ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ 2016 ജൂലൈയില്‍ ഗോസംരക്ഷകരുടെ ആക്രമണത്തിന് ഇരയായ ദളിത് കുടുംബവും 450 പേരും ബുദ്ധമതം സ്വീകരിച്ചതില്‍ സാമൂഹ്യ അനീതി തന്നെയാണ് അവരെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ബിജെപി എംപി ഉദ്ധിത് രാജ് വ്യക്തമാക്കി.
‘മീശ വളര്‍ത്തിയതിന് പോലും അവര്‍ അവിടെ ആക്രമിക്കപ്പെടുന്നു. ഇതല്ലാതെ മറ്റെന്ത് മാര്‍ഗമാണ് അവര്‍ക്ക് മുന്‍പില്‍ ഉള്ളത്’? ഉദ്ധിത് രാജ് ചോദിക്കുന്നു.
ഗിര്‍ സോംനാഥ് ജില്ലയിലെ ഉന ടൗണിന് അടുത്തായുള്ള മോട്ടാ സമാധിയല ഗ്രാമത്തിലായിരുന്നു ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങ് നടന്നത്. ചടങ്ങിന് അധ്യക്ഷത വഹിച്ചത് ബിജെപിയുടെ ദളിത് എംഎല്‍എ പ്രദീപ് പര്‍മാര്‍ ആയിരുന്നു.
ബുദ്ധമതം സ്വീകരിച്ച ഇവരെ താന്‍ അഭിനന്ദിക്കുന്നെന്ന് പറഞ്ഞ പ്രദീപ് പര്‍മാര്‍, ‘ഞാന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണ്. അവരാണ് എനിക്ക് മത്സരിക്കാനുള്ള ടിക്കറ്റ് തന്നത്. എന്നാല്‍ ബാബാ സാഹേബ് ഭരണഘടനയില്‍ സംവരണം എന്നൊന്ന് എഴുതിച്ചേര്‍ത്തിരുന്നില്ലെങ്കില്‍ ഞാന്‍ ഒരിക്കലും എംഎല്‍എ ആവില്ലായിരുന്നു…’ അദ്ദേഹം സൂചിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.