അജിത് പൂജപ്പുരയുടെ രചനയില്‍ നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പരോളിന്റെ ‘ ട്രെയിലര്‍ പുറത്തിറങ്ങി ..മിയ ജോര്‍ജ്ജ് , പല്ലവി ,തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍ …നടന് ലാലു അലക്സിന്റെ നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി ..ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അദ്ദേഹത്തിന്റെത് ….! യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ….കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന രീതിക്കൊപ്പം ‘ത്രില്ലര്‍ സ്വഭാവവും’ ചേരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത ….ചിത്രം ഈ മാസം തന്നെ തിയേറ്ററില്‍ എതുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു …..നിര്‍മ്മാണം ആന്റണി ഡി ക്രൂസ് ..ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു ….
യഥാര്‍ത്ഥ സംഭവകഥയുടെ ചുവടു പിടിച്ചു മമ്മൂക്കയുടെ പുതിയ ചിത്രം ‘പരോള്‍ ‘, ട്രെയിലര്‍ പുറത്തിറങ്ങി,ലാലു അലക്സിന്റെ തിരിച്ചു വരവ് ശ്രദ്ധേയം !
