രാജ്യത്തെ ആദ്യ ഹൈപ്പർ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയിൽ. വെറും 25 മിനിറ്റ് കൊണ്ട് മുംബൈയിൽ നിന്നും പുണെയിൽ എത്താം!!

മുംബൈ: ഗതാമേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ സംവിധാനമായ ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍ സ്ഥാപിക്കും. വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച കരാറില്‍ ഇന്ത്യ ഒപ്പു വച്ചു.

മുംബൈയില്‍ നിന്ന് പുണെ വരെയാകും ആദ്യഘട്ടത്തില്‍ ഹൈപര്‍ ലൂപ്പ് നിലവില്‍ വരിക. വെറും 25 മിനിറ്റ് കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടില്‍ റയില്‍വേ ഇന്ത്യയിലെ ഗതാഗതമേഖലയില്‍ കൊണ്ടു വന്ന വിപ്ലവം ഹൈപര്‍ ലൂപ് 21-ാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുമെന്ന് വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

പുണെ, നവി മുംബൈ അന്തര്‍ദേശീയ വിമാനത്താവളം, മുംബൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം നിലവില്‍ വരിക. യാത്രാസമയം വെറും 25 മിനിറ്റ്. പ്രതിവര്‍ഷം 15 കോടി യാത്രക്കാര്‍ക്ക് പദ്ധതി സഹായകരമാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പരീക്ഷണ ഓട്ടത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
[masterslider id="10"]

Related posts