ചലച്ചിത്ര മേളയുടെ നാളത്തെ ഷെഡ്യൂൾ ഇവിടെ വായിക്കാം
Read MoreMonth: February 2018
പനി മൂര്‍ച്ചിച്ചതോ അതോ പരാജയ ഭീതിയോ? അമിത് ഷാ കര്‍ണാടക സന്ദര്‍ശനം വെട്ടിച്ചുരുക്കി പിന്‍വലിയുന്നു.
ബെംഗളൂരു: പനി മൂർച്ഛിച്ചതിനെ തുടർന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തീരദേശ കർണാടക സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിക്കു മടങ്ങി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് എത്തിയത്. 104 ഡിഗ്രി പനിയും ചുമയും കാരണമാണു മടങ്ങേണ്ടി വന്നതെന്നു ശോഭാ കരന്തലാജെ എംപി പറഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ പാർട്ടി റാലിയിൽ പങ്കെടുത്ത ശേഷം ഗോകർണം സന്ദർശിക്കേണ്ടിയിരുന്ന അമിത് ഷാ ഹൊന്നവാരയിൽ നിന്നു ഹുബ്ബള്ളി വഴി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ നിന്നുള്ള ബിജെപിയുടെ സാമൂഹിക മാധ്യമ…
Read Moreബെംഗളൂരു ചലച്ചിത്രമേള ചൂടോടെ നിങ്ങളില്‍ എത്തിക്കാന്‍ ബെംഗളൂരു വാര്‍ത്ത ഒരുങ്ങിക്കഴിഞ്ഞു;ബെംഗളൂരുചലച്ചിത്ര മേളക്ക് പ്രത്യേക പേജ് ഒരുക്കി ആദ്യത്തെ മലയാള ന്യൂസ് പോര്‍ട്ടല്‍.
ബെംഗളൂരു : നഗരത്തിന്റെ വികാരമാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള,ഇന്ന് വിധാന്‍ സൌധയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്ന ഈ മേള മാര്‍ച്ച് ഒന്ന് വരെ നീണ്ടു നില്‍ക്കും. ഉത്ഘാടന ചിത്രവും സമാപന പരിപാടികളും വിധാന്‍ സൌധയില്‍ ആണെങ്കിലും ചലച്ചിത്ര മേള പൂര്‍ണമായും നടക്കുന്നത് യെശ്വന്ത് പൂരില്‍ ഉള്ള ഒരിയോന്‍ മാളില്‍ ആണ്. ചലച്ചിത്ര മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം ഞങ്ങള്‍ സമയ സമയങ്ങളില്‍ നിങ്ങള്ക്ക് എത്തിച്ചു കൊണ്ടിരിക്കും അത് ചിത്രമായി വാര്‍ത്തയായി ഫേസ്ബുക്ക് ലൈവ് ആയി…അങ്ങനെ അങ്ങനെ …. ചലച്ചിത്ര മേളയുടെ പ്രത്യേക പേജിലേക്ക് പ്രവേശിക്കാന്‍ ഇവിടെ…
Read Moreപ്രധാന മന്ത്രിയുടെ “സ്വച്ഛ് ഭാരത്” പദ്ധതിയെ അനുകരിച്ച് ‘സ്വച്ഛ് ബെംഗളൂരു’വുമായി ബിബിഎംപി
ബെംഗളൂരു : കേന്ദ്ര നഗരവികസന വകുപ്പിന്റെ സ്വച്ഛ് സർവേക്ഷൺ (ശുചിത്വ സർവേ) പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, 24 മുതൽ മാർച്ച് നാലുവരെ ക്ലീൻ ബെംഗളൂരു പ്രചാരണവുമായി ബിബിഎംപി. ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു താഴേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണ് യുദ്ധകാലാടിസ്ഥാനത്തിൽ നഗരശുചീകരണ പരിപാടിയുമായി നഗരഭരണകൂടം മുന്നോട്ടു പോകുന്നത്. സ്വച്ഛ സർവേക്ഷൺ നഗരത്തിൽ നടക്കുന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട റാങ്കിങ് ബെംഗളൂരുവിനെ ബാധിക്കുമോ എന്ന ഭീതി ബിബിഎംപി ഉദ്യോഗസ്ഥർക്കിടയിലുണ്ട്. നഗരജനതയുടെ സഹകരണവും ശുചിത്വ നടപടികൾക്കായി ഇതിനായി തേടിയിട്ടുണ്ട്. സർവേയുടെ വിശദാംശങ്ങളെ കുറിച്ചു യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിൽ ബിബിഎംപി അധികൃതർ…
Read Moreബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള;മത്സര വിഭാഗത്തിലുള്ള കന്നഡ ചിത്രങ്ങളെ പരിചയപ്പെടാം
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള;മത്സര വിഭാഗത്തിലുള്ള കന്നഡ ചിത്രങ്ങളെ പരിചയപ്പെടാം താഴെ കൊടുത്ത സിനിമകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഓരോ ചിത്രത്തിന് മുകളിലും ക്ലിക്ക് ചെയ്യുക
Read Moreമെട്രോ-ബസ് സ്റ്റാന്റ്-റയില്‍വേ സ്റ്റേഷന്‍ നടപ്പാത കാല്‍നടക്കാര്‍ക്ക് ആശ്വാസമായി മാറുന്നു.
ബെംഗളൂരു :പ്രധാന ബസ് സ്റ്റേഷനും,സിറ്റി ബസ് സ്റ്റേഷനും മെട്രോ സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും അടുത്തടുത്ത് സ്ഥിതിചെയ്തിട്ടും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാരുടെ കാര്യം വളരെ കഷ്ട്ടത്തിലായിരുന്നു ഇതുവരെ,ഇതില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പോകാന്‍ മുകളില്‍ പ്രധാന റോഡുകളില്‍ കൂടെ പോകുകയേ വഴിയുണ്ടായിരുന്നുള്ളൂ,സമയ നഷ്ടം വേറെയും ഇനി വളഞ്ഞു ചുറ്റേണ്ടതില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളായ മെട്രോ, ബിഎംടിസി, കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന നടപ്പാതയും, മെട്രോ സ്റ്റേഷനിൽ നിന്നു ചിക്കലാൽബാഗ്, ഗോപാൽപുര ഭാഗങ്ങളിലേക്കുള്ള അടിപ്പാതകളും യാത്രക്കാർക്കായി തുറന്നു. ദിവസേന അഞ്ചു ലക്ഷത്തോളം…
Read Moreസുളള്യ കൊലപാതകം: മകളുടെ മരണം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ.
സുള്ള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നെഹ്രു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ് അക്ഷിത. പെണ്‍കുട്ടിയെ അതിക്രൂരമായാണ് പ്രതി കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ…
Read Moreക്ലാസന്റെയും ക്യാപ്റ്റന്റെ ക്ലാസോടെ കളിച്ച ഡുമിനിയുടെയും നല്ല ഫസ്റ്റ് ക്ലാസ് തല്ല്… ഇന്ത്യൻ നിര ക്ലോസ്.
സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും (79) എം.എസ്. ധോണിയുടെയും (52) മികവിലാണ് ഇന്ത്യൻ മികച്ച സ്കോർ കണ്ടെത്തിയത്. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു. തുടക്കത്തില്‍ തന്നെ രണ്ടു…
Read Moreപട്ടാപ്പകല്‍ ബി.എം.ടി.സി ബസില്‍ കൊലപാതകം;സിനിമ സ്റ്റൈലില്‍ സംഭവം നടന്നത് ഹോസുര്‍ റോഡില്‍.
ബെംഗളൂരു : ഇന്നലെയാണ് സംഭവം അനെക്കല്ലില്‍ നിന്ന് മജെസ്റ്റിക്കിലേക്ക് പോകുന്ന ബി എം ടി സി ബസ്സില്‍ മുന്‍ വാതിലിലൂടെ മൂന്നു പേര്‍ കയറുന്നു,ബസ്സില്‍ അവര്‍ ഒരാളെ തിരയുന്നു,ആളെ കണ്ടെത്തുന്നു നിമിഷങ്ങള്‍ക്കകം അരയിലുണ്ടായിരുന്ന കത്തി വലിച്ചൂരുന്നു അയാളെ കുത്തി വീഴ്ത്തുന്നു,സമീപത്തുള്ള യാത്രക്കാരുടെ എല്ലാം ശരീരത്തിലേക്ക് രക്തം ചിതറി തെറിക്കുന്നു,കത്തി ചൂണ്ടി തന്നെ യാത്രക്കാരോടും ബസ് ജീവനക്കാരോടും അനങ്ങരുത് എന്ന് ആന്ഗ്യം കാണിക്കുന്നു,തിരിച്ചിറങ്ങി പോകുന്നു,കുത്ത് കൊണ്ട് ആള്‍ അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.ഇത് എതെങ്കില്ലും കന്നഡ വയലന്‍സ് പടത്തിലെ രംഗമോ തിരക്കഥയോ അല്ല. ഇന്നലെ ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ സംഭവിച്ച…
Read Moreവൈറ്റ്ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം! കുരുക്കഴിക്കാന്‍ പ്രഖ്യാപിച്ച റോഡുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
ബെംഗളൂരു : മെട്രോ നിർമാണത്തെ തുടർന്നു വൈറ്റ്ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഐടിപിഎൽ ഭാഗത്തേക്ക് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ബദൽ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. 43 കിലോമീറ്ററിലായി ആകെ 14 ബദൽ റോഡുകൾ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബൈക്ക് യാത്രികർ ഉപയോഗിക്കുന്ന ഈ റോഡുകൾ നടപ്പാത, മഴവെള്ളക്കനാലുകൾ തുടങ്ങിയ സംവിധാനങ്ങളോടെ വികസിപ്പിക്കാനാണ് പദ്ധതി. നിലവിലെ റോഡ് വികസിപ്പിച്ചാൽ മതിയെന്നതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകും. ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെയുള്ള മെട്രോപാതയ്ക്കു പുറമെ ഔട്ടർ റിങ് റോഡിലൂടെ സിൽക്ക് ബോർഡ്…
Read More