തിരുവനന്തപുരം : സെക്രട്ടറിയെറ്റിനു മുന്‍പിലെ കുതിയിരിപ്പ് സമരം പിന്‍വലിച്ചു ലോകം മുഴുവന്‍ വാര്‍ത്തയയെക്കാവുന്ന ഒരു ഐതിഹാസിക സമരത്തിന് മാലാഖമാര്‍ ഒരുങ്ങി കഴിഞ്ഞു ..യു എന്‍ എയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന കാല്‍നടയായുള്ള സമരം ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തെയ്ക്ക് 170 ഓളം കിലോമീറ്റര്‍ താണ്ടിയെന്നത് ചരിത്രത്തില്‍ തന്നെയാവും ഇടം പിടിക്കാന്‍ പോവുന്നത് ..പതിനായിരത്തോളം യുവതികളാണു അര്‍ഹിക്കുന്ന തങ്ങളുടെ ശമ്പളവര്‍ദ്ധനവിനു വേണ്ടി ഈ സഹനമുറയ്ക്ക് ഒരുങ്ങികഴിഞ്ഞിരിക്കുന്നത് …തികച്ചും സമാധാനപരമായി തുടക്കമിടുന്ന യാത്രയില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കുള്ളില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയും , മൊബൈല്‍ ടോയ്‌ലറ്റും ബാത്ത് റൂം സൗകര്യങ്ങളോരുക്കിയുമാണ് തീരുമാനിച്ചിരിക്കുന്നത് ..യാത്രയുടെ വേഗവും ദൂരവും കണക്കിലെടുത്ത് സൌകര്യപ്രദമായ സ്ഥലം കണ്ടെത്തി ഓരോ ദിവസത്തെയും സമാപനവും വിശ്രമവും ഒരുക്കുന്നതായിരിക്കും …ഇതിനായി കടന്നു പോകുന്ന കേന്ദ്രങ്ങളിലെ വിവിധ സന്നദ സംഘടനകളുടെയും പൌരപ്രമുഖരുടേയും സഹായം തേടുന്നുണ്ട് …..എന്നാല്‍ കുടിവെള്ളവും ,പ്രാഥമിക ആവശ്യങ്ങളും ,അന്തിയുറക്കവും മുട്ടിക്കാന്‍ സൂത്രപ്പണികളുമായി ആശുപത്രി മുതലാളിമാര്‍ രംഗത്തിറങ്ങിയിട്ടുണ്ട് ….എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ മാനേജുമെന്റ്കളുമായി രഹസ്യ ധാരണയിലെത്തിയെന്ന വാര്‍ത്തകളാണു ഉയരുന്നത് …
മുബൈയില്‍ അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് ..ഇന്ത്യയെ ഊട്ടുന്ന കര്‍ഷകര്‍ അവകാശ പോരാട്ടത്തിനായി തെരുവില്‍ ഇറങ്ങിയപ്പോള്‍ മഹാരാഷ്ര സര്ക്കാര്‍ ശരിക്കും നടുങ്ങിയ അവസ്ഥയായിരുന്നു …ആ സമരത്തില്‍ ഊറ്റം കൊള്ളുന്ന സഖാക്കള്‍ തന്നെ കേരളത്തില്‍ അത്തരമൊരു മാര്‍ച്ചിനു കളമോരുങ്ങുമ്പോള്‍ എതിര്‍പ്പുമായി രംഗത്തുള്ളത് അത്യന്തം വിരോധാഭാസം തന്നെ …
ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി ചെയ്തു രോഗികള്‍ക്ക് സ്വാന്തനമേകുന്ന , 90 % പേരും ഭൂമിയിലെത്തി ആദ്യം താലോലിക്കപ്പെടുന്ന കൈകള്‍ ഇന്ന് അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കുമ്പോള്‍ മനസാക്ഷിയുള്ള ആര്‍ക്കും കണ്ടില്ലെന്നു നടികാന്‍ കഴിയില്ലെന്നു തന്നെയാണ് പ്രതീക്ഷ …..
ലോംഗ് മാര്‍ച്ചില്‍ നിന്നും യു എന്‍ എയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലേബര്‍ കമ്മീഷണറുടെ നേത്രുത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പരാജയമായി …തുടര്‍ന്ന് നാളുകളായി തങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിനും , ആശുപത്രി മാനേജ്മെന്റുകള്‍ക്കുമെതിരെ പണി മുടക്കിയുള്ള സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നു നഴ്സുമാര്‍ ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു ….. ഇതുവരെ കാണാത്ത തരത്തില്‍ സ്റ്റാഫുകള്‍ പൂര്‍ണ്ണമായും പണി മുടക്കി
ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചു കൊണ്ട് തന്നെയാണ് മാലാഖമാര്‍ രണ്ടും കല്‍പ്പിച്ചു നിരത്തിലിറങ്ങുന്നത് ….
ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചു കൊണ്ട് തന്നെയാണ് മാലാഖമാര്‍ രണ്ടും കല്‍പ്പിച്ചു നിരത്തിലിറങ്ങുന്നത് ….