സമൂഹ മാധ്യമങ്ങള്‍ രാജ്യത്തെ ക്രമസമാധാന പാലനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രമസമാധാന പാലനത്തിന് സമൂഹ മാധ്യമങ്ങള്‍ ഗുരുതര വെല്ലുവിളിയാണ്  ഉയര്‍ത്തുന്നുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പോലീസ് മേധാവികളുടെ രാജ്യാന്തര സംഘടനയുടെ ഏഷ്യ പെസിഫിക് റീജണല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ്  രാജ്നാഥ് സിംഗ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെ നേരിടാനാണ് സമൂഹ മാധ്യമങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ല്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ വ്യാപകമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ സാഹചര്യമുണ്ടായി.

അതേപോലെതന്നെ 2013 ലെ മുസാഫര്‍നഗര്‍ കലാപത്തിനിടെയും തെറ്റായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുവിഭാഗം പേര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അടക്കമുള്ളവ സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ഇവര്‍ അക്രമങ്ങള്‍ നടത്തുന്നതിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. അല്‍ ഖ്വെയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പ്രഖ്യാപനം ഉള്‍പ്പെട്ട വീഡിയോ നിരവധി ഇന്ത്യന്‍ യുവാക്കളാണ് കണ്ടത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയില്‍ തീവ്രവാദി സംഘടനകളുടെ സ്വാധീനം വര്‍ധിച്ചുവരുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഇത് സുരക്ഷാ ഏജന്‍സികള്‍ക്ക് കനത്ത വെല്ലുവിളിയാണ്.

അതുപോലെതന്നെ ഇന്ത്യന്‍ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ വിദേശത്തേക്ക് പോയെന്ന വിവരങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. പോലീസും ജനങ്ങളും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us