ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി സംമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ ഒത്തുചേര്‍ന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സെക്രട്ടേറിയറ്റിന് സമീപത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എം.ജി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണായും മുടങ്ങിന്ന തരത്തില്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിന് മുന്നില്‍ നിറഞ്ഞുകഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തയ്യാറാക്കിയ വീഡീയോ റിപ്പോര്‍ട്ടാണ് ശ്രീജിത്തിന്റെ അവസ്ഥ വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീജിത്തിനായി അണിനിരക്കാന്‍ ആഹ്വനങ്ങളുണ്ടായി. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ…

Read More

ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജാ മുഹമ്മദ് ആസിഫ്.

ഇസ്‌ലാമാബാദ്: ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജാ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കു മറുപടിയായാണ് പാകിസ്ഥാന്റെ വെല്ലുവിളി. തീരെ ഉത്തരവാദിത്തമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ഇന്ത്യെ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ ഭീഷണി തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി…

Read More

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമാണ് . വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായിട്ടാണ് ജനനം. എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.…

Read More

പൂനയെ തോൽപ്പിച്ച് ചെന്നൈ ഒന്നാമത്

ചെന്നൈ മറീന അരീനയിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ, മത്സരത്തിൻ്റെ 83ആം മിനുട്ടിൽ ഗ്രിഗറി നെൽസൺ നേടിയ ഗോളിൻ്റെ ബലത്തിൽ ചെന്നയേൻ എഫ്‌സി , പൂനെ സിറ്റി എഫ്സിയെ തോൽപ്പിച്ച് ലീഗിന്റെ തലപ്പത്ത്. സൂപ്പർ താരം മാർസലീഞ്ഞോ ഇല്ലാതെ ഇറങ്ങിയ പൂനെ ആദ്യ മിനുട്ടുകൾ മുതൽ തങ്ങളുടെ ആക്രമണ ഫുട്‌ബോൾ തുടങ്ങി, മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ അൽഫാരോ എമിലിയാനോ ചെന്നൈയേൻ പ്രതിരോധം കീറിമുറിച്ച് ഡിയാഗോ കാർലോസിനു നൽകിയ പാസ് മുന്നോട്ടു കുതിച്ചു ഷോർട്ടുതിർക്കും മുമ്പേ ഗോൾക്കീപ്പർ കരഞ്ജീത്ത് സിങ് മുന്നോട്ടു വന്നു…

Read More
Click Here to Follow Us