വാട്സ്ആപ്പിന് വെല്ലുവിളി: വരുന്നു… ബാബാ രാംദേവിന്‍റെ ‘കിംഭോ’

ന്യൂഡല്‍ഹി: വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്‍റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി.

സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടെലികോം രംഗത്തെ ഞെട്ടിച്ച് ബാബാ രാംദേവിന്‍റെ പുതിയ സംരംഭം. കൂടാതെ, സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ്  എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൌണ്‍ലോഡ് ചെയ്തത്. ഹൗ ആര്‍ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്‍റെ സംസ്‌കൃത പരിഭാഷയായ ‘കിംഭോ’യില്‍  സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ എന്നിങ്ങനെ ധാരാളം ഫീച്ചറുകളുമുണ്ടെന്നാണ് വിവരം.

ബിഎസ്എന്‍എലുമായി കൈകോര്‍ത്താണ് പതഞ്ജലി സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts