കെ ആർ മാർക്കറ്റിലെ “കൈലാഷ് “ബാറിലുണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു.

ബെംഗളൂരു: കെ ആർ മാർക്കറ്റിലെ കൈലാഷ് ബാർ ആന്റ് റസ്‌റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്കീട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച 5 പേരും ബാർ ജീവനക്കാരാണ്, ജോലി കഴിഞ്ഞ് അവിടെ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു.തുംകൂർ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹസൻ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിയായ കീർത്തി (24) എന്നിവരാണ് മരിച്ചത്. റെസ്റ്ററന്റിൽ പുക ഉയരുന്നത് കണ്ടവരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts