യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ഇവരുടെ ഉടമസ്ഥതയിലുള്ള വയലിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപ ഗ്രാമത്തിലെ ദലിത് യുവാവുമായി സുഷമ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കൾ കോളജ് പഠനം അവസാനിപ്പിച്ച് യുവതിയെ വീട്ടു തടങ്കലിലാക്കി. ഇതിനു ശേഷവും സുഷമ പലവട്ടം യുവാവിനെ കണ്ടതാണ് കുടുംബാംഗങ്ങളെ ക്രൂരതയ്ക്കു പ്രേരിപ്പിച്ചത്.
ദളിത് യുവാവിനെ പ്രണയിച്ച മകളെ വിഷം കൊടുത്ത് ക്രുരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.
