രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്ഷൻ ചുറ്റാതെ നേരിട്ട് മേൽപാലത്തിലൂടെ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്ന് തുമകൂരു, ചെന്നൈ ഭാഗത്തേക്കുള്ള റെയിൽവേ ലൈനുകൾക്ക് മുകളിലൂടെ നാലുവരിമേൽപാലവും നാലുവരി അടിപ്പാതയുമാണ് സിഗ്നൽ ഫ്രീ കോറിഡോറിന്റെ ഭാഗമായി നിർമിച്ചത്. 352 കോടിരൂപ ചെലവഴിച്ചാണ് നാലരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയത്. റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയേറ്റെടുക്കാൻ വൈകിയതോടെ നിർമാണം ഇടക്കാലത്ത് നിലച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ.ജോർജ്, മേയർ സമ്പത്ത്രാജ് എന്നിവർ പങ്കെടുത്തു.
മജസ്റ്റിക്കിന് സമീപത്തെ പ്രധാന ട്രാഫിക് പ്രശ്നം തീര്‍ന്നു;ഒക്കലിപുരം റോഡ് സിഗ്നൽ ഫ്രീ കോറിഡോര്‍ ഇന്ന് ഉത്ഘാടനം ചെയ്തു.
