കലിപൂണ്ട് കടലായി കിസ്സാൻ കർഷക ജാഥ.

മുംബൈ: സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ കര്‍ഷക ജാഥയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നിയമസഭാ മാര്‍ച്ച്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുപ്പതിനായിരത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തിയിരിയ്ക്കുകയാണ്. ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ഈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്‍റെ നീക്കം. അതേസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്യോഗസ്ഥരുടെ…

Read More

റയില്‍വേ വീണ്ടും തനിനിറം കാണിച്ചു;പുതുതായി ആരംഭിച്ച ലോക്കല്‍ സര്‍വീസുകളും ജനങ്ങള്‍ക്ക്‌ ഉപകരപ്പെടാന്‍ സാധ്യത കുറവ്.

ബെംഗളൂരു :നഗരത്തിലെ മലയാളികളോടെ റയില്‍വേ കാണിക്കുന്ന ചിറ്റമ്മ നയം ഇന്ന് വളരെ പ്രശസ്തമാണ് ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ജനങ്ങള്‍ക്ക് എങ്ങിനെ ഉപകരപ്പെടാതെ കാര്യങ്ങള്‍ ചെയ്യാം എന്ന് ഗവേഷണം നടത്തുന്നവര്‍ റയില്‍വേ യില്‍ ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.നഗരത്തില്‍ ട്രാഫിക്‌ അധികമയത്തോടെ പലരും ട്രെയിന്‍ യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങി,ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ മന്ത്രി പുതിയ എട്ടു ഡെമു,മെമു തീവണ്ടികള്‍ പ്രഖ്യാപിച്ചത്.അതില്‍ ചില സര്‍വിസുകള്‍ ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന തരത്തില്‍ ആണെങ്കിലും ബാനസവാടി-ഹൊസൂർ പോലുള്ള സര്‍വിസുകള്‍ യെശ്വന്ത്പുരവുമായോ സിറ്റി റെയില്‍വേ സ്റ്റേഷനുമായോ ബന്ധിപ്പിക്കാതെ ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടും…

Read More

സെല്‍ഫി പോയിന്‍റുകളുമായി റെയില്‍വേ: ഇനി അപകടം കൂടാതെ പടം പിടിക്കാം.

ന്യൂഡല്‍ഹി: പ്രധാനപ്പെട്ട എഴുപത് റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുത്ത്  ഇന്ത്യന്‍ റെയില്‍വേ. ഇതിനുള്ള പ്രൊപോസല്‍ ക്ഷണിച്ചതായി റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. സെല്‍ഫി എടുക്കുന്നതിനിടയില്‍ അപകടം ഉണ്ടാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനിടെയാണ് സെല്‍ഫിക്ക് മാത്രം പ്രത്യേക പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ട്രെയിനിന് മുന്നില്‍ നിന്നെടുക്കുന്ന സെല്‍ഫികള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നത് തടയുകയാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതുകൂടാതെ സ്വകാര്യ സഹകരണത്തോടെ അറുനൂറോളം സ്റ്റേഷനുകള്‍ നവീകരിക്കാനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ലിഫ്റ്റ്‌, എസ്കലേറ്റര്‍, ചുറ്റുമതില്‍…

Read More

മറ്റൊരു ദുരന്തo ഒഴിവാക്കാൻ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ന്യൂഡല്‍ഹി: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നേരത്തെ ജാഗ്രതാ നിർദേശം നൽകിയതിന് പിന്നാലെ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നും മൂന്ന്‍ ദിവസത്തേക്ക് കടുത്ത ജാഗ്രത വേണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും…

Read More

കുടിവെള്ളം തന്നെയാണ് പ്രധാന പ്രശ്നം;36% പേർ ജാതി നോക്കി വോട്ടു ചെയ്യും; കർണാടകയിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് നോക്കിക്കാണുന്നത് ഇങ്ങനെ.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കുക ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെന്നു കർണാടക വോട്ടർ സർവേ-2018 റിപ്പോർട്ട്. സന്നദ്ധ സംഘടനകളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ദക്ഷും ചേർന്നാണു റിപ്പോർട്ട് പുറത്തിറക്കിയത്. 2013 മേയിൽ അധികാരത്തിലേറിയ സിദ്ധരാമയ്യ സർക്കാരിന്റെ പ്രകടനത്തിന് 10ൽ 7.09 മാർക്കാണ് സർവേ നൽകിയിരിക്കുന്നത്. ജലവിതരണം കാര്യക്ഷമമാക്കലും, ശുദ്ധജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കലുമാണ് പ്രാധാന്യമേറിയ വിഷയമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഓംപ്രകാശ് റാവത്ത് പ്രകാശനം ചെയ്ത റിപ്പോർട്ടിൽ പറയുന്നു. ബാഗൽക്കോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്…

Read More

ആഡംബര കാറ് വാങ്ങാനെടുത്ത വായ്പ തിരിച്ചടച്ചില്ല;നടി സിന്ധുമേനോനെതിരെ കേസ്.

ബെംഗളൂരു: ബാങ്ക് ഓഫ് ബറോഡയിൽ നിന്നെടുത്ത കാർ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ തെന്നിന്ത്യൻ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്കിന്റെ പരാതിയിൽ, വഞ്ചനാക്കുറ്റത്തിനു ചുമത്തുന്ന ശിക്ഷാനിയമത്തിലെ 420-ാം വകുപ്പു പ്രകാരമാണ് യശ്വന്തപുര ആർഎംസി യാർഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മൂന്നാംപ്രതിയാണ് ബെംഗളൂരു മലയാളി കൂടിയായ സിന്ധു. സിന്ധുവിന്റെ സഹാദരൻ മനോജ് കാർത്തികേയൻ, നാഗശ്രീ, സുധാ രാജശേഖരൻ, ഇന്ദിരാ മേനോൻ എന്നിവരേയും പ്രതിചേർത്തിട്ടുണ്ട്. ആഡംബര കാർ വാങ്ങാനായി 2017 മാർച്ചിൽ 36.78 ലക്ഷം രൂപ വായ്പയെടുത്തശേഷം തിരിച്ചടച്ചിട്ടില്ലെന്നാണ് ഇവർക്കെതിരെയുള്ള പരാതി. ഇതിൽ ആദ്യ രണ്ടു പ്രതികളായ…

Read More

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്; വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.  കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…

Read More

നഗരത്തിലെ ആദ്യത്തെ പിങ്ക് പോലീസ് ഔട്ട് പോസ്റ്റ് ജയനഗറിൽ പ്രവർത്തനം തുടങ്ങി.

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ പൊലീസ് പിങ്ക് ഔട്ട്പോസ്റ്റ് ജയനഗറിൽ പ്രവർത്തനമാരംഭിച്ചു. ജയനഗർ തേഡ് ബ്ലോക്കിലെ എൻഎംകെആർവി വനിതാ കോളജിന് സമീപത്തും ബസവനഗുഡിയിലെ ബിഎംഎസ് വനിതാ കോളജിന് സമീപത്തുമാണ് ഔട്ട്പോസ്റ്റ് ആരംഭിച്ചത്. വനിതാ പോലീസുകാരെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വിദ്യാർഥിനികൾക്ക് നേരിട്ടെത്തി പരാതി നൽകാൻ സാധിക്കും. ഔട്ട്പോസ്റ്റിന് സമീപത്ത് സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നത്. മഹാറാണി ഗവ.കോളജ്, വസന്തനഗർ മൗണ്ട് കാർമൽ കോളജ്, കോറമംഗല ജ്യോതി നിവാസ് കോളജ് എന്നിവിടങ്ങളിലും ഒരു…

Read More

ഛേത്രിയുടെ ഹാട്രിക്കിൽ ബാഗ്ലൂർ ഫൈനലിലേക്ക്

അങ്ങനെ ആദ്യ ഐ എസ് എല്ലിൽ തന്നെ ബെംഗളൂരു എഫ് സി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ തോളിലേറിയാണ് ബെംഗളൂരു ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പൂനെ സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളൂരിവിന്റെ മുന്നേറ്റം. ബെംഗളൂരുവിന്റെ മൂന്ന് ഗോളുകളും ഛേത്രിയുടെ വകയായിരുന്നു. ഗോൾ രഹിതമായി അവസാനിച്ച ആദ്യ പാദ സെമിക്ക് ശേഷം കണ്ടീരവയിൽ എത്തിയ ടീമുകളെ നിറഞ്ഞ സ്റ്റേഡിയമാണ് സ്വീകരിച്ചത്. എവേ ടീമായ പൂനെ ആയിരുന്നു തുടക്കത്തിൽ മുന്നേറ്റങ്ങൾ നടത്തിയത്. പക്ഷെ ഗുർപ്രീത്…

Read More

മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​.

ദുബായ്: അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​യ​ർ ഇന്ത്യ​ വഴിയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വഴിയും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാം. ഇ​തോ​ടെ ദു​ബാ​യി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​ൻ 2000 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്.…

Read More