പാവങ്ങളെ കാട്ടിലും ജീവിക്കാന്‍ വിടില്ല;കാട്ടാനകളെ വന്ധ്യംകരിക്കാൻ അനുമതി തേടി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം പെരുകുന്നതു തടയാൻ നിർബന്ധിത വന്ധ്യംകരണത്തിനുള്ള നടപടിയുമായി വനം വകുപ്പ്. ഇക്കാര്യത്തിൽ അനുമതി തേടി കേന്ദ്രം വനം–പരിസ്ഥിതി മന്ത്രാലയത്തിന് വനംവകുപ്പ് നേരത്തേ കത്തയച്ചിരുന്നു. പരിസ്ഥിതിവാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വന്ധ്യംകരണത്തിനുള്ള അന്തിമ അനുമതി നൽകിയിട്ടില്ല. രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ള കർണാടകയിൽ ആനകളുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടമാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കുടക്, ചിക്കമംഗളൂരു, ഹാസൻ, സകലേഷ്പുര എന്നിവിടങ്ങളിൽ ജനജീവിതം ദുരിതപൂർണമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 8976 കാട്ടാനകളാണ് സംസ്ഥാനത്തുള്ളത്. കൊമ്പനാനകളുടെ എണ്ണത്തിലും വർധനയുണ്ട്.

Read More

നവ്യനുഭാവവുമായി ചിത്ര സന്തേ വീണ്ടും അവതരിച്ചു;കണ്ണെത്ത ദൂരത്തു ചിത്രങ്ങളും ശില്പങ്ങളും മാത്രം!

ബെംഗളൂരു : വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ ഓരോ ദേശത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും തനതുകാഴ്ചകളെ കാൻവാസിലേക്ക് പകർത്തിയവരിൽ സ്കൂൾ വിദ്യാർഥികൾ മുതൽ 80 കഴിഞ്ഞവർ വരെയുണ്ടായിരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രമുഖ ശാസ്ത്രഞ്ജനും ഭാരതരത്ന അവാർഡ് ജേതാവുമായ സി.എൻ.ആർ. റാവു നിർവഹിച്ചു. ചിത്രകലാപരിഷത് ജനറൽ സെക്രട്ടറി പ്രഫ. എം.കെ.കമലാക്ഷി, പ്രസിഡന്റ് ഡോ. ബി.എൽ.ശങ്കർ, വൈസ് പ്രസിഡന്റ് ടി.പ്രഭാകർ എന്നിവർ നേതൃത്വം നൽകി. ചെന്നൈയിലെ ഗവ. ഫൈൻ ആർട്സ് കോളജിൽ നിന്ന് ബിരുദപഠനം കഴിഞ്ഞിറങ്ങിയ ദിവാഹർ മനോഹർ ചാർക്കോൾ കൊണ്ടുള്ള ചിത്രങ്ങളുമായാണ് എത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറിലധികം ചിത്രങ്ങൾ…

Read More

സ്കൂളുകളില്‍ നിന്ന് സമൂഹ മാധ്യമങ്ങളെ പടി കടത്തി വിടാന്‍ സിദ്ധരാമയ്യ;എതിരഭിപ്രായമുള്ളവർക്കു 15 ദിവസത്തിനകം പരാതി ഫയൽ ചെയ്യാൻ അവസരം.

ബെംഗളൂരു : സ്കൂളുകളിലെ കംപ്യൂട്ടർ ലാബുകളിൽ സമൂഹമാധ്യമ വെബ്സൈറ്റുകളും അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട് കർണാടക വിദ്യാഭ്യാസ സ്ഥാപന ഭേദഗതി ബില്ലിന്റെ കരട്. എതിരഭിപ്രായമുള്ളവർക്കു 15 ദിവസത്തിനകം പരാതി ഫയൽ ചെയ്യാൻ അവസരമുണ്ട്.സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്കു കൂടുതലായി നയിക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഭേദഗതി. ഇന്റർനെറ്റ് ചതിക്കുഴികളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും ബിൽ ചർച്ച ചെയ്യുന്നു. മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകണം. കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തെക്കുറിച്ചും രക്ഷിതാക്കൾക്ക്…

Read More

നിയമം കർശനമാക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്;ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ നിയമവിരുദ്ധം, പിഴയൊടുക്കേണ്ടി വരും.

ബെംഗളൂരു ∙ ബൈക്ക് യാത്രികർക്ക് അടുത്തമാസം ഒന്നുമുതൽ ഐഎസ്ഐ ഗുണനിലവാരമുള്ള ഹെൽമറ്റുകൾ നിർബന്ധമാക്കും. മുഖം മുഴുവനായും മറയ്ക്കാത്ത ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് ധരിക്കുന്നവർ ഇനിമുതൽ ബിഐഎസ് മുദ്രയുള്ള ഹെൽമറ്റ് ഉപയോഗിക്കണമെന്ന് അഡിഷനൽ കമ്മിഷണർ (ട്രാഫിക്) ആർ. ഹിതേന്ദ്ര നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണ്. ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥരിൽനിന്നു പിഴ ഈടാക്കുന്നതിനു പുറമെ അച്ചടക്ക നടപടിയും സ്വീകരിക്കും. ബെംഗളൂരുവിൽ ബൈക്കിലെ പിൻയാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി വർഷങ്ങളായെങ്കിലും വില കുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ ഹെൽമറ്റുകളുടെ ഉപയോഗം വ്യാപകമാണ്. അപകടം ഉണ്ടാകുമ്പോൾ ഇത്തരം ഹെൽമറ്റുകൾ വേണ്ടത്ര സുരക്ഷ…

Read More

കെ ആർ മാർക്കറ്റിലെ “കൈലാഷ് “ബാറിലുണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു.

ബെംഗളൂരു: കെ ആർ മാർക്കറ്റിലെ കൈലാഷ് ബാർ ആന്റ് റസ്‌റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്കീട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച 5 പേരും ബാർ ജീവനക്കാരാണ്, ജോലി കഴിഞ്ഞ് അവിടെ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു.തുംകൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്ററന്റിൽ പുക ഉയരുന്നത് കണ്ടവരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.…

Read More

ചെന്നൈക്ക് സമനില , വിജയത്തോടെ ബാഗ്ലൂർ ഒന്നാമത്

പിറന്നാളുകാരന്‍ ജെജെയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം കുറിച്ച ചെന്നൈയിന്‍ എഫ് സി മോഹങ്ങള്‍ക്ക് തിരിച്ചടി. മത്സരത്തിന്റെ 90ാം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് ഡല്‍ഹി ചെന്നൈയുടെ വിജയമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത്. ഇന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ജയം കൈപ്പിടിയിലായെന്ന് കരുതി ആഘോഷിക്കുകയായിരുന്നു ചെന്നൈയിന്‍ ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ഡൈനാമോസിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം 2-2 എന്ന സ്കോറിനു സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു. കളി തുടങ്ങി ആധിപത്യം ആതിഥേയര്‍ക്കായിരുന്നുവെങ്കിലും…

Read More
Click Here to Follow Us