സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം.

പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി  നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ  ആദ്യ ഭാഗം:

നിമ്മിയെ എല്ലാവർക്കും അറിയാം 2008 ലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ത്ഥി  എന്ന നിലക്ക്,ഇത്രയും വലിയ ഒരു പ്ലാറ്റ് ഫോര്മില്‍ എത്തിപ്പെടാന്‍ കഴിഞ്ഞ നിമ്മി,2008 വരെ യുള്ള സംഗീത ജീവിതത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും എങ്ങനെ വിലയിരുത്തുന്നു?

2008 ന് മുന്‍പ് തന്നെ ഞാന്‍ പ്രൊഫെഷണല്‍ സിങ്ങര്‍ ആയിരുന്നു,മൂന്നാം വയസ്സ് മുതല്‍ തന്നെ ഹിന്ദി ,തമിഴ് ,മലയാളം പാട്ടുകള്‍ വേദികളില്‍ പാടി തുടങ്ങിയതാണ്‌.അഞ്ചാം വയസ്സില്‍ കര്‍ണാടക സംഗീതം പഠിച്ചു തുടങ്ങി,ആദ്യ ഗുരു അമ്മയാണ്.പല പ്രഗത്ഭരായ  ഗുരുക്കന്‍മാരുടെ എടുത്തും പഠിച്ചിട്ടുണ്ട്….മുരളി സാര്‍ ,ഉണ്ണികൃഷ്ണന്‍ സാര്‍ അങ്ങനെ….പാലക്കാട്‌ ചെമ്പൈ സംഗീത കോളേജില്‍ ബി എ മ്യൂസിക്‌ ചെയ്തു ..എം എ മ്യൂസിക്‌ ചിറ്റൂര്‍ കോളേജില്‍ ചെയ്തു …ചെന്നൈയില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഡിപ്ലോമ എടുത്തു…

ആറാം ക്ലാസ്സ് മുതല്‍ തന്നെ ഞാന്‍ ഗാനമേളകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു ,നിരവധി പ്രഗല്‍ഭരായ സംഗീതജ്ഞരുടെ കൂടെ സഹകരിക്കാന്‍ അവസരം കിട്ടി…പാലക്കാട് ജില്ലയിലും പുറത്തും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചു..പിന്നീട്  ആണ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ന്റെ  ഓഡിഷനില്‍ വരുന്നത്…
[youtube https://www.youtube.com/watch?v=xUKfOO9Hxnk]

പഠിക്കുന്ന സമയത്ത് പല സംഗീത പരിപാടികളിലും പങ്കെടുക്കുകയും സമ്മാനങ്ങള്‍  നേടുകയും ചെയ്തിരുന്നു,പല സംഗീത റിയാലിറ്റി ഷോ കളിലും ശ്രമിച്ചിരുന്നു..എന്നാല്‍ 2008 ല്‍ ആണ് എനിക്ക് ഒരു ടേണിംഗ് പോയിന്റ്‌ ലഭിച്ചത്..2006 ഐഡിയ സ്റ്റാര്‍ സിംഗറിലും ഞാന്‍ ഉണ്ടായിരുന്നു പക്ഷെ അതത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ….2008 ലെ സ്റ്റാര്‍ സിങ്ങേറിനു ശേഷം കുറെയധികം അവസരങ്ങള്‍ ലഭിച്ചു ,കൂടുതല്‍ പരിപാടികളും റെക്കോര്‍ഡിംഗുകളും മാത്രമല്ല കുറെ ലെജെന്റ്രി യായിട്ടുള്ള സംഗീതജ്ഞരുമായി സഹകരിക്കാനുള്ള അവസരവും ലഭിച്ചു..

ഗുരുക്കന്‍മാര്‍ ?

മുമ്പ് പറഞ്ഞ പോലെ തന്നെ എന്റെ ആദ്യ ഗുരു എന്റെ അമ്മയാണ് ..സംഗീതത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ അമ്മയില്‍ നിന്നാണ് പഠിച്ചത്,അമ്മ പാടുമായിരുന്നു..ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാടുന്നില്ല ..പിന്നീടു മുരളി മാഷ് പഠിപ്പിച്ചു ,ഉണ്ണികൃഷ്ണന്‍  മാഷ് സംഗീത കോളേജിലും വ്യക്തിപരമായും സംഗീത ഗുരു ആണ്.മാങ്കുരുശി  അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ചെമ്പൈ കോളേജിലും ലതിക ടീച്ചര്‍ അടക്കം ഉള്ള എല്ലാം ഗുരുക്കാന്‍മാരില്‍ നിന്നും സംഗീതം അഭ്യസിക്കാന്‍ കഴിഞ്ഞു.

ഐഡിയ സ്റ്റാര്‍ സിംഗറില്‍  നിന്ന് മാത്രമല്ല ഓരോ സംഗീത പരിപാടികളില്‍ നിന്നും കുറെ പഠിക്കാന്‍ കഴിഞ്ഞു ,സ്റ്റാര്‍ സിംഗറിലെ ഗ്രൂമിംഗ് സെഷൻ സംഗീത വഴികളില്‍ വളരെയധികം സഹായകമായി.

ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു അവസരങ്ങള്‍ ലഭിക്കുന്നു എന്ന കാര്യത്തില്‍ അഭിമാനമുണ്ട്.

എങ്ങനെ ബാംഗ്ലൂരില്‍ എത്തി ?

അത് എല്ലാവർക്കും ഉള്ള സംശയം ആണ് ,എന്റെ സ്വദേശം പാലക്കാട്‌ ആണ് ,അച്ഛനും അമ്മയും പാലക്കാട്‌ ഉണ്ട് ..എന്റെ സഹോദരന്‍ ബാംഗ്ലൂരില്‍ ഉണ്ട് …പറയാന്‍ വിട്ട ഒരു കാര്യം എന്റെ പിതാവിനെ കുറിച്ചാണ് ..ഞാന്‍ ഇന്ന് എന്തെങ്കിലും ആണ് എങ്കില്‍ അതില്‍ ഒരു നല്ല ഭാഗത്തിന് അവകാശപ്പെട്ടത്    എന്റെ പിതാവ് ആണ് …ഓരോ പരിപാടിക്കും എന്റെ കൂടെ വന്നു വളരെയധികം ബുദ്ധിമുട്ടിയിരുന്നു…അച്ഛനും അമ്മയ്ക്കും ഒക്കെ നന്ദി പറയേണ്ടതിന്റെ ആവശ്യമില്ലല്ലോ …..

സഹോദരന്‍ വളരെയധികം സഹായിച്ചിട്ടുണ്ട് ,പിന്നെ ബാംഗ്ലൂരില്‍ല്‍ വരാനുള്ള കാരണം ,എന്റെ കസിന്‍സും സഹോദരനും ഇവിടെ ഉണ്ട് ..മറ്റു പല ബന്ധുക്കളും ഇവിടെ ഉണ്ട്..
[youtube https://www.youtube.com/watch?v=HA-GWlRiG1s?list=PLEliVsBrvYjr4g-7zPG3uEQk1gbOd0_pt]

ചെന്നൈയില്‍ ഉള്ള പ്രതിഭ വോക്കൽ അക്കാദമിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യുന്നുണ്ട് ഒന്നര വര്‍ഷത്തോളമായി ,കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ,സ്കൈപ്  വഴി കര്‍ണാടക സംഗീതത്തിന്റെ  ഓണ്‍ലൈന്‍ ക്ലാസുകള്‍  നല്‍കുന്നുണ്ട്..ഇവിടെ പ്രൈവറ്റ്  ആയിട്ടും  സംഗീതം പഠിപ്പിക്കുന്നുണ്ട് …..ആദ്യം ബാംഗ്ലൂരില്‍ വന്നപ്പോള്‍ മറ്റു പല ജോലികള്‍ക്കും ശ്രമിച്ചിരുന്നു ,പക്ഷെ അവസാനം സംഗീതത്തിന്റെ വഴിയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു..

ആദ്യം വന്നപ്പോള്‍ കുറച്ചു തുടക്കത്തിന്റെ, പിന്നെ പുതിയ സ്ഥലം, അങ്ങനെ  കുറച്ചു പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു ,സംഗീത മേഖലയില്‍ കുറച്ചു കാലം വിട്ടു നിൽക്കുകയായിരുന്നു …  കുറച്ചു സ്ട്രഗിള്‍ ചെയ്തു പക്ഷെ ഇപ്പോള്‍ എല്ലാം ശരിയായി ..
[youtube https://www.youtube.com/watch?v=NV-fSEK3BFw?list=PLEliVsBrvYjozxH_bvrQDEZ__-cKlBebo]

എനിക്ക് ആദ്യ പ്രോഗ്രാം തന്നത് എന്റെ ബന്ധുവായ ബാല്രാജ് ചേട്ടന്‍ ആണ് ,അന്നുമുതല്‍ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല …കുറെ പേര്‍ സ്കൂളുകളിലും മറ്റും ചീഫ് ഗസ്റ്റ് ആയി ക്ഷണിക്കുകയും മറ്റും ചെയ്തു…എല്ലാവരും ഇപ്പൊ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബാംഗ്ലൂരില്‍ പരിചയപ്പെട്ടവരില്‍ കുറെ നന്ദി പറയേണ്ടവര്‍ ഉണ്ട് ,ആദ്യം തന്നെ എന്റെ വല്യമ്മക്കും വല്യച്ചനും നന്ദി പറയണം ,എന്റെ കസിന്‍  രതി സുരേഷ് ,അവരിലൂടെ പരിചയപ്പെട്ട   ഒരു സുഭദ്ര ആന്റി എനിക്ക് കുറെ പരിപാടികള്‍ സംഘടിപ്പിച്ചു തന്നു ,പിന്നെ സഹായിച്ച കുറെ സുഹൃത്തുക്കള്‍ …മാമ്പഴം എന്ന റിയാലിറ്റി ഷോയിലൂടെ വന്ന വേലു ഹരിദാസ്‌ ….കുറേ പരിപാടികള്‍ ലഭിച്ചു ….പിന്നെ ലജീഷ് ,വഴി എനിക്ക് കുറെ പരിപാടികള്‍ ലഭിച്ചു …..എടുത്തു പറയേണ്ട മറ്റൊരാള്‍  ജയ്സണ്‍ ആണ്,ഞങ്ങള്‍ വന്ന സമയത്ത് ഒരു മ്യൂസിക്‌ ഗ്രൂപ്പ്‌ ഉണ്ടാക്കിയിരുന്നു…റാന്തല്‍ എന്ന പേരില്‍ ഒരു ബാന്‍ഡ് ഉണ്ടാക്കാന്‍ നോക്കി …അതിന്റെ ഒരു പരിപാടി നടത്തുകയും ചെയ്തു ..അതില്‍ ഉണ്ടായിരുന്ന ജയ്സൺ കാരണമാണ് ഇപ്പോള്‍ വീണ്ടും ഞാന്‍ സിനിമ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചു വന്നിരിക്കുനത്…അദ്ദേഹം വേറെ മ്യൂസിക്‌ ഡയറക്ടേഴ്സ് നെ പരിചയപ്പെടുത്തി …അങ്ങനെ മണി കുമാറിന്റെ “ഇഷാനി ” എന്നാ ഹ്രസ്വ ചിത്രത്തില്‍ പാടി,,രണ്ടു തമിഴ് ചിത്രങ്ങളില്‍ പാടി …നകില്‍ ,ആംബുലന്‍സ് എന്നിവയാണ് അവ ..ഒരു കന്നഡ ചിത്രത്തിന് വേണ്ടി ആദ്യമായി പാടി ….ഒന്നും റിലീസ് ആയിട്ടില്ല ..ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്…..അങ്ങനെ സഹായിച്ച കുറെ പേര്‍ ഉണ്ട് ..ഉത്തമേട്ടന്‍ കുറെ പ്രോഗ്രാംസ് തന്നിട്ടുണ്ട്  പിന്നെ സുരേന്ദ്രനേട്ടൻ പ്രദീപ് ഏട്ടൻ ഇവരും ഒരുപാട് പ്രോഗ്രാമുകൾ തന്നിട്ടുണ്ട്….ഇപ്പോള്‍ ബാംഗ്ലൂരിൽ വളരെ സന്തോഷവതി ആണ് ..

പിന്നെ പറയാനുള്ളത് ഞങ്ങളുടെ റാന്തല്‍ ബാന്‍ഡിലെ ഒരു മൂത്ത ചേട്ടനെ പോലെ ഉള്ള ഉണ്ണികൃഷ്ണന്‍,പ്രജിത്ത് കുമാർ ഇവരെല്ലാരും നല്ല സപ്പോര്‍ട്ട് നല്‍കുന്നുണ്ട്….. പിന്നെ എന്റെ രണ്ടാം പ്രോഗ്രാം അറൈൻ്ജ് ചെയ്ത നളിനി ആൻ്റി രാകേഷ് ഏട്ടൻ ഇങ്ങനെ ബാഗ്ലൂർ ഉള്ള എല്ലവരോടും  നന്ദി രേഖപ്പെടുത്തുന്നു ..അരുടെയെങ്കിലും പേര് വിട്ടു പോയിട്ടുങ്കില്‍  ക്ഷമിക്കുക.

വേറെ ഒരാളെ കുറിച്ച് കൂടി പറയാനുണ്ട്, അദ്ദേഹത്തിന്റെ പേരാണ് രവി പയസ്. അദ്ദേഹം എനിക്ക് ഒരു ഹിന്ദി ആൽബത്തിൽ അവസരം തന്നു, അത് റിലീസ് ആയത് ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ആണ്. രവിയും എനിക്ക് കുറെ പ്രോഗ്രാമുകൾ തന്നു, ഇവിടെയുളള ഹിന്ദിക്കാരും എന്നെ വളരെയധികം സപ്പോർട്ട് ചെയ്തിട്ടുണ്ട് അതിന് കാരണം രവിയാണ്.അദ്ദേഹത്തോടും നന്ദി.

പ്രോഗ്രാമില്‍ നിന്ന് പ്രോഗ്രാമിലേക്ക് പറന്നിറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു റിമി ടോമിക്ക്. ഏകദേശം ബെംഗളൂരുവിലെ റിമി ടോമിയേ പോലെയാണ് നിമ്മി, ഒരു ദിവസം ഒരു അസോസിയേഷന്റെ വേദിയിലാണെങ്കിൽ അടുത്ത ദിവസം വൈകുന്നേരം മറ്റൊരു വേദിയിൽ…. ആസ്വദിക്കുന്നുണ്ടോ പ്രോഗ്രാമുകൾ ?

(ചിരിക്കുന്നു) ഒരു നല്ല ചോദ്യമാണ്…. ഞാൻ കൂടുതൽ ആളുകളിലേക്ക് എത്താനുള്ള കാരണം ഒന്ന് ഞാൻ പാട്ടു പാടുമ്പോൻ പെർഫോം ചെയ്യാറുണ്ട് .. റിമിച്ചേച്ചിയുടെ അത്രക്കില്ലെങ്കിലും .. സ്കൂൾ കാലഘട്ടത്തിൽ സ്റ്റേജിൽ ഡാൻസ് ചെയ്തിരുന്നു.. ഇപ്പോൾ വേദിയിൽ ചെറിയ രീതിയിൽ അത് തുടരുന്നു..

പിന്നെ ബെംഗളൂരുവിലെ ഓഡിയൻസിനെ കുറിച്ച് പറയുകയാണെങ്കിൽ, ആദ്യകാലത്ത് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു .ഞാൻ ബെംഗളൂരുവിൽ വന്ന സമയത്ത് ആദ്യം ഞാൻ പരിചയപ്പെട്ടത് ഒരു കന്നഡ ട്രൂപ്പിനെ ആയിരുന്നു. അദ്ദേഹത്തിന്റെ പേര് ആൻ്റണി എന്നാണ് .അദ്ദേഹവും എനിക്ക് കുറെ പരിപാടികൾ തന്നിരുന്നു.
[youtube https://www.youtube.com/watch?v=pKJcLdHC8S0?list=PLEliVsBrvYjoWICpbryqDeBFatnyQY8Qy]

അവർ കന്നഡ ,ഹിന്ദി ,തെലുഗ് ,തമിഴ് പാട്ടുകൾ മാത്രമാണ് പാടിയിരുന്നത് ,പിന്നീട് കുറച്ച് കഴിഞ്ഞാണ് മുകളിൽ പറഞ്ഞ എന്റെ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതും കെ എൻ എസ് അടക്കമുള്ള കുറെ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതും.

മറ്റൊരു കാര്യം ഇവിടത്തെ ഓഡിയൻസ് ഒരു നല്ല ഓഡിയൻസ് ആണ് .. വ്യത്യസ്തമാണ് .. അവർ ഇങ്ങോട്ട് പാട്ടുകൾ ആവശ്യപ്പെടും മാത്രമല്ല … മെലഡി മാത്രമല്ല അടിപൊളി പാട്ടുകളും അവർക്ക് രുചിക്കും .. ജിമിക്കി കമ്മൽ അടക്കമുള്ള പാട്ടുകൾ അവർ ഇങ്ങോട്ടു വന്ന് പറഞ്ഞാണ് പാടിപ്പിക്കുന്നത്.. രണ്ട് തരത്തിലുള്ള പാട്ടുകളും അവർക്ക് താൽപര്യമാണ് .നല്ല ഒരു കൂട്ടം ഓഡിയൻസിനെ കിട്ടി .. നിമ്മി മാറിയിട്ടൊന്നും ഇല്ല (ചിരിക്കുന്നു). എല്ലാം കൊണ്ടും സന്തോഷമാണ് ഇവിടെ …

പ്രൊഫഷണൽ ഗാനമേളകളിൽ പങ്കെടുക്കുന്ന സമയത്തും പെർഫോം ചെയ്തു തന്നെയാണ് പാടിയിരുന്നത് .. അന്നും ചിലർ ജൂനിയർ റിമി ടോമി … (ചിരിക്കുന്നു) എന്നെല്ലാം പലരും വിളിച്ചിരുന്നു.

പിന്നെ പേഴ്സണലായിട്ട് എനിക്ക് പറയാനുള്ളത് .. എന്നെ ഇൻസ്പയർ (സ്വാധീനിച്ച ) ചില വ്യക്തികളെ കുറിച്ചാണ് . ഒരു നിഖിൽ മാത്യൂ ചേട്ടൻ ഉണ്ട് … എന്റെ സുഹൃത്തും സഹോദരനെ പോലെയുമാണ് … അദ്ദേഹം ഒരു പിന്നണി ഗായകൻ കൂടിയാണ്… അദ്ദേഹം ഐഡിയ സ്റ്റാർ സിങ്ങറിലെ വിജയി ആണ് ,ചെന്നൈ മലയാളിയാണ്.. അദ്ദേഹത്തിന്റെ ഉപദേശം പലപ്പോഴും നമ്മൾ ഡൗൺ ആയിരിക്കുന്ന സമയത്ത് വളരെയധികം സഹായകരമായിട്ടുണ്ട്..

പിന്നെ മറ്റൊരു സുഹൃത്തുണ്ട് ,അദ്ദേഹം എന്റെ ബന്ധുവും കൂടിയാണ് .ആള് എന്നെ വളരെയധികം ഇൻസ്പയർ ചെയ്തിട്ടുണ്ട്.. കുറെ സപ്പോർട്ട് ചെയ്തിട്ടുണ്ട് .. പേര് രജത് മേനോൻ .. കുറെ സഹായിച്ചിട്ടുണ്ട്.. അങ്ങനെ കുറെ സുഹൃത്തുകളുണ്ട് സ്കൂൾ ,കോളേജ്, സംഗീത സുഹൃത്തുക്കളോടെല്ലാവരോടും അവരുടെ സപ്പോർട്ടിന് നന്ദി പറയുന്നു.ഇവരൊന്നും ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു നിലയിലെത്തില്ല … വന്ന വഴി മറക്കില്ല .. എല്ലാവരേയും ഓർക്കുന്നു.

പിന്നെ ഒരു ക്രിസ്ത്യൻ ഡിവോഷണൽ ആൽബം ഇറങ്ങിയിട്ടുണ്ട് “ഷാരോണിന്റെ സ്നേഹ പുഷ്പം ” ,അതിന്റെ സംഗീത സംവിധായകനും ഗാന രചയിതാവുമായ ജിജി തോമസ് സാറിനോടും ഭാര്യയോടും പ്രത്യേകം നന്ദി പറയാതിരിക്കാൻ കഴിയില്ല. ആൽബം ഇറങ്ങി 1500 ൽ അധികം സിഡികൾ വിറ്റുപോയി ,അവരും എന്നെ വളരെയധികം സപ്പോർട്ട് ചെയ്യുകയും അവർ വഴി കൂടുതൽ പ്രോഗ്രാം ലഭിക്കുകയും ചെയ്തു. കൂടുതൽ അഭിനന്ദനങ്ങൾ ഈ ആൽബത്തിന് കിട്ടി. എന്റെ കൂടെ പാടിയവർക്കും നന്ദി..

സ്മൂള്‍  ജീവിതം ?

മറ്റൊരു മേഖലയാണ് സ്മൂൾ ,ഇതിൽ ചിലരോട് നന്ദി പറഞ്ഞേ പറ്റൂ.. സഹറാൻ. .. പ്രത്യേകം നന്ദി പറഞ്ഞേ പറ്റൂ. സ്മ്യുളിൽ എനിക്ക് കുറെയധികം ഫോളോവേഴ്സിനെ ഉണ്ടാക്കിത്തന്നത് ഇദ്ദേഹമാണ് .. പിന്നെ പ്രസാദ്, ഹാരീസ് പിന്നെ നിസാർക്ക .. എല്ലാവരും വളരെയധികം സപ്പോർട്ട് ചെയ്യുന്നുണ്ട് .ഒരു കുടുംബം പോലെയാണ് ഇടപെടുന്നത് … ഹാപ്പിയാണ് ..

സ്മുളില്‍ എന്റെ ഒരു പാട്ട് ” നീ എങ്കെ എന്‍ അന് പേ”വൈറല്‍ ആക്കി തന്ന സതീഷേട്ടനും കുടുംബത്തിനോടും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

[youtube https://www.youtube.com/watch?v=F51Mfc2gdso]

പഴയ സിനിമ സംഗീതം വളരെ അമൂർത്തവും ഇപ്പോഴുള്ളത് അത്രക്ക് പോര എന്നുള്ളതുമായ ക്ലീഷെ ചോദ്യത്തെ എങ്ങനെയാണ് ,ക്ലാസിക്കൽ സംഗീതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിമ്മി നോക്കിക്കാണുന്നത് ?

പഴയ സംഗീതകാരന്‍മാര്‍  ആണെങ്കിലും പുതിയ സംഗീതകാരന്‍മാരാണെങ്കിലും അവര്‍ക്ക് അവരുടെതായ കഴിവ് ഉണ്ട് ,ഒരാളുടെ സംഗീതം നല്ലതല്ല ഒരാളുടെ വരികള്‍ നല്ലതല്ല എന്ന് പറയാന്‍ കഴിയില്ല.പഴയ കാലഘട്ടങ്ങളിലെ പ്രതിഭകളും ഇപ്പോഴത്തെ പ്രതിഭകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു പറയാന്‍ കഴിയില്ല ,ഓരോരുത്തരും അവരവരുടെ അക്കാലത്തെ  ട്രെന്‍ഡ് ന് അനുസരിച്ചാണ് സംഗീതം ചെയ്തിരുന്നത് ,കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ട്,വേര്‍തിരിച്ചു കാണേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം.

[youtube https://www.youtube.com/watch?v=o7S_S_5L-rQ]

നല്ലൊരു ചോദ്യമാണ് ചോദിച്ചത് ,സംഗീതം എന്നത് ഒന്നാണ് അത് പഴയത് പുതിയത് എന്ന് പറയുന്നതില്‍ കാര്യമില്ല ,പുതിയ ഗാനങ്ങളിലും അര്‍ത്ഥവത്തായ ഗാനങ്ങള്‍ ഉണ്ട്.അന്ന് എങ്ങനെയാണ് പാട്ടുകള്‍ ഹിറ്റ്‌ ആയതു അതെ പോലെതെന്നെയാണ് പുതിയ ഗാനങ്ങളും ,എനിക്ക് രണ്ടു കാലഘട്ടത്തിലെ സംഗീതവും ഇഷ്ട്ടമാണ് ,പഴയത് പുതിയത് എന്നൊന്നില്ല.പഴയതായാലും പുതിയതായാലും.

പുതിയ സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും സന്ദേശം ഉണ്ടോ ?

എന്തുകൊണ്ടാണ് ഈ സന്ദേശം പറയുന്നത് എന്നാല്‍ എനിക്ക് ഗാനമേള സമയത്ത് നേരിടേണ്ടി വന്ന ഒരു കാര്യം ആണ്,മറ്റുള്ളവര്‍ക്ക് ഉപകരമാകട്ടെ ഏന് കരുതിയാണ് ,എന്നെയും ഒരു അടിപൊളി പാട്ടുകള്‍ പാടുന്ന സിങ്ങര്‍ എന്ന നിലയില്‍ ആണ് എല്ലാവരും പരിഗണിച്ചിരുന്നത്   .ക്ലാസ്സികള്‍ ബേസ് ഉള്ള ആള്‍ ആണ് എങ്കില്‍ പോലും ഇതായിരുന്നു അവസ്ഥ.അതില്‍ നിന്ന് ഒരു മാറ്റമായിരുന്നു എനിക്ക് ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ ചെയ്യാന്‍ കഴിഞ്ഞത് ,ഞാന്‍ സ്റ്റാര്‍ സിങ്ങേരില്‍ എല്ലാ തരത്തില്‍ ഉള്ള പാട്ടുകളും കൈകാര്യം ചെയ്തിരുന്നു.മെലഡി അടക്കം ഉള്ള എല്ലാ തരത്തിലുള്ള സംഗീതവും എനിക്ക് വഴങ്ങും എന്ന് ഞാന്‍ ഇപ്പോള്‍ സ്മൂള്‍ ലൂടെയും തെളിയിച്ചുകൊണ്ടിരിക്കുക യാണ്.

ഒരു ഗായിക എന്നാ നിലക്ക് എന്റെ ശിഷ്യകള്‍ക്കും മറ്റു സിങ്ങേര്സ് നോടും പറയാനുള്ളത് നിങ്ങള്‍ എല്ലാ രൂപത്തില്‍ ഉള്ള പാട്ടുകളും പാടണം ,നമ്മള്‍ ഇതേ പാട് ഇത് പാടില്ല എന്ന് ഒരു പരിധി വക്കാന്‍ പാടില്ല ,എല്ലാ ശ്രമിച്ച് നോക്കണം അതാണ് പുതുതായി വരുന്ന ഗായകരോട് എനിക്കുള്ള ഉപദേശം.

പലരും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ,ഞാനും നേരിട്ടിട്ടുണ്ട് ,പ്രതിഭ എത്ര ഉണ്ടോ ഇല്ലയോ എന്നത് അല്ല പ്രശനം ,നമ്മള്‍ ഒരു പാട്ടുകാരി /കാരന്‍ ആണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ മറ്റൊരു പാട്ടുകരെയോ പുച്ഛിച്ചു കാണാന്‍ പാടില്ല,എല്ലാവര്ക്കും ദാസ്‌ അങ്കിള്‍ നെ പോലെയോ ശ്രേയ ഘോഷാലിനെ പോലെയോ പാടാന്‍ കഴിഞ്ഞെന്നു വരില്ല ,പക്ഷെ അവരെ പുച്ഛിക്കരുത് ,ഇപ്പോള്‍ സാധാരണയായി കണ്ടുവരുന്ന ഒരു സംഭവമാണ് അത് ,സ്മൂള്‍ ല് ആയാലും ..ഇത് ദൈവം തന്ന കഴിവാണ് എല്ലാവരും സമന്മാര്‍ ആണ് ലോകത്ത് എല്ലാവർക്കും അവരുടെതായ പ്രാധാന്യം ഉണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം എന്നാണ് എന്റെ അപേക്ഷ.

സിനിമ സംഗീതത്തില്‍ ക്ലാസികല്‍ സംഗീതം നിര്‍ബന്ധമാണോ ?എസ് ജാനകിയെ പോലെ യുള്ളവര്‍ നിറഞ്ഞു നിന്ന സിനിമ സംഗീതത്തില്‍ ക്ലസ്സികല്‍ അറിവ് നിര്‍ബന്ധമാണ്‌ എന്ന് പറയുന്നതിനെ എങ്ങനെ നോക്കി കാണുന്നു ?

വളരെ അര്‍ത്ഥവത്തായ ചോദ്യമാണ് ,ഞാന്‍ ഒരു ക്ലാസ്സികല്‍ പഠിച്ച ഒരാളാണ് എന്നത് കൊണ്ട് ക്ലാസ്സികല്‍ നിര്‍ബന്ധമാണ്‌ എന്ന് ഞാന്‍ പറയില്ല ,ജാനകിയമ്മ എസ് പി ബി സാര്‍ ഇവരൊക്കെ സിനിമയില്‍ വന്നതിനു ശേഷമാണ് ക്ലാസ്സികല്‍ സംഗീതം അഭ്യസിച്ചതും ജ്ഞാനം സ്വീകരിച്ചതും ഒക്കെ..ചിലരുടെ കാര്യം എന്തെന്നാല്‍ അവരുടെ ഉള്ളില്‍ തന്നെ ജ്ഞാന സിദ്ധി ഉണ്ട് ,എവിടെയാണ് നിര്‍ത്തേണ്ടത് എങ്ങിനെ പാടണം എന്നു അവര്‍ക്ക് അറിയാം.എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു കാര്യം എത്രയധികം കര്‍ണാടക സംഗീതം പഠിച്ച ആളുകള്‍ക്കും അത്രയൊരു അവസരം ലഭിക്കുന്നില്ല,ആര്‍ട്ട്‌ മേഖല എന്ന് പറയുന്നത് സമയവും ഭാഗ്യവും കൂടി ചേര്‍ന്നതാണ് ,എത്രത്തോളം പ്രതിഭയുണ്ട് എന്നതിനേക്കാള്‍.

ഷമീം നിലമ്പൂര്‍

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നമ്മള്‍ക്ക് ക്ലാസ്സികല്‍ സംഗീതം പഠിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ കൂടി കുറച്ചു ബേസിക് പഠിച്ചു വക്കുന്നത് നല്ലതാണ് ,ഇതിനു ഒരു പ്രായം ഒന്നും ഇല്ല ,മഹാസാരമായ സംഗീതം മുഴുവന്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബേസിക് പഠിച്ചു വക്കുന്നത് ഇപ്പോഴും നല്ലത് ആണ് എന്നാണ് എന്റെ അഭിപ്രായം,..അല്ലാത്തവര്‍ക്കും പാടാം ..സ്മൂള്‍ ന്റെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍,വൈറല്‍ ആയ പല പാട്ടുകളും ക്ലാസികല്‍ ആയിട്ട് പടിച്ചവരുടെത് അല്ല,അവരുടെ ഉള്ളി ആ ജ്ഞാനം ഉണ്ട്.

പിന്നെ ഇപ്പോഴത്തെ ജനറേഷന്‍ ക്ലാസിക്കല്‍ അത്ര അത്യാവശ്യമില്ല ,പഴയ പോലെ ഓര്‍കേസ്ട്രയും പാട്ടുകാരും ഒന്നിച്ചു നിന്ന് പാടേണ്ട ആവശ്യം ഇപ്പോള്‍ ഇല്ല ,ഏതെങ്കിലും ഒരു ഭാഗം റെക്കോര്‍ഡ്‌ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യാറ്,നന്നായി പാടുന്നവര്‍ക്ക് കൂടി സ്വന്തമായി ഇമ്പ്രോവൈസേഷന്‍ ചെയ്യാനുള്ള അവസരം പോലും കിട്ടുന്നില്ല,ഇപ്പോള്‍.

രണ്ടാം ഭാഗം : റാന്തല്‍ ബാന്‍ഡ് ന് എന്ത് സംഭവിച്ചു ?”ബുള്ളെറ്റ്” ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിയത് എങ്ങിനെ ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us