പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു. ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ പാലക്കാട് ആര്‍.ഡി.ഒയ്ക്കു കൈമാറി.
മധുവിന്‍റെ ദേഹത്ത് അടിയുടെ അമ്പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയും മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പുണ്ടായതാണ്. കെട്ടിയിട്ട് അടിച്ചതിന്‍റെ ലക്ഷണങ്ങളുമുണ്ട്. മാത്രമല്ല, വടികൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടിയിരുന്നു. തലയ്‌ക്കേറ്റ പരുക്കാണു മരണകാരണം. തലച്ചോര്‍ തകര്‍ന്നു നീര്‍ക്കെട്ടുണ്ടായി. മതിലില്‍ തലയിടിപ്പിച്ചതുകൊണ്ടോ കല്ലുകൊണ്ട് ഇടിച്ചതുകൊണ്ടോ ആകാം തലച്ചോറിനു ക്ഷതമുണ്ടായത്.
മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.എന്‍.എ. ബലറാമാണു റിപ്പോര്‍ട്ട് കൈമാറിയത്. മധുവിന്‍റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് പഴവും, മറ്റു കായ്കനികളുടെ ചെറിയ അംശവും മാത്രമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.