ബെംഗളൂരു : തിരഞ്ഞെടുപ്പ് ജോലിക്കു വിസമ്മതിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്ത് പലയിടത്തും ഒട്ടേറെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിക്കു വിസമ്മതിച്ചതിനെ തുടർന്നാണു നടപടി.224 മണ്ഡലങ്ങളിലായി മൂന്നരലക്ഷത്തോളം ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമം. എന്നാൽ, പലവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിവാകാൻ ശ്രമിക്കുകയാണ്.
ബെംഗളൂരുവിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ പറഞ്ഞു.നിർബന്ധമായും തിരഞ്ഞെടുപ്പ് ജോലിയിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഇവിടെ 1500 ഉദ്യോഗസ്ഥർക്കു താക്കീത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട പരിശീലനം, യോഗങ്ങൾ എന്നിവയിൽ പങ്കെടുക്കാത്തവർക്കെതിരെ 1951ലെ റപ്രസന്റേഷൻ ഓഫ് പീപ്പിൾ നിയമം അനുസരിച്ചായിരിക്കും കേസെടുക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.