തുടർന്ന് 10.30 മുതൽ അമ്മയുടെ ഭജന, സത്‌സംഗം, ധ്യാന, ദർശനവും നടക്കും. സത്‌സംഗ വേദിയുടെ കവാടത്തിൽ തന്നെ സൗജന്യ ദർശനത്തിനായുള്ള ടോക്കൺ രാവിലെ 6.30 മുതൽ 11 വരെ ലഭിക്കും. ചെറിയ കുട്ടികൾക്കും ടോക്കൺ എടുക്കേണ്ടതുണ്ട്. ഉദയാസ്തമന പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം, നവഗ്രഹ ഹോമം, ദേവി പൂജ എന്നിവയും ഉണ്ടായിരിക്കും.
മാതാ അമൃതാനന്ദമയി നഗരത്തില്‍;ബ്രഹ്മസ്ഥാന വാർഷിക ഉൽസവം രണ്ടു ദിവസം.
