ബെംഗളൂരു : കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുംവിധം നിയമനിർമാണം നടത്താൻ കർണാടക സർക്കാരും ഒരുങ്ങുന്നു. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുന്ന ബിൽ മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് കർണാടക നിയമസഭ കഴിഞ്ഞ ദിവസം ഇക്കാര്യം ചർച്ച ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ സംസ്ഥാനത്തു വർധിച്ചിട്ടുണ്ട്. അതിനാലാണ് സർക്കാർ ഇത്തരം കേസുകളിലെ പ്രതികൾക്കു കടുത്തശിക്ഷ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.
ഇത്തരം നിയമങ്ങള്‍ വേണമെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ ?
Created with PollMaker