ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി , റിഷഭ് പന്തിന്റെ നേതൃത്വത്തില്‍ മിന്നുന്ന ഫോമിലുള്ള ഹൈദരാബാദ് ബൌളിംഗ് നിരയെ പിച്ചി ചീന്തുന്ന കാഴ്ചയ്ക്കാണ് ഫിറോസ്‌ഷാ കോട്ല മൈതാനം സാക്ഷ്യം വഹിച്ചത് ..അവസാന ഓവറുകളിലാണ് ആ ബാറ്റില്‍ നിന്നും റണ്ണുകള്‍ ഒഴുകിയത് …63 പന്തുകള്‍ നേരിട്ട താരം 128 റണ്‍സുമായി പുറത്താകാതെ നിന്നു ..ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ഹാട്രിക്ക് സിക്സുകള്‍ ഉള്‍പ്പടെ അദ്ദേഹം അടിച്ചു കൂട്ടിയത് 26 റണ്‍സ് ആയിരുന്നു …ഹൈദരാബാദ് ബോളിംഗ് നിരയില്‍ നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തു വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ പിഴുത ബംഗ്ലാ താരം ഷക്കീബ് അല്‍ ഹസന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു ..മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്റെ കിടിലന്‍ പ്രകടനത്തിനു കൂടി കാണികള്‍ സാക്ഷിയായി …പതിനാല് റണ്‍ എടുത്ത അലെക്സ് ഹെയില്സിനെ വേഗം നഷ്ടമായെങ്കിലും പിന്നീടെത്തിയ വില്യംസണ്‍ ധവാനുമായി ചേര്‍ന്ന് ടീമിനെ വിജയ തീരത്തെത്തിച്ചു …
”പന്ത് കൊണ്ട് പണി കിട്ടിയ ഹൈദരാബാദ് ബാറ്റ് കൊണ്ട് തിരിച്ചടിച്ചു” :ഡല്‍ഹിക്കെതിരെ 9 വിക്കറ്റ് ജയം ,പ്ലേ ഓഫ് ഉറപ്പാക്കി
ന്യൂഡെല്‍ഹി : യുവതാരം റിഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ചുറി കൊണ്ടും ഡെയര്‍ ഡെവിള്‍സിനു ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല ..ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന , ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിലും തോല്‍വി വഴങ്ങി ഡെയര്‍ ഡെവിള്‍സ് പതനത്തിനു ആക്കം കൂട്ടി ..ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ കുറിച്ച 187 റണ്‍സ് എഴുപന്തുകള്‍ ബാക്കി മറി കടന്നു ..ഹൈദരാബാദ് സണ്‍ റൈസെഴ്സിനു വേണ്ടി ശിഖര്‍ ധവാന്‍ ( 50 പന്തില്‍ 92) ,ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ( 53 പന്തില്‍ 83) എന്നിവര്‍ മികച്ച പ്രകടനം നടത്തി …
സ്കോര്‍ : ഡല്‍ഹി- 20 ഓവറില്‍ 5/187,
ഹൈദരാബാദ് -18.5 ഓവറില്‍ 1/191
ഈ മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ ഡല്‍ഹിയുടെ തുടര്‍ന്നുള്ള മൂന്നു മത്സരങ്ങള്‍ അപ്രസക്തമായി ..അതെ സമയം ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പാക്കി ..!