കൊളംബോയില്‍ ‘കടുവകളുടെ കടന്നാക്രമണം ‘, പുതിയ വിജയ ചരിതം രചിച്ച് ബംഗ്ലാദേശ് : ലങ്കയെ തകര്‍ത്തത് അഞ്ചു വിക്കറ്റിനു ..

കൊളംബോ : നിഹാദസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരം ലങ്ക ഇനി ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല .. പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ടി20 സ്കോര്‍  പടുത്തുയര്‍ത്തി ,താരതമ്യേന കുട്ടി ക്രിക്കറ്റിലെ ദുര്‍ബലരെന്ന പേരുദോഷമുള്ള ബംഗ്ലാദേശിനു മുന്‍പില്‍ വെച്ച് നീട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി ….ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 എന്ന മികച്ച സ്കോര്‍  കുശാല്‍ പെരേരയുടെയും , മെന്‍ഡിസിന്റെയും ,ഉപുല്‍ തരംഗയുടെയും  കരുത്തില്‍ അവര്‍ അടിച്ചു കൂട്ടി ..എന്നാല്‍  മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തമിം ഇക്ബാലും , ലിറ്റന്‍ ദാസും ചേര്‍ന്ന് അതെ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു …ലങ്കന്‍ ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും വെറും എട്ടോവറില്‍ ബംഗ്ലാ സ്കോര്‍ നൂറു കടത്തി ….വലിയ ലക്ഷ്യം പിന്തുടരുന്ന പരിഭ്രമം ലവലേശം ഇരുവരുടെയും ബാറ്റിംഗില്‍ നിഴലിച്ചില്ല എന്ന് പറയുന്നതാവും ശരി ..19 പന്തില്‍ , അഞ്ചു സിക്സറുകളുടെ അകമ്പടിയോടെ  43 നേടിയ ദാസിന്റെ വിക്കറ്റ് നഷ്ടപെട്ടതോടെ അല്‍പ്പം പരുങ്ങലിലായ കടുവകള്‍ , മുഷ്ഫിഖര്‍ റഹീം എന്ന പരിചയ സമ്പന്നനായ കളിക്കാരന്‍ ക്രീസില്‍ എത്തിയതോടെ ടോപ്‌ ഗിയറിലേക്ക് നീങ്ങി ….35  പന്തില്‍  4  സിക്സറുകളുടെയും  5 ബൌണ്ടറികളുടെയും സഹായത്തോടെ 75  റണ്‍സ് ആണ് അദ്ദേഹം അടിച്ചു കൂട്ടിയത് ….ഇടയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്  പഴയ പല്ലവി ആവര്‍ത്തിക്കുമെന്ന തോന്നലുളവാക്കിയെങ്കിലും ഒരു ഭാഗത്ത് ഉറച്ചു നിന്ന മുഷ്ഫിഖര്‍ രണ്ടു പന്ത് ബാക്കി നില്‍ക്കെ  ബംഗ്ലാദേശിന്റെ കുട്ടി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടി 20 വിജയം സമ്മാനിച്ചു …..

നേരത്തെ കുശാല്‍ പെരേര നേടിയ ( 48 പന്തില്‍  74) ,കുശാല്‍   മെന്‍ഡിസ്( 30 പന്തില്‍  57) കരുത്തിലാണ് ലങ്ക   മികച്ച     സ്കോര്‍ നേടിയത് ..ബംഗ്ലാദേശ് ബോളിംഗ് നിരയില്‍  മുസ്തഫിസുര്‍  റഹ്മാന്‍  4 ഓവറില്‍    48    റണ്‍സ് വഴങ്ങി 3 വിക്കറ്റ്    നേടിയിരുന്നു ……വിജയത്തോടെ മൂന്ന്‍ ടീമുകളും പോയിന്റ് നിലയില്‍ ഒപ്പമെത്തിയതോടെ ഇനിയുള്ള മത്സരങ്ങള്‍  നിര്‍ണ്ണായകമാകും …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us