വാഷിംഗ്ടണ്‍: നീലച്ചിത്ര നായിക സ്റ്റെഫാനി ക്ലിഫോഡുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച കോളിളക്കം മാറുന്നതിനു മുന്‍പേ പുതിയ ആരോപണവുമായി മുന്‍ പ്ലേ ബോയ് മോഡല്‍ രംഗത്ത്. കരേന്‍ മഗ്ഡോഗല്‍ എന്ന മുന്‍ മോഡലാണ് ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ആരോപിക്കുന്നത്.
2006ല്‍ ആരംഭിച്ച ബന്ധം ഒന്‍പത് മാസം നിലനിന്നിരുന്നതായി ‘ദ ന്യൂയോര്‍ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ഇക്കാര്യം സംബന്ധിക്കുന്ന വിവരങ്ങള്‍ ഇവര്‍ ‘നാഷണല്‍ ഇന്‍ക്വയറര്‍’ എന്ന പത്രത്തിന് കൈമാറിയിരുന്നതായും, അതിന് പ്രതിഫലമെന്നോണം ഒന്നര ലക്ഷം ഡോളര്‍ കൈപ്പറ്റിയാതായുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ട്രംപിന്റെ സുഹൃത്തായ നാഷണല്‍ ഇന്‍ക്വയറര്‍ ഉടമസ്ഥന് ഡേവിഡ് പെക്കര്‍ വാര്‍ത്ത മുക്കിയതായും ന്യൂയോര്‍ക്കര്‍ പറയുന്നു.