അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വേഗം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ കർശന പരിശോധന.

ബെംഗളൂരു : അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വേഗം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന്റെ കർശന പരിശോധന. വാഹനങ്ങളുടെ വേഗം പരിശോധിക്കാൻ ക്യാമറകൾ സ്ഥാപിച്ചു. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരിൽനിന്നു പിഴയും ഈടാക്കി തുടങ്ങി. 10 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ ആറു മാസത്തിനിടെ ഉണ്ടായ അപകടങ്ങളിൽ മലയാളി ഉൾപ്പെടെ ഏഴുപേരാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച ഇൻഫോസിസ് ജീവനക്കാരൻ ശരത്കുമാർ റെഡ്ഡി (29) ബൈക്ക് അപകടത്തിലും ഐബിഎം ജീവനക്കാരനായ മലയാളി രാജേഷ് ജേക്കബ് (38) കാറപകടത്തിൽ മരിച്ചതുമാണ് ഒടുവിലത്തെ സംഭവം. വലിയ വാഹനങ്ങളിടിച്ച് മേൽപാലത്തിൽനിന്നു ബൈക്കുകൾ താഴെ വീണു രണ്ടു വർഷത്തിനിടെ അഞ്ചുപേർ മരിച്ചു. ഇവിടെ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്നു ട്രാഫിക് പൊലീസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. തുടർന്നാണ് വാഹന പരിശോധന കർശനമാക്കിയത്.

ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലേക്കു പോകുന്ന പാത ദിവസേന ആയിരക്കണക്കിനു ബൈക്ക് യാത്രികർ ഉപയോഗിക്കുന്നുണ്ട്. ഓഫിസ് സമയങ്ങളിൽ ഹൊസൂർ റോഡിലെ ബ്ലോക്ക് ഒഴിവാക്കാം എന്നതിനാലാണിത്. ഇരുവശത്തേക്കുമായി നാലുവരിപ്പാത മാത്രമുള്ള മേൽപാലം വലിയ വാഹനങ്ങൾക്കു മാത്രമാണ് അനുയോജ്യമെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇതിലൂടെ ബൈക്ക് യാത്ര ഒഴിവാക്കുകയാണ് ഉചിതം. കഴിഞ്ഞ സെപ്റ്റംബറിൽ വിദ്യാർഥികൾ മൂന്നു കാറുകളിൽ മേൽപാലത്തിനു മുകളിലൂടെ നടത്തിയ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. അമിതവേഗത്തിൽ മേൽപാലം ഇറങ്ങിയ കാർ നിയന്ത്രണം വിട്ടു മുന്‍പിലെ കാറിലും മീഡിയനിലും ഇടിച്ചു തകരുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us