എച്ച്-1 ബി വിസ യു എസ് സര്‍ക്കാര്‍ വീണ്ടും കര്‍ശനമാക്കുന്നു!

വാഷിംഗ്‌ടണ്‍: വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്-1 ബി വിസ യു എസ് സര്‍ക്കാര്‍ വീണ്ടും കര്‍ശനമാക്കുന്നു. മാതൃകമ്പനിയിൽ നിന്ന് മറ്റു കമ്പനികളിലേക്ക് ജോലിയാവശ്യത്തിനായി പോകുന്ന (ഡപ്യൂട്ടേഷൻ) ജീവനക്കാർക്ക് നൽകുന്ന വിസക്കുള്ള നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഈ നടപടി യുഎസിലെ ഇന്ത്യന്‍ കമ്പനികളെയും ജീവനക്കാരെയും കാര്യമായി ബാധിക്കും.

മറ്റൊരു കമ്പനിയിലേക്ക് ജീവനക്കാരെ മാറ്റുന്നതിന്‍റെ കാരണവും ജോലിയില്‍ ഇയാള്‍ക്കുള്ള നൈപുണ്യവും കമ്പനി തന്നെ വിശദീകരിച്ചാല്‍ അവര്‍ ജോലി ചെയ്യുന്ന അത്രയും കാലത്തേക്ക് മാത്രമുള്ള വിസ അനുവദിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

യുഎസിലെ ബാങ്കിങ്, സഞ്ചാര, കൊമേഴ്സ്യൽ സർവീസ് വിഭാഗങ്ങളിലായി ഒട്ടേറെ ഇന്ത്യക്കാരാണ് എച്ച്–1 ബി വീസയിൽ ജോലി ചെയ്യുന്നത്. യോഗ്യതയുള്ള അമേരിക്കൻ പൗരന്മാരുടെ കുറവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഡപ്യൂട്ടേഷന്‍റെ ഭാഗമായി ഇതര കമ്പനികളിലേക്കു പോകുന്നവർക്ക് മൂന്നു വർഷത്തിൽ താഴെ മാത്രമേ വീസ നൽകുവെന്നും വ്യവസ്ഥയിൽ പറയുന്നു.

ജോലികളിൽ സ്വന്തം നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ നയത്തിന്‍റെ അടിസ്ഥാനത്തിലാണു വിസ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us