കേരള സമാജം സൌത്ത് വെസ്റ്റ് സൌജന്യസ്തനാര്‍ബുദ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്വഭിമാന്‍ മഹിള ട്രസ്റ്റ്‌ മായി സഹകരിച്ച് സൌജന്യ മമോഗ്രഫി ടെസ്റ്റ്‌ ക്യാമ്പ്‌ നടത്തുന്നു. വരുന്ന ഞായറാഴ്ച ,25.03.2018 രാവിലെ 10 മണി മുതല്‍ 12 മണിവരെ ദുബാസിപാളയയില്‍ ഉള്ള ജ്ഞാനബോധിനി സ്കൂളില്‍ ആണ് ക്യാമ്പ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :വസന്ത രാമന്‍ (+91 9591369752) ജോളി പ്രദീപ്‌ (+91 8904729751)

Read More

ബിബിഎംപി പരിധിയിൽ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർ പ്ലാൻ അംഗീകരിച്ചുകിട്ടാൻ ഇനി സർക്കാർ ഓഫിസ് കയറിയിറങ്ങേണ്ട.

ബെംഗളൂരു ∙ മഹാനഗരസഭാ(ബിബിഎംപി) പരിധിയിൽ കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർ പ്ലാൻ അംഗീകരിച്ചുകിട്ടാൻ ഇനി സർക്കാർ ഓഫിസ് കയറിയിറങ്ങേണ്ട. പ്ലാൻ ഉൾപ്പെടെ കെട്ടിട നിർമാണത്തിന്റെ വിവിധ അപേക്ഷകൾക്ക് ഓൺലൈൻ വഴി അനുമതി നൽകാനുള്ള സംവിധാനം ബിബിഎംപി വികസിപ്പിച്ചെടുത്തു. അടുത്തമാസം ഒന്നിനു നിലവിൽ വരുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. കെട്ടിടം നിർമിക്കാൻ അനുമതിക്കായി പ്ലാനും അനുബന്ധ രേഖകളും സഹിതം ഓൺലൈൻ വഴി അപേക്ഷിക്കാം. ഫീസും ഓൺലൈനായി അടയ്ക്കാം. ബിബിഎംപി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. പരമാവധി 30 ദിവസം കൊണ്ട് അപേക്ഷയിൽ…

Read More

മലയാളി ഉടമസ്ഥതയിലുള്ള ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ തൊഴിലാളികളെ കെട്ടിയിട്ട് പണവും നിർമാണ വസ്തുക്കളും കവർന്നു.

ബെംഗളൂരു: മലയാളി ഉടമസ്ഥതയിലുള്ള ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ തൊഴിലാളികളെ കെട്ടിയിട്ട് പണവും നിർമാണ വസ്തുക്കളും കവർന്നു. നെലമംഗലയ്ക്കും തുമക്കൂരുവിനും ഇടയിൽ വ്യവസായ മേഖലയായ ദൊബസ്പേട്ട് ഫേസ് രണ്ടിലെ ഫാക്ടറി നിർമാണത്തിനിടെയാണ് സംഭവം. തിരുവല്ല സ്വദേശി, ജാലഹള്ളിയിൽ താമസിക്കുന്ന അജികുമാറിന്റെ ഉടമസ്ഥതയിലുള്ള അഭിഷേക് എൻജിനീയറിങ് വർക്സിലെ തൊഴിലാളികളാണ് ഞായറാഴ്ച രാത്രി ആക്രമണത്തിനിരയായത്. യുപി സ്വദേശികളായ രാജേഷ്കുമാർ യാദവ് (23), പങ്കജ്കുമാർ യാദവ് (25), ബ്രിജേഷ്കുമാർ യാദവ് (35), രാജീവ് (25) എന്നിവർക്കാണ് പരുക്കേറ്റത്. സ്ഥാപനത്തിലെത്തിയ ഇരുപത് പേരടങ്ങുന്ന മോഷണ സംഘം സുരക്ഷാ ജീവനക്കാരനെയും നാലു തൊഴിലാളികളേയും ഇരുമ്പ്…

Read More

പിഴയീടാക്കി മടുത്തു ഇനി കുറച്ചു ഉപദേശമാകം.

ബെംഗളൂരു : ഹെൽമറ്റ് ധരിക്കാത്തതിനു പലതവണ പിഴയീടാക്കിയിട്ടും നന്നാകാത്ത ഇരുചക്രവാഹന യാത്രക്കാരെ ബോധവൽക്കരണത്തിലൂടെ നന്നാക്കാൻ ട്രാഫിക് പൊലീസ്. ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സിറ്റി ട്രാഫിക് പൊലീസിന്റെ നടപടി. വാഹനമോടിക്കുന്നവർക്കും പിന്നിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽതന്നെ പലരും സ്ട്രാപ്പ് ഇടാതെയാണ് ഹെൽമറ്റ് തലയിൽ വയ്ക്കുന്നത്. നഗരത്തിലെ വാഹനാപകടങ്ങളിൽ ഉൾപ്പെടുന്നവരിൽ അറുപതുശതമാനവും ഇരുചക്രവാഹനയാത്രികരാണെന്നു ട്രാഫിക് അഡീഷനൽ കമ്മിഷണർ എച്ച്. ഹിതേന്ദ്ര പറഞ്ഞു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. തലയ്ക്കു മാരക ക്ഷതമേറ്റ് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം…

Read More

ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആം ആത്മി പാര്‍ട്ടിയും രംഗത്ത്.

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആംആദ്മി പാർട്ടി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 18 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. പാർട്ടി സംസ്ഥാന കൺവീനർ പൃഥ്വി റെഡ്ഡി സർവജ്ഞനഗറിൽ മൽസരിക്കും. റിട്ട.ഐഎഎസ് ഓഫിസർ രേണുകാ വിശ്വനാഥൻ (ശാന്തിനഗർ) മുൻമുഖ്യമന്ത്രി ദേവരാജ് അർസിന്റെ കൊച്ചുമകൻ ലിംഗരാജ് അർസ് ( കെആർപുരം), മോഹൻ ദാസരി ( സിവിരാമൻ നഗർ), എസ്.ജി. സീതാറാം (ബസവനഗുഡി), എം.സി. അബ്ബാസ് (ബിടിഎം ലേഒൗട്ട്), രാഘവേന്ദ്ര താനെ (ഹെബ്ബാൾ), ആർ.സിദ്ധഗംഗയ്യ (പുലികേശി നഗർ), ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ നേതാവ് അയൂബ് ഖാൻ ( ശിവജി…

Read More

പുതിയ രാഷ്ട്രീയ പാർട്ടിയുമായി വാട്ടാൾ നാഗരാജ്.

ബെംഗളൂരു : കന്നഡ അനുകൂല സംഘടനകളെയും ദലിത്–കർഷക സംഘടനകളെയും അണിനിരത്തി പാർട്ടി രൂപീകരിക്കുമെന്നു കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് വട്ടാൽ നാഗരാജ് പറഞ്ഞു. കർണാടക പ്രജാ സംയുക്ത രംഗ എന്ന പാർട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കന്നഡ ഭാഷയുടെയും കർണാടകയുടെയും വികസനമാണ് ലക്ഷ്യമെന്നും ദേശീയപാർട്ടികൾ കന്നഡിഗരെ അവഗണിക്കുകയാണെന്നും നാഗരാജ് ആരോപിച്ചു.

Read More

തെരഞ്ഞെടുപ്പ് അടുത്തല്ലോ, അതുകൊണ്ട് ഈ കടുത്ത വേനലിലും പവർകട്ട് ഇല്ല.

ബെംഗളൂരു : മധ്യവേനൽ അവധിക്കു സംസ്ഥാനത്തു പവർ കട്ട് ഉണ്ടാകില്ലെന്ന് ഊർജമന്ത്രി ഡി.കെ.ശിവകുമാർ. വേനലിൽ 900 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വേനൽ കഴിയും വരെ കേബിൾ മാറ്റൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ അനുവദിക്കരുതെന്നു വകുപ്പിനു കർശന നിർദേശം നൽകിയിട്ടുമുണ്ട്. കർണാടകയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുവെന്ന് സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ ആരോപണവും ശിവകുമാർ തള്ളി. സംസ്ഥാനത്തെ താപ വൈദ്യുത നിലയങ്ങൾക്കു നൽകേണ്ട കൽക്കരി വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം കൽക്കരി…

Read More

അഖില ഭാരതീയ വീരശൈവ മഹാസഭ ഉടക്കുന്നു; തെലുങ്കാനയിലുണ്ടായ ദുരന്തം കർണാടകയിലും കോൺഗ്രസിനെ പിൻതുടരുമോ?

ബെംഗളൂരു: ലിംഗായത്ത്- വീരശൈവ പ്രത്യേക ന്യൂനപക്ഷ മതരൂപീകരണ വിഷയത്തിൽ ഭാവിനടപടികൾ ആലോചിക്കാനായി അഖില ഭാരതീയ വീരശൈവ മഹാസഭ 23ന് യോഗം ചേരും. പ്രത്യേക മതപദവി നൽകാനുള്ള സർക്കാർ തീരുമാനത്തെ തള്ളുന്നതായും വീരശൈവ നേതാക്കളുമായും മഠാധിപതികളുമായും കൂടിയാലോചിച്ച ശേഷം 23ന് ഭാവി നടപടികളെ കുറിച്ചു തീരുമാനമെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും അഖില ഭാരതീയ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂർ ശിവശങ്കരപ്പ അറിയിച്ചു. ആദ്യം സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ശാമന്നൂർ നിലപാടു മാറ്റിയതോടെ, വീരശൈവരുടെ ആസ്ഥാനമായ പഞ്ചപീഠ, വിരക്ത മഠങ്ങളും വീരശൈവ മഹാസഭയും അഭിപ്രായസമന്വതയിൽ…

Read More

നമ്മ മെട്രോ ട്രെയിനുകളുടെ സമയവിവരം ഗൂഗിൾ മാപ്പിൽ.

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനുകളുടെ സമയവിവരം ഇനി ഗൂഗിൾ മാപ്പിലൂടെ അറിയാം. മെട്രോ സ്റ്റേഷൻ ലൊക്കേഷൻ നൽകിയാൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകളുടെ സമയവും ഇടവേള സംബന്ധിച്ചും കൃത്യമായ വിവരം ലഭിക്കും. പർപ്പിൾ ലൈനിലൂടെയും ഗ്രീൻ ലൈനിലൂടയും സഞ്ചരിക്കുന്ന ട്രെയിനുകളുടെ എല്ലാ വിവരവും മാപ്പിലൂടെ ലഭ്യമാകുമെന്നു ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേന്ദ്ര ജെയിൻ പറഞ്ഞു. നിലവിൽ മെട്രോ സ്റ്റേഷനുള്ളിലെത്തിയാൽ മാത്രമേ ട്രെയിനിന്റെ സമയവിവരങ്ങൾ ലഭ്യമായിരുന്നുള്ളൂ. ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷൻ എന്നുള്ളതിന് ഇംഗ്ലിഷിൽ എം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബിഎംടിസി ബസുകളുടെ സമയവും റൂട്ട് നമ്പറും…

Read More

നാളെ നടത്തേണ്ടിയിരുന്ന “നമ്മമെട്രോ” സമരം ഒരു മാസത്തേക്ക് മാറ്റിവച്ചു!

ബെംഗളൂരു: മാർച്ച് 22 ന് വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മെട്രോ ജീവനക്കാരുടെ സമരം ഒരു മാസത്തേക്ക് മാറ്റിവച്ചതായി യുണിയൻ നേതാക്കൾ ഹൈക്കോടതിയിൽ അറിയിച്ചു. ഈ മാസം 26 ന് ബാംഗ്ലൂർ മെട്രോ എംപ്ലായീ യൂണിയന്റെ നാലു പ്രതിനിധികളും മാനേജ്മെൻറിന്റെ മുന്ന് പ്രതിനിധികളും ഈ വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. എന്നു മാത്രമല്ല ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട്  ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും  തുടർ ചർച്ചകൾ നടത്താനും തീരുമാനമായി.

Read More
Click Here to Follow Us