ജയിച്ചു കയറി പൂനെയും സമനില നേടി ചെന്നൈയും

മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റിയെ മറികടന്ന് പൂനെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പൂനെ മുംബൈയെ മറികടന്നത്. ഇരു പകുതികളിലുമായി ഡിയേഗോ കാർലോസും മാഴ്‌സെലിഞ്ഞോയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്. പൂനെയുടെ ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ മുംബൈ ഗോൾ മുഖം ആക്രമിച്ച പൂനെ 18ആം മിനുട്ടിൽ ഡിയേഗോ കാർലോസിലൂടെ മുൻപിലെത്തുകയായിരുന്നു. സെൽഫ് ഗോളിന് സമാനമായ ഗോളിലൂടെയാണ് മുംബൈ പിറകിലായത്. സാർഥകിന്റെ ക്രോസിൽ കാർലോസ് ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് മുംബൈ താരം രാജു ഗെയ്ക്‌വാദിന്റെ കാലിൽ തട്ടി…

Read More

വിവാദ കവി കരീപ്പുഴ ശ്രീകുമാറിനെ വലിച്ചു വാരി നിലത്തടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ്‌ എസ് വി.

കുറച്ചു ദിവസമായ വാര്‍ത്ത‍ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കവി കരീപ്പുഴ ശ്രീകുമാറിന്റെത്,ഒരു പൊതു വേദിയില്‍ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചതിന്റെ പേരില്‍ ആര്‍ എസ് എസ്സുകാര്‍ അദ്ധേഹത്തെ കയ്യേറ്റം ചെയ്തു എന്നാണ് ആദ്യ വാര്‍ത്ത വന്നത്,പിന്നീടു അത് കയ്യേറ്റ ശ്രമമായി മാറുകയും ചെയ്തു,ബി ജെ പി നേതാക്കള്‍ അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും കവിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു,ഇതേ വിഷയത്തില്‍ വ്യത്യസ്തമായ ഒരു അഭിപ്രയവുമായാണ് മാധ്യമ പ്രവര്‍ത്തകനായ പ്രദീപ്‌ എസ് വി മുന്നോട്ട് വന്നിരിക്കുന്നത് . “കുരീപ്പുഴ ശ്രീകുമാർ,, താങ്കൾ ഇത്രമേൽ അധപതിച്ചോ?? എന്താണ്…

Read More

കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു.

ശ്രീനഗര്‍: കശ്മീരിലെ സുജ്‍വാനിൽ കരസേനാക്യാമ്പ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ ആറായി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരനും മരിച്ചു. അതേസമയം ക്യാമ്പില്‍ അതിക്രമിച്ച് കയറിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. കരസേനാമേധാവി ബിപിൻ റാവത്ത് ജമ്മുവിലെത്തി, സൈനിക കമാൻഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ 2 പേരാണ് ഇപ്പോള്‍ മരിച്ചതി. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില് ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി…

Read More

ഗോള്‍ഡന്‍ ചാരിയറ്റ് എന്നാ വെള്ളാനയെ രക്ഷിക്കാനുറച്ചു സംസ്ഥാന സര്‍ക്കാരും റെയില്‍വേയും കൈകോര്‍ക്കുന്നു.

ബെംഗളൂരു: ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) സമർപ്പിച്ച നിർദേശങ്ങൾക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം. ട്രെയിൻ സർവീസ് കനത്ത സാമ്പത്തിക ബാധ്യത വരുത്തിയ സാഹചര്യത്തിലാണ് വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതി കെഎസ്ടിഡിസി തയ്യാറാക്കിയത്. പുതിയ പദ്ധതിയനുസരിച്ച് വരുമാനത്തിന്റെ 56 ശതമാനം റെയിൽവേയ്ക്കും 44 ശതമാനം കെഎസ്ടിഡിസിക്കും ലഭിക്കും. 2008ൽ സർവീസ് ആരംഭിച്ച ഗോൾഡൻ ചാരിയറ്റിന്റെ ഉയർന്ന ടിക്കറ്റ് നിരക്കാണ് വിനോദസഞ്ചാരികളെ അകറ്റിയത്. പ്രതിമാസം ഭീമമായ വാടക റെയിൽവേയ്ക്ക് നൽകേണ്ടിയിരുന്ന സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനും…

Read More

ഇന്ന് ആദ്യ ലെസ് ട്രാഫിക്‌ ദിനാചരണം;സ്വകാര്യ വാഹനങ്ങള്‍ തടയില്ല.

ബെംഗളൂരു :ലെസ് ട്രാഫിക് ദിനത്തിൽ സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. ഓട്ടോ, വെബ്ടാക്സി, സ്വകാര്യ ബസ് സർവീസുകൾ എന്നിവയെ തടയില്ല. പൊതുഗതാഗത മാർഗങ്ങളിലേക്കു കൂടുതൽപേരെ ആകർഷിക്കാനാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ വായുമലിനീകരണ തോതു പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രേവണ്ണ പറഞ്ഞു. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയുള്ള ആദ്യ ലെസ് ട്രാഫിക് ദിനാചരണം ഇന്ന്. പൊതുഗതാഗത സംവിധാനത്തിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബിഎംടിസിയും നമ്മ മെട്രോയും ഇന്നു കൂടുതൽ സർവീസുകൾ നടത്തും. 70 രൂപയുടെ…

Read More

വായു–ജല മലിനീകരണം കുറച്ച് ബെംഗളൂരു നഗരപരിസരം ശുചിയായി നിലനിർത്താൻ കർണാടക നഗരവികസനവകുപ്പും അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയും കൈകോർ‌ക്കുന്നു.

ബെംഗളൂരു : വായു–ജല മലിനീകരണം കുറച്ച് ബെംഗളൂരു നഗരപരിസരം ശുചിയായി നിലനിർത്താൻ കർണാടക നഗരവികസനവകുപ്പും അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയും കൈകോർ‌ക്കുന്നു. വായുവിന്റെയും ജലത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ നവീന ആശയങ്ങൾ തേടി, സർവകലാശാലയുടെ സഹകരണത്തോടെ ബെംഗളൂരു ഇന്നവേഷൻ ചാലഞ്ചിനു തുടക്കമിട്ടതായി ബെംഗളൂരു വികസനമന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ ഫലപ്രദമായ കണ്ടെത്തലുകളും ആശയങ്ങളും നഗരവികസനത്തിനു വേണ്ടി ഉപയോഗിക്കും. ജേതാക്കൾക്ക് അവരുടെ ആശയങ്ങളും കണ്ടെത്തലുകളും പരീക്ഷിക്കാനും രണ്ടുവർഷംകൊണ്ടു നടപ്പാക്കാനുമായി സർക്കാർ ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കും. ഫലപ്രദമെന്നു ബോധ്യമായാൽ മറ്റു നഗരങ്ങളിൽ കൂടി ഉപയോഗിക്കാൻ കഴിയുംവിധം ഇവ…

Read More

പ്രാവിനെ തുറന്നുവിട്ടതിന്റെ പേരിൽ തർക്കം; രണ്ടു വയസ്സുകാരനെ പതിനാലുകാരൻ കൊലപ്പെടുത്തി

ബെംഗളൂരു : പ്രാവുകളെ കൂടുതുറന്നു വിട്ടതിന്റെ പേരിലുള്ള തർക്കത്തെ തുടർന്നു രണ്ടു വയസ്സുകാരനെ പതിനാലുകാരൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നു പരാതി. സോളദേവനഹള്ളിയിൽ വെങ്കടേഷ് എന്ന കുഞ്ഞിനെയാണ് അയൽക്കാരനായ വിദ്യാർഥി ക്രൂരമായി മർദിച്ചതിനുശേഷം കൊലപ്പെടുത്തിയത്.വിദ്യാർഥിയുടെ മൂന്നു പ്രാവുകളെ വെങ്കടേഷും അഞ്ചു വയസ്സുകാരൻ സഹോദരനും ചേർന്നാണു തുറന്നുവിട്ടത്. പ്രാവുകളിലൊന്നിനെ വിദ്യാർഥി തിരിച്ചുപിടിച്ചുകൊണ്ടു വന്നപ്പോൾ അതിനെ കൂട്ടിലടയ്ക്കരുതെന്നു പറഞ്ഞു വെങ്കടേഷും സഹോദരനും ബഹളം വച്ചത്രേ. ബഹളത്തിനിടെ ഈ പ്രാവും പറന്നുപോയതോടെ ക്ഷുഭിതനായ വിദ്യാർഥി കുഞ്ഞിനെ അടുത്തുള്ള തോട്ടത്തിലേക്കു കൊണ്ടുപോയി അപായപ്പെടുത്തിയെന്നാണ് കേസ്. ഉന്തുവണ്ടിയിൽ ഭക്ഷണവിൽപന നടത്തുന്നവരാണു വെങ്കടേഷിന്റെ മാതാപിതാക്കൾ.ഇവരും വിദ്യാർഥിയുടെ…

Read More

വിജയത്തോടെ ജംഷഡ്പൂരും പ്ലേഓഫിനരികെ

വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്‌പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്‌പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ വ്യതാസത്തിന്റെ അടിസ്ഥാനത്തിൽ പൂനെ രണ്ടാമതാണ്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ പിറകിൽ ആവുന്നതിൽ പലപ്പോഴും ജാംഷഡ്‌പൂരിന്റെ രക്ഷക്കെത്തിയത് ഗോൾ കീപ്പർ സുബ്രത പോൾ ആയിരുന്നു. മികച്ച തുടക്കം ലഭിച്ച നോർത്ത് ഈസ്റ്റിനു പക്ഷെ അതൊന്നും ഗോളാക്കാനായില്ല. പല തവണ അനാവശ്യമായി പന്ത് നഷ്ടപ്പെടുത്തിയ ജാംഷഡ്‌പൂർ പലപ്പോഴും ഗോൾ വഴങ്ങുന്നതിനു അടുത്ത് എത്തിയെങ്കിലും ഗോൾ…

Read More

പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു.

പനജി: പെണ്‍കുട്ടികളുടെ മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ കോളജുകളിലെ ലഹരി ഉപയോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ലെങ്കിലും ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കർ. ‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയിൽ ഞാൻ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങൾ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെൺകുട്ടികൾ ബീയർ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു’– പരീക്കർ പറഞ്ഞു. ഗോവയിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. 2017 ഓഗസ്റ്റ് മുതൽ…

Read More

അവധിയെടുത്ത് കറങ്ങുന്ന ജീവനക്കാരെ തെരഞ്ഞു പിടിച്ച് പുറത്താക്കാന്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം;13,000 പേർക്കു പണി പോകും

ന്യൂഡല്‍ഹി: അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ. 13,000 പേരെ സർവീസിൽനിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേന്ദ്ര റയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണു ‘അവധിക്കാരെ’ തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്. ആകെയുള്ള 13 ലക്ഷം ജീവനക്കാരിൽ 13,000ത്തിൽ അധികം പേർ ദീർഘകാലമായി അവധിയിലാണെന്നു പരിശോധനയിൽ കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ നിയമനം നടത്താനുമാകുന്നില്ല. ട്രെയിൻ സർവീസ് ഉൾപ്പെടെ റയിൽവേയുടെ പല ജോലികളും താളം തെറ്റിക്കുന്നതിൽ അവധിക്കാർക്കു ‘പങ്കു’ണ്ടെന്നാണു നിഗമനം. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും…

Read More
Click Here to Follow Us