ബെംഗളൂരു : ഓരോ ജില്ലയിലും സ്ത്രീകൾക്കു മാത്രമായി ആശുപത്രികൾ, വനിതാ സംരംഭകർക്കു പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങളുമായി ഓൾ ഇന്ത്യ മഹിള എംപവർമെന്റ് പാർട്ടി (എഐഎംഇപി) പ്രകടനപത്രിക. അടിച്ചമർത്തപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്കും വേണ്ടിയാണ് പാർട്ടി നിലകൊള്ളുകയെന്നു പ്രസിഡന്റ് ഡോ. നൗറിയ ഷെയ്ഖ് പറഞ്ഞു.
ബിപിഎൽ കുടുംബങ്ങളിലെ കുട്ടികൾക്കു ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താനും പദ്ധതിയുള്ളതായി പാർട്ടി വക്താവ് കുതുബുദ്ദീൻ കാസി പറഞ്ഞു. വനിതകളുടെ അവകാശങ്ങൾക്കു മുൻതൂക്കം നൽകുന്ന പാർട്ടി 224 സീറ്റുകളിലും മൽസരിക്കുമെന്നും ഇവർ വ്യക്തമാക്കി.