ഊഹാപോഹങ്ങള്‍ക്ക് വിട: സോനം കപൂര്‍ – ആനന്ദ് അഹൂജ വിവാഹം മെയ്‌ 8ന്

മുംബൈ: ബോളിവുഡ് സൂപ്പര്‍ നായിക സോനം കപൂറും ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആനന്ദ്‌ അഹൂജയും തമ്മിലുള്ള വിവാഹം മെയ്‌ 8ന് മുംബൈയില്‍ നടക്കും.

ഇരുവരുടെയും മാതാപിതാക്കള്‍ സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് തീയതി പ്രഖ്യാപിച്ചത്. വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കുമെന്നും, കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സോനവും ആനന്ദും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും ഒരിക്കലും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയോ തങ്ങളുടെ പ്രണയകാര്യങ്ങള്‍ തുറന്നു പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സിനിമാ പുരസ്‌കാര ചടങ്ങില്‍ നീരജയിലെ അഭിനയിത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ച സോനത്തിനൊപ്പം ആനന്ദ് എത്തിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts