ഉദ്യാനനഗരിയിൽ ഇനി സിനിമ പൂക്കാൻ ദിവസങ്ങൾ മാത്രം; ഡെലിഗേറ്റ് റെജിസ്ട്രേഷന്റെ അവസാന തീയതി നാളെ.

ബെംഗളൂരു : പത്താമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളക്ക്  തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം, ഈ മാസം 22 ന് വിധാൻ സൗധയിലാണ് ചലച്ചിത്ര മേളയുടെ ഉൽഘാടന ചടങ്ങുകൾ, 23 മുതൽ ചലച്ചിത്ര പ്രദർശനം ആരംഭിക്കും, ഒരേ വേദിയായ യശ്വന്ത്പുരയിലെ ഒറിയോൺ മാളിലാണ് പ്രദർശനം, ഒരേ സമയം 11 സ്ക്രീനുകളിൽ പ്രദർശനം നടക്കും, മൊത്തം 400 പ്രദർശനങ്ങൾ. 200 സിനിമകൾ.തീർന്നില്ല തിരക്കഥ ശിൽപ്പശാലയടക്കമുള്ള മറ്റു പരിപാടികൾ. ഇതാണ് ഈ വർഷത്തെ സിനിമാമേളയുടെ വിശേഷം. ചലച്ചിത്രോൽസവത്തിന്റെ ഡെലിഗേറ്റ് പാസ് റജിസ്ട്രേഷൻ നാളെയോടെ അവസാനിക്കും, 600 രൂപയാണ്…

Read More

കേരളത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ… സമരം ആറാം ദിവസവും തുടരുന്നു.

കൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ ബോട്ട് ഓണേഴ്‌സ് അസോസിയേഷനും  വിവിധ മത്സ്യ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മത്സ്യബന്ധന മേഖല അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്‍റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ്…

Read More

പ്രധാനമന്ത്രിക്കു പോലും ലളിത മഹല്‍ പാലസില്‍ മുറിയില്ല;മുറി കിട്ടാതെ നട്ടം തിരിഞ്ഞ് മോഡി മൈസുരുവില്‍.

മൈസൂരു: കൊട്ടാര നഗരത്തിന്റെ തിലകക്കുറിയായ ഹോട്ടൽ ലളിതാ മഹൽ പാലസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുറി ലഭിച്ചില്ല. ഒരു കല്യാണ സൽക്കാരവുമായി ബന്ധപ്പെട്ട് എല്ലാ മുറികളും ബുക്കു ചെയ്തിരുന്നതിനാലാണിത്. തുടർന്ന് കലക്ടർ ഇടപെട്ട് ഹോട്ടൽ റാഡിസൻ ബ്ലൂവിൽ താമസസൗകര്യം ഒരുക്കുകയായിരുന്നു. കലക്ടറുടെ ഓഫിസിൽ നിന്നുള്ളവർ മുറി ബുക്ക് ചെയ്യാനായി എത്തിയപ്പോഴേക്കും മുഴുവൻ റിസർവ് ചെയ്ത നിലയിലായിരുന്നെന്ന് ലളിതാ മഹൽ പാലസ് ജനറൽ മാനേജർ ജോസഫ് മത്തിയാസ് പറഞ്ഞു. മൂന്നു മുറികളാണ് അവശേഷിച്ചിരുന്നത്. ഞായറാഴ്ച രാത്രിയെത്തിയ പ്രധാനമന്ത്രിക്കും സംഘത്തിനും തങ്ങാൻ സുരക്ഷാ കാരണങ്ങളാൽ ഇതു മതിയാകുമായിരുന്നില്ലെന്നും…

Read More

ബ്രിട്ടനിൽ ചിക്കൻ കിട്ടാനില്ല; കെഎഫ്സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ പൂട്ടി.

ലണ്ടന്‍: ബ്രിട്ടനില്‍ ആകെയുള്ള 900 കെഎഫ്സി ഔട്ട്ലറ്റുകളില്‍ അറുന്നൂറോളം എണ്ണത്തിന് പൂട്ടുവീണു. ചിക്കന്‍ സ്റ്റോക്ക്‌ തീര്‍ന്നതാണ് പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ കെഎഫ്സിയുടെ ഭൂരിഭാഗം ഔട്ട്‌ലറ്റുകളും പൂട്ടാന്‍ കാരണം. അടുത്ത വാരാന്ത്യത്തോടെ പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സിയുടെ അധികൃതരെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്സിയുടെ പ്രവർത്തനം താളം തെറ്റിത്തുടങ്ങിയത്. അതുവരെ സൗത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് രാജ്യത്തിന്‍റെ…

Read More

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകൾ സ്ഥാപിച്ചു.

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം. നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. പുതിയ സംവിധാനം ബാഗേജ് പരിശോധനയുടെ സമയം കുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.  എണ്‍പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണ് ദുബായിയിലേത്. ഇത്രയും അധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ വേഗത്തില്‍ ബാഗേജ് പരിശോധന പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കുന്നതിനാണ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗെയ്റ്റ് വികസിപ്പിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍…

Read More

ഇരട്ടചങ്കിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല;സ്വകാര്യ ബസ് സമരം പിന്‍വലിച്ചു;പിണറായി സര്‍ക്കാറിന് ഒരു പൊന്‍ തൂവല്‍ കൂടി.

തിരുവനന്തപുരം: സ്വകാര്യബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം . തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെന്ന് ബസ് ഉടമകൾ പ്രതികരിച്ചു . സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട  ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല . ആവശ്യങ്ങളിൽ പിന്നിട് ചർച്ചയാവാമെന്ന ഉറപ്പ് കിട്ടിയെന്ന് ഉടമകൾ . ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകൾ മുഖ്യമന്ത്രിയെ കണ്ടത്. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.…

Read More

നഗരത്തിലെ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉത്ഘാടനം ചെയ്തു;ആദ്യത്തെ ഒരുമാസം സൌജന്യം;ഒന്നര മണിക്കൂര്‍ കൊണ്ട് ഒരുവാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം;120 കിലോ മീറ്റര്‍ യാത്ര ചെയ്യാം;ആറു മാസത്തില്‍ 11 സ്റ്റേഷന്‍ കൂടി നിലവില്‍ വരും.

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം ചാർജ് ചെയ്യാൻ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ആദ്യ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ തുറന്നു. കെആർ സർക്കിളിലെ ബെസ്കോം ഓഫിസ് പരിസരത്തു സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ‌ ഊർജമന്ത്രി ‍ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ആറു മാസത്തിനകം നഗരത്തിൽ പലയിടങ്ങളിലായി 11 ചാർജിങ് സ്റ്റേഷനുകൾ‌ കൂടി സ്ഥാപിക്കും. വായു–ശബ്ദ മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ഇ–മൊബിലിറ്റി പ്രചാരണത്തിന് ഊർജം പകരുന്നതാണ് ഇ–ചാർജിങ് സ്റ്റേഷൻ. ഇന്നലെ പ്രവർത്തനം ആരംഭിച്ച ചാർജിങ് സ്റ്റേഷനിൽ ആദ്യത്തെ ഒരു…

Read More

ബസ് സമരം: മുഖ്യമന്ത്രി ഇന്ന് സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തും.

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ സംസ്ഥാനത്ത് നടത്തി വരുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ന് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മുന്‍പ് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സന്ദര്‍ഭത്തിലാണ് ഇത്.  സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും ബസ്സുകള്‍ പിടിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടാതെ ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള…

Read More

ഐ.എന്‍.എ ശക്തമായി ഇടപെട്ടു;അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്സിന് മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടറെ പുറത്താക്കി.

ബെംഗളൂരു: ബന്നാര്‍ഘട്ട റോഡ്‌ അപ്പോളോ ആശുപത്രിയില്‍ മലയാളി നഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വനിതാ ഡോക്ടറെ മാനേജ്മെന്റ് പുറത്താക്കി.എട്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന നഴ്സിനോട് കഴിഞ്ഞ ശനിയാഴ്ച ഡോക്ടര്‍  പ്രകോപനപരമായി സംസാരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി. പ്രശ്നത്തില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ കര്‍ണാടക ഘടകം ഇടപെടുകയും ഡോക്ടര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു,മാനേജ്‌മന്റ്‌ നടത്തിയ അന്വേഷത്തില്‍ പരാതിയില്‍ കഴമ്പുണ്ട് എന്ന് തിരിച്ചറിയുകയും അനെസ്ത്യേസ്റ്റ് ആയ ലേഡി ഡോക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയുമാണ് ഉണ്ടായത്. ഇവരെ പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഐ…

Read More

രാജ്യത്തെ ആദ്യ ഹൈപ്പർ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയിൽ. വെറും 25 മിനിറ്റ് കൊണ്ട് മുംബൈയിൽ നിന്നും പുണെയിൽ എത്താം!!

മുംബൈ: ഗതാമേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ സംവിധാനമായ ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍ സ്ഥാപിക്കും. വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച കരാറില്‍ ഇന്ത്യ ഒപ്പു വച്ചു. മുംബൈയില്‍ നിന്ന് പുണെ വരെയാകും ആദ്യഘട്ടത്തില്‍ ഹൈപര്‍ ലൂപ്പ് നിലവില്‍ വരിക. വെറും 25 മിനിറ്റ് കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടില്‍ റയില്‍വേ ഇന്ത്യയിലെ ഗതാഗതമേഖലയില്‍ കൊണ്ടു വന്ന വിപ്ലവം ഹൈപര്‍ ലൂപ് 21-ാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുമെന്ന് വിര്‍ജിന്‍ ഹൈപര്‍…

Read More
Click Here to Follow Us