ബെംഗലൂരു : കെ എസ് ആര് ടി സി പരിസരങ്ങളില്‍ നിരോധിച്ച പുകവലി നിയമം മൂലം കുടുങ്ങിയവരുടെ കണക്കുകള്‍ പുറത്തു വിട്ടു കോര്പ്പറേഷന് ..കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.14 ലക്ഷം യാത്രക്കാരെയാണ് പുകവലിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്നത് ..ഈ ഇനത്തില്‍ ഏതാണ്ട് രണ്ടര കോടിയോളം രൂപ കോര്‍പ്പറേഷനു വന്നു ചേര്‍ന്നിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി …. കണക്കുകള്‍ അനുസരിച്ച് നിരോധിക്കപ്പെട്ട ബസ് സ്റേഷന് പരിധിയില്‍ പുക വലിച്ചാല്‍ 200 രൂപയാണ് ഈ ഇനത്തില്‍ പിഴ നല്‍കേണ്ടി വരുന്നത് ..അതെ സമയം പുകവലിക്കെതിരെ ബോധവത്കരണ…
Read MoreMonth: May 2018
അമ്പമ്പോ .. എന്തൊരു മേയ്ക്ക് ഓവര്‍ ആണിത് ..! മെഗാ ഹിറ്റിന്റെ സൂചനകള്‍ ഒന്നൊന്നായി നല്കി രാജ് കുമാര്‍ ഹിരാനി ..ജീവിതത്തില്‍ തന്നെ നിരവധി വേഷങ്ങള്‍ കെട്ടിയാടിയ ഒരു ‘സഞ്ജു ബാബ’യിലേക്ക് രണ്‍ബീര്‍ പരകായ പ്രവേശം നടത്തുന്നു ..! ട്രെയിലര്‍ കാണാം ..
വിവാദങ്ങള്‍ ഇത്രത്തോളം പിടിമുറിക്കിയ മറ്റൊരു നടനെ ബോളിവുഡ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ് ..സമ്പന്നതയുടെ വെണ്ണ കല്‍പ്പടവുകള്‍ ചവിട്ടി കയറിയ ബാല്യത്തില്‍ നിന്നും താര സിംഹാസനത്തിലേക്കും തുടര്‍ന്നും കല് തുറങ്കിന്റെ ഇരുളടയുന്ന ഇടനാഴികളിലടക്കം കൂപ്പു കുത്തിയ ആ ജീവിതത്തിലെ അധ്യായങ്ങള്‍ രാജ് കുമാര്‍ ഹിരാനി നമുക്ക് മുന്പില് വിവരിക്കാന്‍ ഒരുങ്ങുന്നു …അടുത്ത മാസം 29 നു തിയേറ്ററില്‍ എത്തുന്ന ‘സഞ്ജു ‘ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി ..കെട്ടിലും മട്ടിലും എല്ലാം സഞ്ജയ് ദത്ത് ആയി രണ്‍ബീര്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണ് .. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ്…
Read Moreവസതിയിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് എന്ന് സൂചന , ഇത് പ്രതികാര നടപടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു സഹോദരന് ഡി കെ സുരേഷ് ..! ഒടുവില്‍ ഡി കെ യെ പൂട്ടാന്‍ ഒരുങ്ങിയോ ..?
ബെംഗലൂരു : കര്‍ണ്ണാടകത്തിലെ പ്രബലനായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് എന്ന് സൂചന ..തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയും ,ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികളെ ഡി കെയ്ക്ക് എതിരെ വിട്ടു ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചു .. ബി ജെ പിയുടെ കുതിര കച്ചവട ശ്രമങ്ങളെ എല്ലാം തന്നെ തകര്‍ത്തു കര്‍ണ്ണാടകത്തില്‍ ജെ ഡി എസ് -കോണ്‍ഗ്രസ് സഖ്യം മുന്നണിയിലെത്തിക്കാന്‍…
Read More‘രാജ്യത്ത് എല്ലാവരും ആര് എസ് എസില്‍ അംഗത്വം എടുക്കണം ..’ ഹരിയാന ആരോഗ്യമന്ത്രി..!
ചണ്ടിഗഡ്: കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര് എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പലയിടത്തു നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഉയര്‍ന്നു കേള്‍ക്കുന്നു ..രാജ്യത്ത് എല്ലാവരും ആര് എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു മധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി .. സ്വയം സേവക് സംഘം ഒരു ദേശീയ സംഘടന ആണെന്നും , ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇപ്രകാരം പരിഹാരം ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി …ഹരിയാനയിലെ മനോഹര്‍ ലാല്‍…
Read Moreകർണാടക മന്ത്രിനിർണയം: ആഭ്യന്തരം കോണ്‍ഗ്രസിന്, ജെഡിഎസിന് ധനകാര്യം
ബംഗളൂരു: കർണാടകയിലെ മന്ത്രിനിർണയം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മിൽ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാനാണ് ധാരണ. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കായിരിക്കും ആഭ്യന്തരം ലഭിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നതിനുശേഷമാണ് വകുപ്പുകളിൽ ധാരണയായത്. ജെഡിഎസ് നേതാവായ കുമാരസ്വാമി കോണ്‍ഗ്രസ് പിന്തുണയോടെയാണു ഒരാഴ്ചമുന്പ് കർണാടകയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreവാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു… ബാബാ രാംദേവിന്റെ ‘കിംഭോ’
ന്യൂഡല്‍ഹി: വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടെലികോം രംഗത്തെ ഞെട്ടിച്ച് ബാബാ രാംദേവിന്റെ പുതിയ സംരംഭം. കൂടാതെ, സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൌണ്‍ലോഡ് ചെയ്തത്. ഹൗ ആര് യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്കൃത പരിഭാഷയായ ‘കിംഭോ’യില്‍ സ്വകാര്യ, ഗ്രൂപ്പ്…
Read Moreകൈരാനയിലും നൂർപൂരിലും ഐക്യ പ്രതിപക്ഷത്തിനു മിന്നും ജയം; ബിജെപിക്ക് തിരിച്ചടി. രാജരാജേശ്വരി നഗറിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി കോൺഗ്രസ് ജയിച്ചുകയറി.
ന്യൂഡൽഹി: ചെങ്ങന്നൂർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 10 ഉപതെരഞ്ഞെടുപ്പകളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും ശക്തമായ തിരിച്ചടി. ഉത്തർപ്രദേശിലെ സിറ്റിംഗ് സീറ്റായ നൂർപൂറിൽ ബിജെപി പരാജയപ്പെട്ടു. നൂർപൂർ നിയമസഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി നേതാവ് നിയിം ഉൾ ഹസൻ ബിജെപി സ്ഥാനാർഥി അവാനി സിംഗിനെ പരാജയപ്പെടുത്തി. നിയിം 6211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബിജെപി എംഎൽഎ ലോകേന്ദ്ര സിംഗ് ചൗഹാൻ അന്തരിച്ചതിനെ തുടർന്നാണ് നൂർപൂറിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോകേന്ദ്ര സിംഗ് രണ്ടു തവണ ജയിച്ച മണ്ഡലമാണിത്. ലോകേന്ദ്രയുടെ വിധവ അവാനി സിംഗിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.…
Read Moreമേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം.
ന്യൂഡൽഹി: മേഘാലയിലെ അമ്പതി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷിറ അമ്പതി വിദാൻസഭ സീറ്റിൽ വിജയിച്ചു. എൻപിപി സ്ഥാനർഥി ക്ലെമന്റ് ജി. മോമിൻ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ക്ലെമന്റ് മുന്നിൽ നിന്നെങ്കിലും അവസാന ലാപ്പിൽ പിന്നിലേക്കുപോയി. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ മകളാണ് മിയാനി ഡി ഷിറ. അറുപതംഗ നിയമസഭയിൽ 21 സീറ്റുമായി കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷിയെങ്കിലും ബിജെപി സഖ്യമാണ് മേഘാലയിൽ ഭരിക്കുന്നത്.
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം.
ചെങ്ങന്നൂർ: കേരളം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ കൊയ്തെടുത്തത്. ഇടത് കേന്ദ്രങ്ങളെ പോലും അന്പരപ്പിച്ച 20,807 വോട്ടിന്റെ ഭൂരിപക്ഷം സജി ചെറിയാൻ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പിൽ മാമൻ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാർഡ്. 67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടിയ എൻഡിഎ സ്ഥാനാർഥി…
Read Moreആറു കോച്ചുള്ള മെട്രോ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും..
ബെംഗളൂരു : ആറു കോച്ചുള്ള മെട്രോ ട്രെയിൻ സർവീസ് തുടങ്ങാൻ റെയിൽവേ ബോർഡിന്റെ അനുമതി കാത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയതിനാൽ ട്രെയിൻ സർവീസ് തുടങ്ങാൻ തടസമില്ല. ആറു കോച്ച് മെട്രോയുടെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. വാണിജ്യ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മിഷണർ കെ.എ.മനോഹരൻ റെയിൽവേ ബോർഡിനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ അടുത്തമാസം സർവീസ് തുടങ്ങാനാകും. നിലവിൽ 975 പേർക്കു യാത്രചെയ്യാവുന്ന മൂന്നു കോച്ച് ട്രെയിനുകളാണ് നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി സർവീസ്…
Read More