റഫീഖിന്റെ കയ്യിൽനിന്നു മൊബൈൽ ഫോണും തട്ടിപ്പറിച്ചു. പണം കൈവശപ്പെടുത്തിയശേഷം മൊബൈൽ ഫോൺ തിരികെ നൽകി. ബൈക്കിന്റെ താക്കോലും ഊരിയെടുത്താണു സംഘം കടന്നത്. വിവേക്നഗർ പൊലീസിൽ പരാതി നൽകി. മലയാളികൾ ഏറെ താമസിക്കുന്ന ഈജിപുര മേഖലയിൽ മോഷണം പതിവായി. ഇതേ റോഡിൽവച്ചു ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്നിരുന്നു. കവർച്ചയ്ക്കിരയാകുന്ന പലരും പൊലീസിൽ പരാതി നൽകാൻ മടിക്കുന്നതു മോഷണസംഘത്തിനു തുണയാകുന്നു.
മലയാളികള്‍ക്ക് എതിരെയുള്ള അക്രമ സംഭവങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുന്നു.കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മലയാളി വ്യാപാരിയെ കൊള്ളയടിച്ചു.
