ഉന്നാവ്: ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്നു സ്ഥിരീകരിച്ച് സിബിഐ. കുറ്റം സ്ഥിരീകരിച്ച സിബിഐ പറയുന്നതനുസരിച്ച് കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ശശി സിംഗാണ് പെണ്‍കുട്ടിയെ വശീകരിച്ച് എംഎല്‍എയുടെ വസതിയില്‍ എത്തിച്ചത്.
2017 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശശി സിംഗ് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ വസതിയില്‍ എത്തിച്ചിരുന്നു. കുല്‍ദീപ് സിംഗും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സമയത്ത് ശശി സിംഗ് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു എന്നും സിബിഐ പറഞ്ഞു.
ജൂൺ 11 ന് ഈ പെണ്‍കുട്ടിയെ വീണ്ടും മൂന്നു ചെറുപ്പക്കാർ തട്ടിക്കൊണ്ടുപോയി. ഒരു എസ്.യു.വിയില്‍ ഒളിപ്പിച്ച ണ്‍കുട്ടിയെ ഈ യുവാക്കള്‍ എട്ടു മുതൽ ഒമ്പത് ദിവസം വരെ തുടർച്ചയായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
കേസന്വേഷണത്തില്‍ വന്ന കാലതാമസവും സിബിഐ അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന വൈകിച്ചുവെന്ന ആരോപണവുമുണ്ട്. ഇതിനു പിന്നില്‍ ബങ്കര്‍മാവോ എംഎല്‍എയാണ് എന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ തിരിമറി നടത്താന്‍ പ്രാദേശിക പോലീസ് ശ്രമം നടത്തിയതായി സിബിഐ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അലഹാബാദ് ഹൈക്കോടതി, നിയമത്തിന്മേലുള്ള ബിജെപി എംഎല്‍എയുടെ അനധികൃത കൈകടത്തലിനെതിരെ രംഗത്തു വന്നിരുന്നു. ഉത്തർപ്രദേശ് പോലീസിന്റെ നിഷ്ക്രിയത്വത്തെ കോടതി ചോദ്യം ചെയ്തിരുന്നു.
യുപി പോലീസിന്റെ നിഷ്ക്രിയത്വത്തെ ചൊല്ലിയുണ്ടായ വലിയ ജനകീയ പ്രതിഷേധത്തിന് ശേഷമാണ് കേസ് ഏപ്രിൽ 12 ന് സിബിഐക്ക് കൈമാറിയത്.
അതേസമയം, കഴിഞ്ഞ ദിവസം സെന്‍ഗാറിനെ ഉന്നാവ് ജയിലില്‍നിന്നും സിതാപൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സെന്‍ഗാറിന്റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
കഴിഞ്ഞവർഷം ജൂണിലാണ് എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നൽകുന്നത്. എന്നാൽ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ല. മറിച്ച് പരാതി നൽകിയതിന്റെ പേരിൽ പെണ്‍കുട്ടിയ്ക്ക് ഭീഷണിയായിരുന്നു ലഭിച്ചത്.
പൊലീസിൽനിന്നു നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്നൗവിലെ വസതിക്കു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്.
തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലിരിക്കെ പെണ്‍കുട്ടിയുടെ അച്ഛൻ മരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛൻ മരിക്കാനിടയായ സംഭവത്തിൽ എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഏപ്രിലില്‍ സെന്‍ഗാറിന് നല്കിവന്നിരുന്ന വൈ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകളാണ് സെന്‍ഗാറിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.