സ്വന്തം തട്ടകത്തില്‍ ഡല്‍ഹിപ്പട തിണ്ണമിടുക്കുകാട്ടിയപ്പോള്‍ ബംഗളൂരു എഫ്‌സിക്ക് ഞെട്ടിക്കും തോല്‍വി.
സുനില്‍ ഛേത്രിയുടെ കളിക്കരുത്തുള്ള ശക്തരായ ബംഗളൂരുവിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് നാണം കെടുത്തിയത്.
സ്വന്തം കളിതട്ടില്‍ 4-1-4-1 ശൈലിയില്‍ ബൂട്ടണിഞ്ഞ ഡല്‍ഹിയെ പൂട്ടാന്‍ 4-2-3-1 ശൈലിയിലാണ് ബംഗളൂരു കളി മെനഞ്ഞത്.
ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ ഡൈനാമോസിന് വേണ്ടി 72ാം മിനിറ്റില്‍ ലാലിയന്‍സുവാള ചാങ്‌തേയാണ് വലകുലുക്കിയത്. മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയതോടെ പ്രതിരോധത്തില്‍ ഉരുക്കുകോട്ട തീര്‍ത്ത ഡല്‍ഹിക്ക് മുന്നില്‍ ബംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ നിഷ്പ്രഭമായി. ഇഞ്ചുറി ടൈമില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ചാണ് ഡല്‍ഹി അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. കിക്കെടുത്ത ഗുയോണ്‍ ഫെര്‍ണാണ്ടസ് ലക്ഷ്യം പിഴക്കാതെ പന്ത് വലയിലാക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ന്റെ ജയം ഡല്‍ഹിക്കൊപ്പം നിന്നു. ഈ സീസണിന്റെ തുടക്കത്തില്‍ 4-1ന് ഡല്‍ഹിയെ ബംഗളൂരു പരാജയപ്പെടുത്തിയിരുന്നു ജയിച്ചെങ്കിലും ഏഴ് പോയിന്റ് മാത്രം അക്കൗണ്ടിലുള്ള ഡല്‍ഹി അവസാന സ്ഥാനത്താണ്. 18 പോയിന്റുള്ള ബംഗളൂരു രണ്ടാം സ്ഥാനത്തും.
മത്സരത്തിലുടനീളം അതി മികച്ച പ്രകടനം കാഴ്ചവെച്ച് നിരവധി അസവരങ്ങൾ സൃഷ്ടിച്ച ചാങ്തേ തന്നെയാണ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.
ഹ്യൂമേട്ടൻ്റെ ചിറകിലേറി വീണ്ടും ബ്ലാസ്റ്റേഴ്സ്
ഡൽഹിൽ സടകുടഞ്ഞെണീറ്റ സിഹം മൂന്നാം നാൾ കഴിഞ്ഞു അങ്ങു മുബൈയിലും ആക്രമണം അഴിച്ചുവിട്ടു , അതെ, ഇയാൻ ഹ്യൂമിൻ്റ ഗോളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ബാക്ക് ടു ബാക്ക് എവേ വിജയം.
കഴിഞ്ഞ മത്സരത്തിൽ ഡെൽഹിയെ തകർത്ത ആത്മവിശ്വാസത്തിലിറങ്ങിയ മഞ്ഞപ്പട രണ്ട് മാറ്റങ്ങളോടെയാണ് ആദ്യ ഇലവൻ മുബൈ അരീനയിൽ ഇറങ്ങിയത് കഴിഞ്ഞ മത്സരത്തിലിറങ്ങിയ ബെർബെറ്റോവിനു പകരം സിഫ്നിയോസും, ഹാങ്കലിനു പകരം മിലൻ സിങ്ങിനേം ഇറക്കി 4-4-2 ഫോർമേഷനിലാണ് 4-4-1-1 ഫോർമേഷനിലിറങ്ങിയ മുബൈക്കെതിരെ ഡേവിഡ് ജെയിംസ് ടീമിനെ കളത്തിലറക്കിയത്.
തുടക്കത്തിൽ പന്തടക്കവും , ആക്രമണത്തിലും മുന്നിട്ടു നിന്ന മുബൈ എഫ്സി ബ്ലാസ്റ്റേഴ്‌സിൻ്റെ പകുതിയിൽ ആക്രമണം തുടങ്ങി.
മത്സരത്തിൻ്റെ 16ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിൻ്റെ പ്രതിരോധത്തിനു മുകളിലൂടെ സഞ്ജു പ്രദാൻ നൽകിയ ബോളിൽ ബൽവന്ത് സിങ്ങിന്റെ ഹെഡർ പോസ്റ്റിൻ്റെ തോട്ടടത്തൂടെ പുറത്തേക്ക്.
ഹ്യൂമേട്ടൻ ഇസ്തം
മത്സരത്തിൻ്റെ 23ആം മിനുട്ടിൽ മാർക്ക് സിഫ്നിയോസിനെ ഫൗൾ ചെയ്തതിന് റഫറി വിസിലടിച്ചു , മത്സരം തുടരാൻ അനുമതിയും കൊടുത്തു അതിവേഗ ഫ്രീകിക്കിലൂടെ കറേജ് പെക്കൂസൻ ഹ്യൂമേട്ടനു ബാൾ നൽകി ഗോൾക്കീപ്പർ അമ്റീന്ദർ സിങ്ങിനു ഒരവസരവും കൊടുക്കാതെ ഹ്യൂം പോസ്റ്റിൻ്റെ ഇടതു കോർണറിൽ പ്ലേസ് ചെയ്തു വലകുലുക്കി.കേരളാ ബ്ലാസ്‌റ്റേഴ്‌സ് 1 മുബൈ എഫ്സി 0
ഫ്രീകിക്ക് നോക്കിനിന്ന മുബൈ പ്ലയേർസ് കണ്ണടച്ചു തുറക്കും മുമ്പെ ആയിരുന്നു ഗോൾ, തങ്ങൾ കിക്കിനു സജ്ജരായിട്ടില്ലെന്ന പരാതി പറഞ്ഞെങ്കിലും ടെക്ക്നിക്കലി ഗോൾ
അനുവദിനീയമായതിനാൽ റഫറി ഗോൾ വിസിൽ മുഴക്കി.
ആദ്യ പകുതിക്കു മുമ്പേ സമനില ഗോളിനായ് ആതിഥേയർ ആക്രമിച്ചു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കട്ടയക്ക് നിന്നു.
ആക്രമണത്തിലൂന്നിയ രണ്ടാം പകുതി.
രണ്ടാം പകുതിയുടെ തുടക്കത്തിലേ മാർക്ക് സിഫ്നിയോസിനു പകരം മലയാളികളുടെ സ്വന്തം സി ക്കെ വിനീത് കളത്തിലറങ്ങി.
രണ്ടു മിനുട്ടുകൾക്കകം മുബൈയുടെ കൗണ്ടററ്റാക്കിൽ ബോൾ ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ, റിനോ ആൻ്റോ ക്ലിയർ ചെയ്ത ബോൾ, ആരാലും മാർക്ക് ചെയ്യപ്പെടാതെ ഫ്രീയായ് നിൽക്കുന്ന ബൽവന്ത് സിങ്ങിന്റെ കാലുകളിൽ എടുത്തൊരു ഷോട്ട്, പോസ്റ്റ് ലക്ഷ്യമാക്കി, ഗോളെന്നുറപ്പിച്ച നിമിഷം ഗോൾക്കീപ്പർക്കു മുന്നിൽ രക്ഷകനായി ലാൽറുത്താരയുടെ കിടിലൻ ഹെഡർ
“ദ ഹീറോയിക് ബ്ലോക്ക് “.
50ആം മിനുട്ടിൽ ബൽവന്തിൻ്റെ പാസ്സിൽ എമാന വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗുയരുകയായിരുന്നു.
54ആം മിനുട്ടിൽ പരിക്കേറ്റ റിനോയക്കു പകരം ലെക്കിച്ച് പെസിക്ക് ഗ്രൗണ്ടിലെത്തി.
മത്സരത്തിൻ്റെ 63ആം മിനുട്ടിൽ എവർട്ടൻ സാൻ്റോസിനെ പുഷ്ചെയ്ത കിസിറ്റോക്കെതിരെ ഫൗൾ വിളിച്ചു എന്നാൽ കിക്കെടുത്ത ബോൾ ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിൽ റിഫ്ലകട് ചെയ്തു നേരെ പെക്കൂസൻ്റെ കാലുകളിൽ പന്തുമായ് കുതിച്ച പെക്കൂസനോടൊപ്പം വീനീതും ഓടി , മത്സരത്തിലെ ഏറ്റവും നല്ലവസരം പെക്കൂസൺ ഗ്യാലറിയിലേക്കടിച്ചു നശിപ്പിച്ചു.
ആക്രമണങ്ങൾക്കൊടുവിൽ ആതിഥേയക്ക് സമനില പിടിക്കാൻ ഏറ്റവും നല്ലൊരു മൂഹൂർത്തം വന്നു അതും തൊണ്ണൂറാം മിനുട്ടിൽ, ആദ്യം സുഭാഷിശ് റോയിയുടെ ഒരു വീക്ക് പഞ്ച്,ബോൾ ചെന്നെത്തിയത് തിയാഗോ സാൻ്റോസിൻ്റെ കാലുകളിൽ , ഷോട്ടുതിർത്തപ്പോൾ സ്വന്തം ടീമംഗം ബൽവന്തിൻ്റെ മേലിൽ റിഫ്ലകട് ചെയ്തു ബോൾ നേരെ ലിയോ കോസ്റ്റയിലേക്ക് അതേ സെക്കൻഡിലെടുത്ത ഷോട്ട് നേരെ ക്രോസ്ബാറിലിടിച്ചു പുറത്തേക്ക്.
ഇഞ്ചുറി ടൈമും കഴിഞ്ഞ് റഫറി അവസാന വിസിൽ മുഴക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് വിജയം ആഘോഷിക്കുകയായിരുന്നു മുബൈ അരീനയിലെ എവേ ഫാൻസ്.
അതേ ഫുട്‌ബോൾ പലപ്പോഴും അനിശ്ചിതത്തിൻ്റെ കൂടെയാണ് ആദ്യ പകുതി കണ്ട ആരും ബ്ലാസ്റ്റേഴ്‌സ് വിജയം പ്രതീക്ഷിച്ചുകാണില്ല എന്നാൽ ആ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ മുബൈക്കുമേൽ പ്രതിരോധം തീർത്ത് ഡേവിഡും മക്കളും ഹ്യൂമിൻ്റെ ചിറകിലേറി മുന്നോട്ടു കുതിച്ചു.
OMKV (ഓട് മുബൈ കണ്ടം വഴി)
ഇവർ അർഹിച്ചതാണീ വിജയം ഇവർ മാത്രം ,എല്ലാ മത്സരങ്ങളുടേം കൂടെ ട്രാവൽ ചെയ്ത് ഗ്യാലറികളിൽ തിരമാലകൾ തീർക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഫാൻസും അവരെ നിയന്ത്രിക്കുന്ന മഞ്ഞപ്പടയുമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിൻ്റെ യതാർഥ ശക്തി. കമൻ്ററേറ്റർ പറയുകയുണ്ടായി
“ദിസ് ഈസ് നോട്ട് കൊച്ചി ,ബട്ട് സ്റ്റിൽ” ……
ഗ്യാലറിയിൽ മറ്റൊരു ബാനർ കാണുകയുണ്ടായി “വീ മേക്ക് എവ്രിവേർ ഔർ ഹോം”
അതെ,ഡ്രാവലിങ് ഫാൻസ് കാരണം ഏതു എവേ മാച്ചും ബ്ലാസ്റ്റേഴ്‌സിൻ്റെ ഹോമാക്കി മാറ്റുന്നു.
രണ്ട് ദിവസത്തിനുശേഷം വീണ്ടും മറ്റൊരു എവേ മാച്ച് ജംഷഡ്പൂരിനെതിരെ അതും വിജയിച്ച് ആദ്യ നാലിലിടം നേടും, പ്ലേ ഓഫ് സാധ്യതകളുറപ്പിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.