ഉടമസ്ഥർ തിരിച്ചെത്തുമ്പോൾ വാഹനം കാണാതെ വലഞ്ഞ് ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് സിറ്റി ട്രാഫിക് പൊലീസിന്റെ പുതിയ നടപടി. വിവി പുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബിബിഎംപി ഗ്രൗണ്ടുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ട്രാഫിക് പൊലീസ് ടോ ചെയ്ത വാഹനങ്ങൾ കൊണ്ടിടുന്നത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി പിഴയടച്ചാലും വാഹനം കണ്ടെത്താൻ പിന്നെയും വലയേണ്ട അവസ്ഥയാണ്. ബൈക്കുകൾക്ക് 750 രൂപയും കാർ, ഓട്ടോറിക്ഷ എന്നിവയ്ക്ക് 1100 രൂപയുമാണ് അനധികൃതപാർക്കിങ്ങിനും ടോ ചെയ്തതിനുമുള്ള നിരക്കായി ഈടാക്കുന്നത്
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പൊക്കികൊണ്ടുപോകുമ്പോൾ വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താൻ വിഷമിക്കേണ്ട!
