ഇന്ദിരകന്റീനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന പരാതിക്ക് പരിഹാരമാവുന്നു. ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ അളവിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബിബിഎംപി.

ബെംഗളൂരു : ഇന്ദിരകന്റീനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന പരാതിക്ക് പരിഹാരമാവുന്നു. ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ അളവിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബിബിഎംപി. എന്നാൽ, വിലയിൽ മാറ്റമുണ്ടാകില്ല. ഇഡ്ഡലി, പുളിയോഗരെ, കാരാബാത്ത്, പൊങ്കൽ, കിച്ചടി, വാംഗി ബാത്ത്, ചൗ-ചൗ ബാത്ത് എന്നിവയുടെ അളവിലാണു വ്യത്യാസം വരിക. നിലവിൽ 150 ഗ്രാം വീതമുള്ള ഇഡ്ഡലി 225 ഗ്രാം ആയും 200 ഗ്രാമുള്ള കാരാബാത്ത് 300 ഗ്രാമായും വർധിപ്പിക്കാനാണു പദ്ധതി. പ്രഭാതഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 രൂപയുമാണ് ഇന്ദിരാ കന്റീനുകളിലെ നിരക്ക്.

Read More

നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫ്രീഡം പാർക്ക് വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സർക്കാർ; ഇതിനെതിരെ പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾ.

ബെംഗളൂരു : നൂറുകണക്കിനു സമരങ്ങൾക്കു സാക്ഷ്യം വഹിച്ച ബെംഗളൂരു ഫ്രീഡം പാർക്ക് ടൂറിസം കേന്ദ്രമാക്കാൻ നീക്കം. ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) അധീനതയിലുള്ള പാർക്ക് വിനോദസഞ്ചാരവകുപ്പിനു കൈമാറും. ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ ഇവിടം ടൂറിസം മേഖലയാക്കുന്നതിനുള്ള നടപടികളുമായി വിനോദസഞ്ചാരവകുപ്പിനു മുന്നോട്ടു പോകാനാകും. പാർക്കിനെ നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. പാർക്കിലെ ആംഫി തിയറ്ററും വാച്ച് ടവറും ആർട് ഗാലറിയുമെല്ലാം വളരെ ആകർഷകമാണ്. അതേസമയം രാഷ്ട്രീയ, സംഘടനാ ഭേദമന്യേ പ്രതിഷേധങ്ങൾ നടത്താനുള്ള…

Read More

അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ് പെരുകുന്നു

ബെംഗളൂരു ∙ നഗരത്തിൽ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന സംഭവങ്ങൾ പെരുകുന്നു. സൈബർ ക്രൈം പൊലീസിന്റെ കണക്കനുസരിച്ച് ഈ മാസം ഒന്നിനും രണ്ടിനുമിടയിൽ ബെംഗളൂരുവിൽ 22 ബാങ്ക് അക്കൗണ്ടാണു ഹാക്ക് ചെയ്യപ്പെട്ടത്. ഇതുവഴി 5.3 ലക്ഷം രൂപ ഇടപാടുകാർക്കു നഷ്ടപ്പെട്ടു. ശമ്പളം വരുന്ന സമയമായതിനാൽ എല്ലാ മാസത്തിലെയും ആദ്യ ദിവസങ്ങളിലാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ. ഹാക്കർമാരിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നാണു സൂചന. ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരിൽ വിളിക്കുന്നവരിലൂടെയാണ് അക്കൗണ്ട് വിവരങ്ങൾ കൂടുതലും ചോർത്തപ്പെട്ടത്. ഒട്ടേറെ പോയിന്റുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന…

Read More

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു; കണ്ടക്ടർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് കണ്ടക്ടർ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ സിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30 നാണു അപകടമുണ്ടായത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Read More

ഐടി കമ്പനികൾക്ക് പ്രത്യേക വൈദ്യുതി നിരക്കിന് ബെസ്കോം.

ബെംഗളൂരു ∙ ഐടി കമ്പനികൾക്കു പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്താൻ ബെസ്കോം നടപടികളാരംഭിച്ചു. നിലവിൽ വാണിജ്യസ്ഥാപനങ്ങൾക്കു നൽകുന്ന നിരക്കിലാണ് ഐടി സ്ഥാപനങ്ങൾക്കു വൈദ്യുതി നൽകുന്നത്. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ നിർദേശപ്രകാരമാണു പുതിയ താരിഫ് നിരക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ ബെസ്കോമിന്റെ നടപടിക്കെതിരെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കർണാടക ചാപ്റ്റർ ഭാരവാഹികൾ രംഗത്തെത്തി. ഐടി വ്യവസായങ്ങൾക്കു സർക്കാർ വൻ ഇളവുകൾ നൽകുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും നിലവിലെ വ്യവസായത്തെ തളർത്താൻ മാത്രമേ ഇത്തരം തീരുമാനത്തിലൂടെ സാധിക്കുകയുള്ളൂവെന്നു പ്രസിഡന്റ് അശോക പറഞ്ഞു.

Read More

സിദ്ധാരമയ്യ യുടെ ന്യായവില ഭക്ഷണ ശാലകള്‍ ഇനി സ്കൂളുകളിലേക്കും കോളേജുകളിലെക്കും വ്യാപിപ്പിക്കുന്നു;”ഇന്ദിര കാന്റീനുകള്‍ വഴി കർണാടകയെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം”

ബെംഗളൂരു∙ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര കന്റീനുകൾ സർക്കാർ സ്കൂളുകളിലും കോളജുകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരു നഗരപരിധിയിൽ ആരംഭിച്ച കന്റീനുകൾ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും വ്യാപിപ്പിച്ചതിനെ തുടർന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. കർണാടകയെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.ബിബിഎംപി പരിധിയിലെ 24 വാർഡുകളിൽ ആരംഭിച്ച മൊബൈൽ ഇന്ദിര കന്റീനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു സിദ്ധരാമയ്യ. സ്ഥലലഭ്യത പ്രശ്നം സൃഷ്ടിച്ചപ്പോഴാണ് മൊബൈൽ കന്റീനുകൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തനമാരംഭിക്കാൻ സാധിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.ഇന്ദിര മൊബൈൽ കന്റീനുകളുടെ പൂർണതോതിലുള്ള…

Read More

മലയാളി സെൽ കൺവൻഷൻ

ബെംഗളൂരു∙ ബിജെപി മലയാളി സെൽ മഹാലക്ഷ്മി ലേഔട്ട് കൺവൻഷൻ കൺവീനർ രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസന്ന, വാർഡ് പ്രസിഡന്റ് ഉമാപതി നായിഡു, ബാബു, ഗോവിന്ദ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

Read More

നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.

ബെംഗളൂരു ∙ നഴ്സിങ് വിദ്യാർഥിനി ബംഗാൾ സ്വദേശിനി മൗനിഷ റോയെ (20) നെലമംഗല ടി ബേഗൂരിലെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി. പ്രണയ നൈരാശ്യമാണു കാരണമെന്നു സൂചിപ്പിക്കുന്ന കുറിപ്പ് ്നു കണ്ടെത്തി.

Read More

ഐഎസ്ഐ മുദ്രയുള്ള  ഹെൽമറ്റ് നിർബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് “തലയൂരി” ബെംഗളൂരു ട്രാഫിക്‌ പോലിസ്.

ബെംഗളൂരു : അടുത്ത മാസം ഒന്നു മുതൽ ബെംഗളൂരുവിൽ ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം ട്രാഫിക് പൊലീസ് പിൻവലിച്ചു. ഹെൽമറ്റിന്റെ ഗുണനിലവാരം കാഴ്ചയിൽ വിലയിരുത്താൻ കഴിയില്ലെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിഐഎസ്) വ്യക്തമാക്കിയതോടെയാണിത്. പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനു ബൈക്ക് യാത്രികന്റെ ഹെൽമറ്റ് മികച്ചതാണോ അല്ലയോ എന്നു വെറും കാഴ്ചയിലൂടെ തീരുമാനിക്കാനാകില്ല. അതിനാൽ ഐഎസ്ഐ മുദ്രയില്ലെന്ന കാരണത്താൽ ബെംഗളൂരുവിൽ ട്രാഫിക് പൊലീസ് ബൈക്ക് യാത്രികരിൽനിന്നു പിഴ ഈടാക്കുകയോ ഹെൽമറ്റ് പിടിച്ചെടുക്കുകയോ ചെയ്യില്ല. എന്നാൽ ബൈക്കിനു മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്കു ഹെൽമറ്റ് നിർബന്ധമാണ്.…

Read More

മുംബൈക്കും ജംഷഡ്പൂരിനും വിജയം

ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെരിട്ടോൺ ഫെർണാഡസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ഗോവ 10 പേരായി ചുരുങ്ങിയത്. ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തിൽ ബൽവന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബൽവന്ത് സിംഗിന്റെ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു. 2 -1…

Read More
Click Here to Follow Us