കേപ്ടൌണ് : പെരുമാറ്റ ചട്ടങ്ങളുടെ പേരില്‍ ഏറെ പഴി കേട്ട ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മറ്റൊരു വിവാദം കൂടി ഉയര്‍ന്നു പൊങ്ങുന്ന സാഹചര്യമാണു ..! കളിക്കിടെ പന്തില്‍ കൃതൃമത്വം കാട്ടിയെന്ന് ആരോപിച്ചു ഓസീസ് ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ പേരില്‍ ആരോപണമുയര്‍ന്നു …ഓസീസ് -ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ , മൂന്നാം ദിനത്തിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത് …ബാന്‍ ക്രോഫ്റ്റ് പന്തിനു സ്വിംഗ് ലഭിക്കാന്‍ രഹസ്യമായി സാന്‍ഡ് പേപ്പര്‍ പോലുള്ള എന്തോ ചെറിയ വസ്തു ഉപയോഗിച്ച് കീശയ്ക്കുള്ളിലാക്കിയ പന്തിന് മേല്‍ സംശയകരമായ രീതിയില്‍ എന്തോ പ്രയോഗിക്കുന്നത് ക്യാമറയില്‍ തെളിഞ്ഞു ….ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് റഫറി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് …. ! മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിനു 238 എന്ന നിലയിലാണ് ..! നിലവില്‍ അവര്‍ക്ക് 294 റണ്‍സ് ലീഡ് ഉണ്ട് ..! ആദ്യം ബാറ്റ് ചെയ്ത ഓസീസ് 311 നു പുറത്താകുകയായിരുന്നു ..! നാല് ടെസ്റ്റുകള്‍ ഉള്ള പരമ്പരയില്‍ ഇരുവരും ഓരോ ജയം വീതം നേടിയിട്ടുണ്ട് ..!
Related posts
-
കേരളത്തിൽ വീണ്ടും മങ്കി പോക്സ്
കണ്ണൂർ : കണ്ണൂരില്‍ ചികിത്സയിലുള്ള ആള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബൂദബിയില്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം...