പോലീസ് വാന്‍ തട്ടി രണ്ടരവയസ്സുള്ള കുഞ്ഞിനു ദാരുണാന്ത്യം..!

ബെംഗലൂരു : കര്‍ണ്ണാടക റിസര്‍വ്വ് പോലീസിന്റെ വാഹനമിടിച്ചു രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു …ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ യശ്വന്തപുരത്തുള്ള അക്ഷയ് നഗറിലായിരുന്നു സംഭവം നടന്നത് ..തമിഴ്നാട് സ്വദേശിയായ തമിഴ് നാട് സ്വദേശിയായ വെട്രിവെലിന്റെ മകന്‍ ഗിരി പ്രകാശാണ് അപകടത്തില്‍ മരിച്ചത് .. വര്‍ഷങ്ങളായി ഇവിടെ താമസമാക്കിയിരുന്നു വെട്രിവെലിന്റെ കുടുംബം .അക്ഷയ് നഗറിലെ പലവ്യന്ജനക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ മകനെയും കൂട്ടി എത്തിയ സമയത്തായിരുന്നു അപകടം സംഭവിച്ചതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു …സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്ന പിതാവ് റോഡിലേക്ക് നീങ്ങിയ കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ….തന്മൂലം അപകടം സംഭവിക്കുകയായിരുന്നു..!
ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട റിസര്‍വ്വ് പോലീസിന്റെ വണ് അപകടത്തില്‍പ്പെട്ടത് ..പ്രത്യക്ഷത്തില്‍ അത്യാഹിതമൊന്നും കുഞ്ഞില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല ..എന്നാല്‍ ആന്തരികമായി കനത്ത ആഘാതം സംഭവിച്ചിരുന്നുവെന്നും ആന്തരിക രക്ത സ്രാവം തന്നെയാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
[masterslider id="10"]

Related posts