കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക.
ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത പരാജയമാണ് ലങ്കയോട് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റിങില്‍ തിളങ്ങിയ ഇന്ത്യക്ക് അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിര തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യ നല്‍കിയ 175 റണ്‍സെന്ന വിജയലക്ഷ്യം ലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയതേയില്ല. 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. ഭുനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നീ മുന്‍നിര പേസര്‍മാരുടെ അഭാവം മുതലെടുത്താണ് ലങ്ക ഇന്ത്യയെ കശാപ്പ് ചെയ്തത്.
ആദ്യ കളിയിലെ തോല്‍വിക്കു ശേശഷം ശക്തമായ തിരിച്ചുവരവാണ് ബംഗ്ലാദേശിനെതിരായയ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ നടത്തിയത്. ബൗളിങ് നിര ഫോമിലേക്കുയര്‍ന്നതോടെ ആറു വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഇന്ത്യ ടൂര്‍ണമെന്റിലേക്കു തിരിച്ചുവരികയായിരുന്നു. ജയദേവ് ഉനാട്കട്ട് ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റെടുത്തപ്പോള്‍ പുതുമുഖ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ബംഗ്ലാദേശ് നല്‍കിയ 140 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.
ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന ഏക ഘടകം. ടൂര്‍ണമെന്റില്‍ ഇതുവരെ താളം കണ്ടെത്താന്‍ രോഹിത്തിനായിട്ടില്ല. ആദ്യ കളിയില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പുറത്തായ രോഹിത്തിന് രണ്ടാമത്തെ മല്‍സരത്തില്‍ 17 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് രോഹിത്തിന്റെ കഷ്ടകാലം ആരംഭിച്ചത്. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് രോഹിത് ഫോമിലേക്കുയരേണ്ടത് നിര്‍ണായകമാണ്. എംഎസ് ധോണിയുടെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റിഷഭ് പന്തും ആദ്യ രണ്ടു കളികളില്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഈ പരമ്പരയില്‍ റിഷഭ് പന്തിന് മികച്ച പ്രകടനം കാഴ്ചവച്ചേ തീരൂ. റിഷഭ് പന്തിനു പകരം ഇന്ന് ലോകേഷ് രാഹുലിന് ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.