രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ദിവസവും പ്രമുഖർ പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് എല്ലാ ദിവസവും സാങ്കേതിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കും. ഓറിയോൺ മാളിലെ പിവിആർ സിനിമാസിലാണ് മുഖാമുഖം നടക്കുന്നത്. നമോമി കവാസി (ജപ്പാൻ), റൂബൻ (സ്വീഡൻ), ടോണി ഗാട്ട്ലിഫ് (ഗ്രീസ്), ദീപാ മേത്ത (കാനഡ), സെബാസ്റ്റ്യൻ ലിയോ (ചിലെ) എന്നിവർ പങ്കെടുക്കും. മനുഷ്യാവകാശവും നീതിയും എന്ന വിഷയത്തിൽ ഡോക്യുമെന്റി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

Read More

ഇനി ലോക്കൽ ടിക്കറ്റെടുക്കാൻ വലിയ ക്യൂവിൽ നിൽക്കേണ്ട;പ്ലാറ്റ് ഫോം ടിക്കറ്റിന് പരക്കം പായേണ്ട;ടിക്കറ്റ് കളഞ്ഞു പോകുമെന്ന ഭയം വേണ്ട;യുടിഎസ് ആപ്പ് നിങ്ങളെ സഹായിക്കും.

ബെംഗളൂരു :റിസർവ്ഡ് ടിക്കറ്റ് വർഷങ്ങൾക്കു മുമ്പേ ഓൺലൈനിലും ആപ്പിലും ബുക്കു ചെയ്യാമായിരുന്നു, എന്നാലും അൺ റിസർവ്ഡ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് റയിൽവേ സ്റ്റേഷൻ കൗണ്ടറിലെ ക്യു തന്നെയായിരുന്നു ആശ്രയം, പലപ്പോഴും ക്യൂവിൽ നിന്ന് ട്രെയിൻ നഷ്ടപ്പെട്ടവരും ഉണ്ട്. അൺറിസർവ്ഡ് ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയി ഇനി ക്യൂ നിൽക്കേണ്ട. സ്മാർട്ട് ഫോണിൽ യുടിഎസ് ആപ് ഡൗൺലോഡ് ചെയ്താൽ മതി. ദക്ഷിണ പശ്ചിമ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും യുടിഎസ് മൊബൈൽ ആപ് ഉപയോഗിച്ച് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള പദ്ധതിക്ക് തുടക്കമായി. റെയിൽവേ വോലറ്റ് ഉപയോഗിച്ച് പണമടയ്ക്കാനും ആപ്പിലൂടെ…

Read More

കുടിവെള്ള ക്ഷാമത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി “നമ്മ ബെംഗളുരു”

ന്യൂയോർക്ക് : കുടിവെള്ള ക്ഷാമമുള്ള ലോകത്തിലെ വൻ നഗരങ്ങളിൽ ബ്രസീലിലെ സാവോ പോളോക്ക് പിന്നില്‍ രണ്ടാം സ്ഥാനവുമായി നമ്മ ബെംഗളുരു. ആഫ്രിക്കൻ നഗരമായ കേപ് ടൗണിലെ ജലക്ഷാമത്തിനു സമാനമായ അവസ്ഥയുള്ള 11 നഗരങ്ങളുടെ പട്ടികയാണു രാജ്യാന്തര മാധ്യമമായ ബിബിസി പുറത്തുവിട്ടത്. ജനപെരുപ്പം, അശാസ്ത്രീയ വികസനം, ജലസുരക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവയാണു കുടിവെള്ള ക്ഷാമത്തിനു പ്രധാന കാരണങ്ങൾ. “ഉദ്യാന നഗരം” എന്നറിയപ്പെടുന്ന ബെംഗളുരുവിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നഗരത്തിലെ ജലവിതരണ സംവിധാനം എത്രയും പെട്ടെന്നു പുതുക്കേണ്ടതുണ്ട്. ലഭ്യമായ കുടിവെള്ളത്തിന്റെ പകുതിയും നഗരം ഉപയോഗശൂന്യമാക്കുന്നു. ചൈനയെപ്പോലെ ഇന്ത്യയിലും…

Read More

രാജസ്ഥാനില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി;11.48 കോടി ടൺ സ്വർണത്തിന്റെ നിക്ഷേപമാണു ജയ്പുരിൽ കണ്ടെത്തിയത്.

ജയ്പുർ: 11.48 കോടി ടൺ സ്വർണത്തിന്റെ നിക്ഷേപമാണു ജയ്പുരിൽ തിരിച്ചറിഞ്ഞത്. സ്വർണം മാത്രമല്ല, ചെമ്പും ഈയവും സിങ്കും ഉൾപ്പെടെ അമൂല്യധാതുക്കളുടെ വൻശേഖരമാണ് രാജസ്ഥാന്റെ ഭൗമാന്തർ ഭാഗത്ത് ഒളിച്ചിരിക്കുന്നത്. 300 മീറ്റർ താഴെയാണ് സ്വർണ നിക്ഷേപമുള്ളത്. എന്നാൽ ഇതു ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം നിലവിൽ അധികൃതരുടെ കൈവശമില്ല. അതിനാൽത്തന്നെ പുത്തൻ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം. ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികൾ… അധികമാർക്കും മനസ്സിലായില്ല ഇതെങ്ങനെ അവിടെയെത്തിയെന്ന്. പലരും കുഴിച്ചു നോക്കി. ഒന്നും കണ്ടെത്താനായില്ല. എന്തായാലും സംഭവം അറിഞ്ഞ ജിയോളജിക്കൽ സർവേ…

Read More

ഇനി വാട്സ്ആപ്പിലൂടെയും പണമയക്കാം;ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങും.

ന്യൂഡല്‍ഹി : യുപിഐ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചറുമായി വാട്ട്സ്ആപ്പ് ഇന്ത്യയില്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളത്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്മെന്‍റ് ഫീച്ചർ. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകൾ പുറത്തുവരുന്നത്. വാട്സ്ആപ്പ് പേയ്മെന്‍റിന്റെ ബീറ്റാ പതിപ്പിന്റേതായി പ്രചരിച്ച സ്ക്രീന്‍ ഷോട്ടിലൂടെ വ്യക്തമാകുന്നു. വാട്സ്ആപ്പിലെ അറ്റാച്ച്മെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യാമറ ഐക്കണിന് തൊട്ടടുത്തായാണ് പേയ്മെന്റ് ഓപ്ഷൻ. തുടര്‍ന്ന് ഫോണിലെ…

Read More

റാഗിങ്ങിനെ തുടർന്ന് രാജരാജേശ്വരിനഗർ ദയാനന്ദസാഗർ കോളജിൽ എൻജിനീയറിങ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്ത കേസിൽ നാലു വിദ്യാർഥിനികളെ പൊലീസ് ചോദ്യം ചെയ്യും

ബെംഗളൂരു : റാഗിങ്ങിനെ തുടർന്ന് രാജരാജേശ്വരിനഗർ ദയാനന്ദസാഗർ കോളജിൽ എൻജിനീയറിങ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്ത കേസിൽ നാലു വിദ്യാർഥിനികളെ പൊലീസ് ചോദ്യം ചെയ്യും. കുറ്റക്കാരെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ ആത്‌മഹത്യാ പ്രേരണയ്ക്കു കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനി മേഘ്ന(19)യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വകുപ്പു മേധാവിയും ചില സഹപാഠികളും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മകൾ ആത്‌മഹത്യ ചെയ്തതെന്നു മേഘ്നയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോളജ് പരിസരത്തു മേഘ്‌നയും ചില വിദ്യാർഥിനികളും തമ്മിൽ തർക്കമുണ്ടായതിന്റെ വിഡിയോ ദൃശ്യങ്ങളും…

Read More

ലെസ് ട്രാഫിക് ദിനത്തിന് സമ്മിശ്ര പ്രതികരണം,നല്ലൊരു ശതമാനം സ്വകാര്യ വാഹനങ്ങളും നിർത്തിലിറങ്ങി.

ബെംഗളൂരു : നഗരത്തിലെ ട്രാഫിക് സംസ്കാരത്തെ മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ “ലെസ് ട്രാഫിക് ദിനാ”ചരണം വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ കടന്നു പോയി, വരുന്ന ചൊവ്വാഴ്ച ശിവരാത്രിയോടനുബന്ധിച്ച് അവധി ഉള്ളതുകൊണ്ട് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തന്നെ അന്യ നാട്ടുകാരും സംസ്ഥാനക്കാരും അവധി ആഘോഷിക്കാൻ നഗരം വിട്ടതുകൊണ്ടുണ്ടായ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറവിൽ കവിഞ്ഞ് പ്രത്യേക വ്യത്യാസമൊന്നും ട്രാഫിക്കിന്റെ കാര്യത്തിൽ നഗരത്തിലുണ്ടായില്ല. നല്ലൊരു വിഭാഗം ജനങ്ങളിലേക്ക് ഇത്തരം ആചരണ വാർത്തകൾ എത്താത്തതും ലെസ് ട്രാഫിക് ദിനാചരണത്തിന് തിരിച്ചടിയായി. എല്ലാ മാസത്തെയും രണ്ടാമത്തെ ഞായറാഴ്ച നഗരവാസികളെ സ്വന്തം വാഹനം…

Read More

പ്രധാനമന്ത്രി 19ന് മൈസൂരുവില്‍

ബെംഗളൂരു : പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മൈസൂരു–ബെംഗളൂരു പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് 19നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൈസൂരുവിൽ നിന്നു രാജസ്ഥാനിലേക്കുള്ള പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന അദ്ദേഹം ഒട്ടേറെ കേന്ദ്ര പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിക്കും. നാഗനഹള്ളിയിൽ 789.29 കോടി രൂപ ചെലവിൽ നിർമിക്കുന്ന സാറ്റ്‌ലൈറ്റ് റെയിൽവേ സ്റ്റേഷൻ, മൈസൂരു–ബെംഗളൂരു ദേശീയപാത എട്ടുവരിപാത നിർമാണങ്ങൾക്ക് തുടക്കമിടും. ഇഎസ്ഐ ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വൈകിട്ട് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ…

Read More

പിഴയടച്ചാല്‍ രശീത്‌ എസ്എംഎസ് ആയും ലഭിക്കും;എസ്എംഎസിനൊപ്പം ലഭിക്കുന്ന വെബ് ലിങ്ക് തുറന്നാൽ സി സി ടി വി ദൃശ്യവും കാണാം;പുതിയ പദ്ധതിയുമായി ബെംഗളൂരു ട്രാഫിക്‌ പോലിസ്.

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് പിഴ രസീത് ഇനി മുതൽ എസ്എംഎസ് വഴി ലഭിക്കും. നിലവിൽ പേപ്പർ രസീത് നൽകുന്നതിന് പകരമാണ് പിഴ സംഖ്യയടക്കമുള്ള വിവരങ്ങൾ എസ്എംഎസായി നൽകുന്നത്. കഴിഞ്ഞ വർഷം മാത്രം 59 ലക്ഷം രസീതുകളാണ് വിവിധ കേസുകളിൽ പിഴത്തുക രേഖപ്പെടുത്തി വാഹന ഉടമകൾക്ക് നൽകിയത്. ഇത്രയും രസീതുകൾ പ്രിന്റ് ചെയ്യാനുള്ള തുക ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവുംകൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. എസ്എംഎസിനൊപ്പം ലഭിക്കുന്ന വെബ് ലിങ്ക് തുറന്നാൽ നിയമലംഘനം നടത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും കാണാം.

Read More

സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം.

പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി  നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ  ആദ്യ ഭാഗം: നിമ്മിയെ എല്ലാവർക്കും അറിയാം 2008 ലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ത്ഥി  എന്ന നിലക്ക്,ഇത്രയും വലിയ ഒരു പ്ലാറ്റ് ഫോര്മില്‍ എത്തിപ്പെടാന്‍ കഴിഞ്ഞ നിമ്മി,2008 വരെ യുള്ള സംഗീത ജീവിതത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും എങ്ങനെ വിലയിരുത്തുന്നു? 2008 ന് മുന്‍പ് തന്നെ ഞാന്‍ പ്രൊഫെഷണല്‍ സിങ്ങര്‍ ആയിരുന്നു,മൂന്നാം വയസ്സ് മുതല്‍…

Read More
Click Here to Follow Us