ഒരു നഴ്സിംഗ് കോളേജുകൂടി കോവിഡ് ക്ലസ്റ്ററായി മാറി.

Covid Karnataka

ബെംഗളൂരു : നഗരത്തിൽ ഒരു നഴ്സിംഗ് കോളേജ് കൂടി കോവിഡ് ക്ലസ്റ്ററായി മാറി, തുടർന്ന് ഇവിടെ കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു.

ചിക്കബാന വാരയിലെ ധന്വന്തരി നഴ്സിംഗ് കോളേജിലെ 3 അധ്യാപകർക്കും 21 വിദ്യാർത്ഥികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹൊറമാവു ക്രിസ്ത്യൻ കോളേജ് ഓഫ് നഴ്സിംഗിലെ 34 വിദ്യാർത്ഥികൾക്ക് കോവിഡ് പിടിപെട്ടിരുന്നു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ഇവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ധന്വന്തരി കോളേജിലെ വിദ്യാർത്ഥികൾക്കും കോവിഡ് ബാധിച്ചത് എന്നാണ് ബി.ബി.എം.പി.ദാസറഹള്ളി സോൺ അധികൃതർ പറയുന്നത്.

അധ്യാപകരെ ഹോം ക്വാറൻറീനിലേക്കും വിദ്യാർത്ഥികളെ കോവിഡ് കെയർ സെൻ്ററുകളിലേക്കും മാറ്റിയിട്ടുണ്ട്.

ഈ കോളേജിലെ 90% പേരും കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts