വാഷിംഗ്‌ടണ്‍: നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോഡുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച കോളിളക്കം മാറുന്നതിനു മുന്‍പേ പുതിയ ആരോപണവുമായി മുന്‍ പ്ലേ ബോയ് മോഡല്‍ രംഗത്ത്. കരേന്‍ മഗ്ഡോഗല്‍ എന്ന മുന്‍ മോഡലാണ് ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ആരോപിക്കുന്നത്. 2006ല്‍ ആരംഭിച്ച ബന്ധം ഒന്‍പത് മാസം നിലനിന്നിരുന്നതായി ‘ദ ന്യൂയോര്‍ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ഇക്കാര്യം സംബന്ധിക്കുന്ന വിവരങ്ങള്‍ ഇവര്‍ ‘നാഷണല്‍ ഇന്‍ക്വയറര്‍’ എന്ന പത്രത്തിന് കൈമാറിയിരുന്നതായും, അതിന് പ്രതിഫലമെന്നോണം ഒന്നര ലക്ഷം ഡോളര്‍ കൈപ്പറ്റിയാതായുമാണ്…
Read MoreMonth: February 2018
കസവനഹള്ളിയിൽ മലയാളി ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം അഞ്ചായി.
ബെംഗളൂരു : കസവനഹള്ളിയിൽ മലയാളി ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച പകൽ ജീവനോടെ പുറത്തെടുത്ത ബിഹാർ സ്വദേശി ഹസറത്ത്(25) ആശുപത്രിയിൽ മരിച്ചു. കെട്ടിടത്തിന്റെ സെക്യൂരിറ്റി ആയിരുന്ന രാജയുടെ മൃതദേഹം രാത്രി കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 18 മണിക്കൂർ കുടുങ്ങിക്കിടന്ന ഹസറത്തിന്റെ രക്തം കട്ടപിടിച്ചതും ആന്തരികാവയങ്ങളിലെ ക്ഷതവുമാണ് ജീവൻ രക്ഷിക്കാൻ തടസമായതെന്നു ഡോക്ടർമാർ പറഞ്ഞു. കെട്ടിടത്തിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനാൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹഉടമകളായ റഫീഖ്, തൻവീർഖാൻ…
Read Moreചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സാൻഡൽവുഡ് താരങ്ങളുടെ നൃത്തസന്ധ്യ.
ബെംഗളൂരു∙ ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ കന്നഡ ചലച്ചിത്രതാരങ്ങൾ പങ്കെടുക്കുന്ന നൃത്തവിരുന്ന് അരങ്ങേറും. കന്നഡയിലെ പഴയകാല താരങ്ങളേയും ചലച്ചിത്രമേഖലയിലെ സാങ്കേതിക വിദഗ്ധരേയും ചടങ്ങിൽ ആദരിക്കും. 22 മുതൽ മാർച്ച് ഒന്ന് വരെയുള്ള മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ വിധാൻസൗധയിലെ ഗ്രാൻഡ് ഹാളിലാണ് ഒരുക്കിയിരിക്കുന്നത്.
Read Moreകിലോമീറ്ററിന് 5രൂപ,മണിക്കൂറിന് 50 പൈസ;മെട്രോ ഇറങ്ങി നേരിട്ട് സ്കൂട്ടർ ഓടിച്ചു പോകാം.
ബെംഗളൂരു ∙ മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കു നഗരത്തിൽ ചുറ്റിയടിക്കാൻ കുറഞ്ഞ നിരക്കിൽ ഇന്നു മുതൽ വാടക സ്കൂട്ടറുകൾ. പ്രമുഖ ബൈക്ക് റെന്റൽ കമ്പനി ‘മെട്രോ ബൈക്സ്’ ആണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനുമായി (ബിഎംആർസിഎൽ) സഹകരിച്ചു 36 മെട്രോ സ്റ്റേഷനുകളിൽ വാടക സ്കൂട്ടർ സ്റ്റേഷനുകൾ സ്ഥാപിച്ചു. കബൺപാർക്ക്, ഹൊസഹള്ളി, എം. വിശ്വേശരയ്യ, ശ്രീരാമപുര സ്റ്റേഷൻ ഒഴികെ നമ്മ മെട്രോയുടെ മറ്റു 36 സ്റ്റേഷനിലും ഇന്നു മുതൽ സ്കൂട്ടർ വാടകയ്ക്കു ലഭിക്കും. കിലോമീറ്ററിന് അഞ്ച് രൂപ, മിനിറ്റിന് 50 പൈസയും ഈടാക്കും. ജിപിഎസ് ഘടിപ്പിച്ച ഗിയർലസ്…
Read Moreആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി.
ന്യൂഡല്‍ഹി: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ത്തവ പ്രശ്നങ്ങളുടെ നാനാതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിശോധിക്കുന്നതിനായി ഈ മന്ത്രാലയങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പരിപാടികള്‍…
Read Moreകൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചന. കേസില്‍ ഇനിയും വിചാരണ തുടങ്ങാനിരിക്കെ പ്രതിയായ ദിലീപും കൂട്ടാളികളും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുകയാണ്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചനയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ പോലീസിന് കണ്ടെടുക്കാനായില്ല. കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.
Read Moreഅറ്റകുറ്റപ്പണികള്‍ക്കായി മുംബൈ എയര്‍പോര്‍ട്ട് അടച്ചിടും.
മുംബൈ: മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ എയര്‍പോര്‍ട്ട് അടയ്ക്കുന്നത്. ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
Read Moreഎത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു…
ആഡിസ് അബാബ: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇതോടെ രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിയ്ക്കുകയാണ്. സര്‍ക്കാരിന്‍റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ ആക്രമണം ശക്തമാക്കുകയും ജയിലുകള്‍ ആക്രമിച്ച് ആയിരക്കണക്കിനുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Read Moreഒരു വാലന്റൈൻസ് ഡേയുടെ ഓർമ്മക്ക്
എന്താ വാലന്റൈൻസ് ഡേ ആയിട്ടു പരിപാടി, ആർക്കും റോസാപ്പൂവൊന്നും വാങ്ങിക്കൊടുത്തില്ലേ… പുറകിലെ സീറ്റിലിരിക്കുന്ന ഉത്തരേന്ത്യൻ പെണ്‌സുഹൃത്തിന്റെ ചോദ്യത്തിന് പതിവിൽകൂടുതൽ പുച്ഛം വാരിയിട്ടു ഞാൻ പറഞ്ഞു… എന്തോന്ന് വാലന്റൈൻസ് ഡേ, എനിക്കതിലൊന്നും ഒരു ഇന്റ്റെസ്റ്റില്ല. അതൊക്കെ വെറുതെ കച്ചവടക്കാർ അവരുടെ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതല്ലേ… ഞാൻ ഇന്ന് ഓഫീസിൽവരുന്ന വഴിക്ക്പോലും കണ്ടതാ, റോഡ് സൈഡുകളിൽ പതിവിൽ കൂടുതൽ പൂക്കച്ചവടക്കാരെ, ഇന്നവരുടെ ദിവസമല്ല… പോരാത്തതിനു പാശ്ചാത്യ സംസ്കാരവും. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ, നമ്മൾ ഒരിക്കലും പടിഞ്ഞാറൻ സംസ്കാരം കൊണ്ടുനടക്കാൻ പാടില്ല. പണിതിരക്കുകൾക്കിടയിലെ അനാവശ്യചോദ്യങ്ങൾക്കുള്ള അവളോടുള്ള ദേഷ്യത്തിനപ്പുറം, ആഘോഷിക്കാൻ കൂട്ടിനു…
Read Moreദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണം ബിഇഎൽ ഏറ്റെടുക്കും.
ബെംഗളൂരു : ദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണത്തിനു പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) പദ്ധതി. പ്രതിദിനം ഒരുകോടി ലീറ്റർ മലിനജലം സംസ്കരിക്കാവുന്ന പ്ലാന്റാണ് ബിഇഎൽ തടാകക്കരയിൽ 13.5 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്നത്. കർണാടക ലേക് കൺസർവേഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, ബിബിഎംപി, റവന്യു വകുപ്പ് എന്നിവയുമായി ചേർന്നാണ് പദ്ധതി. പ്ലാന്റ് നിർമാണം ഒന്നരവർഷം കൊണ്ടു പൂർത്തിയാകും. 20 വർഷത്തേക്കു പ്രവർത്തന സജ്ജമായിരിക്കും. 17നു രാവിലെ 10.30നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തറക്കല്ലിടും.…
Read More