സിദ്ധരാമക്ക് വേണ്ടി പ്രചരണം നടത്തിയ പ്രൊഫസർമാർക്ക് പണി കിട്ടി.

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കായി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മൈസൂരു സർവകലാശാലയിലെ രണ്ട് പ്രഫസർമാരെ സസ്പെൻഡ് ചെയ്തു. പ്രഫ. ബി.പി. മഹേഷ് ചന്ദ്ര ഗുരു, ഡോ. അരവിന്ദ മാലഗട്ടി എന്നിവർക്കെതിരെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശ പ്രകാരം സർവകലാശാല നടപടിയെടുത്തത്. കർണാടക സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ അരവിന്ദ് മാലഗട്ടി കൂവേംപു കന്നഡ സ്റ്റഡി സെന്റർ പ്രഫസറാണ്. മഹേഷ് ചന്ദ്ര ഗുരു മാസ് കമ്യൂണിക്കേഷൻ ജേണലിസം വിഭാഗം പ്രഫസറും. മൈസൂരുവിൽ പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘സേവ് ഡെമോക്രസി, സേവ് ദ് കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് സേവ് ഇന്ത്യ’ പരിപാടിയിൽ സിദ്ധരാമയ്യയ്ക്കായി ഇവർ പ്രചാരണം നടത്തിയെന്നു ബിജെപി പരാതിപ്പെട്ടിരുന്നു.

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ 14ന് മൈസൂരു സർവകലാശാലാ റജിസ്ട്രാറിന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതു വൈകിയതിനെ തുടർന്ന് വീണ്ടും തിങ്കളാഴ്ച വൈസ് ചാൻസലർക്ക് കമ്മിഷൻ നോട്ടിസ് അയച്ചു. തുടർന്നാണ് സസ്പെൻഷൻ. അതേ സമയം വ്യക്തമായ അന്വേഷണം നടത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് പ്രഫ.മഹേഷ് ചന്ദ്ര ഗുരു ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടി ആയിരുന്നില്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us