലാല്‍ബാഗ് ഉദ്യാനത്തില്‍ 30 തരത്തിലുള്ള വിവിധ മാമ്പഴ ഇനങ്ങള്‍ക്ക് 80 വില്‍പ്പനശാലകളും പത്തു തരത്തിലുള്ള വിഭാഗത്തില്‍പ്പെട്ട ചക്കപ്പഴങ്ങള്‍ക്ക് പത്തു സ്റ്റാളുകളുമാണ് ഒരുക്കിയിരികുന്നത് ..ഇന്ന് മുതല്‍ അടുത്ത മാസം പതിനഞ്ചു വരെയാണു മാമ്പഴ മേളയുടെ ദിനങ്ങള്‍ …രാവിലെ 8 മണി മുതല്‍ 7 വരെയാണ് സമയം ..
കര്‍ണ്ണാടകയിലെ മറ്റു ജില്ലകളിലും ഇത്തരത്തില്‍ വിപണികള്‍ സംഘടിപ്പിക്കാറുണ്ട് ..ബെല്‍ഗാവി ,കോപ്പാല്‍ .രാമ നഗര്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ശാലകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു….