ബെംഗളൂരു ∙ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂർത്തിയായ മൈസൂരു– ബെംഗളൂരു റൂട്ടിൽ പഴയ ഡീസൽ എൻജിനുകൾക്കു പകരം 12 ട്രെയിനുകൾക്ക് ഇലക്ട്രിക് എൻജിൻ. എൻജിൻ മാറാനുള്ള സമയം ലാഭിക്കാം. വായു മലിനീകരണവും ഇടയ്ക്കിടെ പിടിച്ചിടുന്നതും ഒഴിവാക്കാം. ഇരട്ടപ്പാതയിലൂടെ ഇനി സുഗമയാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതീകരിച്ച ഇരട്ടപ്പാത കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് ട്രെയിനുകൾക്ക് ഔദ്യോഗികമായി തുറന്നു കൊടുത്തത്.
ഡീസൽ എൻജിൻ ഉപയോഗിച്ചിരുന്ന ട്രെയിനുകളിൽ 12 എണ്ണമാണ് ആദ്യഘട്ടത്തിൽ ഇലക്ട്രിക് എൻജിനിലേക്കു മാറുന്നത്. 218 കോടി രൂപ ചെലവിൽ മൂന്നു ഘട്ടങ്ങളിലായാണ് 138.5 കിലോമീറ്റർ മൈസൂരു– ബെംഗളൂരു പാതയുടെ വൈദ്യുതീകരണം പൂർത്തീകരിച്ചത്. പാതയിലെ എല്ലാ ട്രെയിനുകളും ഇലക്ട്രിക് എൻജിൻ ഉപയോഗിക്കുന്നതോടെ റെയിൽവേക്കു പ്രതിവർഷം 1.2 കോടി ലീറ്റർ ഡീസല്‍ ലാഭിക്കാം.
ബെംഗളൂരുവിലും മൈസൂരുവിലും ട്രെയിനുകളുടെ എൻജിൻ മാറുന്നതിനു വേണ്ടിയിരുന്നത് ഉൾപ്പെടെ 15 മിനിറ്റ് കുറഞ്ഞതു യാത്രാസമയം ലാഭിക്കാം. ഇലക്ട്രിക് എൻജിനുകളിലേക്കു മാറിയ ട്രെയിനുകളെല്ലാം ഇന്നലെ പരമാവധി സമയനിഷ്ഠ പാലിച്ചു. ചിലതു 10 മിനിറ്റ് വൈകിയപ്പോൾ ചില ട്രെയിനുകള്‍ അഞ്ചു മിനിറ്റ് നേരത്തെയെത്തി.
1. ഹൗറ–മൈസൂരു (22817) പ്രതിവാര എക്സ്പ്രസ്– നാളെ മുതൽ 2. മൈസൂരു–ഹൗറ (22818) പ്രതിവാര എക്സ്പ്രസ്– 26 മുതൽ 3. ചെന്നൈ–മൈസൂരു (16021) കാവേരി എക്സ്പ്രസ്– 19 മുതൽ 4. മൈസൂരു–ചെന്നൈ (16022) കാവേരി എക്സ്പ്രസ്– 20 മുതൽ
5. ചാമരാജനഗർ–തിരുപ്പതി (16219) എക്സ്പ്രസ്– 20 മുതൽ 6. തിരുപ്പതി–ചാമരാജനഗർ (16220) എക്സ്പ്രസ്– 20 മുതൽ 7. ചെന്നൈ–മൈസൂരു (12007) ശതാബ്ദി എക്സ്പ്രസ്– 19 മുതൽ 8. മൈസൂരു–ചെന്നൈ (12008) ശതാബ്ദി എക്സ്പ്രസ്– 19 മുതൽ
9. ദർഭംഗ–മൈസൂരു (12577) പ്രതിവാര എക്സ്പ്രസ്– 20 മുതൽ 10. മൈസൂരു–ദർഭംഗ (12578) പ്രതിവാര എക്സ്പ്രസ്– 24 മുതൽ 11. ചെന്നൈ–മൈസൂരു (22682) പ്രതിവാര എക്സ്പ്രസ്– ഇന്നു മുതൽ 12. മൈസൂരു–ചെന്നൈ (22681) പ്രതിവാര എക്സ്പ്രസ്– 28 മുതൽ