6-8 ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക്..

ബെംഗളൂരു : കോവിഡ് മഹാമാരി തീർത്ത ഏകദേശം ഒന്നര വർഷത്തോളമുള്ള ഇടവേളക്ക് ശേഷം 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് മുതൽ സ്കൂളിലേക്ക് പോകുന്നു.

ആഗസ്റ്റ് 23 ന് 9 മുതൽ 12 ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂളിൽ എത്തിയുള്ള വിദ്യാഭ്യാസം ആരംഭിച്ചിരുന്നു, ഇതിൻ്റെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് പുതിയ തീരുമാനം.

  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

താലൂക്ക് അടിസ്ഥാനത്തിൽ ടി പി ആർ നിരക്ക് 2 % ൽ താഴെയുള്ള താലൂക്കുകളിൽ മാത്രമാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളിൽ 50% വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലാസ് നടത്തുന്നത്.

അധ്യാപകരും അനധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാർത്ഥികളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണം.

അതേ സമയം ഒന്നു മുതൽ 5 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനകൾ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us