ബെംഗളൂരു : പുകമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ്. നേരം പുലരുമ്പോൾ വാഹനങ്ങളുടെ ദൂരക്കാഴ്ച മറഞ്ഞു നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദേവനഹള്ളി- നന്ദിഹിൽസ് റോഡിൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ദേവനഹള്ളി യെബ്റഹള്ളിക്ക് സമീപം ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് യുവാവ് മരിച്ചിരുന്നു. മഞ്ഞു കാരണം മുൻപിലെ കാഴ്ച വ്യക്തമാകാതെ ഡിവൈഡറിലിടിച്ചു മറിഞ്ഞ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന ആന്ധ്ര സ്വദേശി മല്ലപ്പ (26) ആണ് മരിച്ചത്. ദേവനഹള്ളി ടോൾ ബൂത്തിന് സമീപം ബൈക്ക് നിയന്ത്രണം…
Read MoreYear: 2017
നഗരത്തിൽ കവർച്ചയും മോഷണവും തുടർക്കഥയാകുന്നു;കമ്മനഹള്ളിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തെ ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു;
ബെംഗളൂരു: നഗരത്തിൽ കവർച്ചയും മോഷണവും തുടർക്കഥയാകുന്നു. കമ്മനഹള്ളിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തെ ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു. കണ്ണൂർ പാനൂർ കല്ലിക്കണ്ടി പട്ടാണ്ടത്തിൽ ഷമീമിന്റെ 16,000 രൂപയും നാല് എടിഎം കാർഡും ഡ്രൈവിങ് ലൈസൻസുമാണ് കവർന്നത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ചിനു കമ്മനഹള്ളി മെയിൻ റോഡിൽ സൺറൈസ് സൂപ്പർമാർക്കറ്റിന് സമീപത്താണു സംഭവം. കണ്ണൂരിൽ നിന്നെത്തിയ 10 അംഗ കുടുംബം കലാശിപാളയത്ത് ബസിറങ്ങിയശേഷം രണ്ട് ഓട്ടോറിക്ഷകളിലായാണ് ഹൊറമാവിലെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടത്. കമ്മനഹള്ളിയിലെത്തി വഴി ചോദിക്കാന്‍ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നംഗസംഘം ഷമീമിന്റെ ഭാര്യ സുൽഫത്തിന്റെ…
Read Moreനികുതി വെട്ടിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ 29 ഇടതു ആദായ നികുതി റൈഡ്;ഇപ്രാവശ്യം ലക്‌ഷ്യം ഡോക്ടര്‍മാര്‍.
ബെംഗളൂരു: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കാമിനി റാവുവിന്റെ ശിവാനന്ദ സർക്കിളിലെ ആശുപത്രിയും വസതിയും ഉൾപ്പെടെ നഗരത്തിലെ 29 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഡോക്ടർമാരും വന്ധ്യതാ ക്ലിനിക്, ഡയഗ്നോസ്റ്റിക് കേന്ദ്രം, മെഡിക്കൽ ഉപകരണ വിൽപനശാല തുടങ്ങിയവയുടെ ഉടമകളുമടക്കം ഏഴോളം പേരുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. നഗരത്തിലെ ചില റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാരുടെ ഓഫിസുകളും റെയ്ഡ് ചെയ്തതായി വിവരമുണ്ട്. ഇന്നലെ രാവിലെ ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡിനു തുടക്കമിട്ടത്. കാമിനി റാവുവിന്റെ മകൻ സിദ്ധാർഥയെയും ചോദ്യം ചെയ്തു. നികുതി വെട്ടിപ്പ്…
Read Moreമജസ്റ്റിക് മേഖല മലയാളം മിഷൻ ഉത്ഘാടനം ചെയ്തു
ബെംഗളൂരു ∙ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ മജസ്റ്റിക് മേഖല രൂപീകരണ യോഗം കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ജെ.ടോമി, ഷാഹിന എന്നിവർ നേതൃത്വം നൽകി. കൺവീനറായി അനീസിനെ തിരഞ്ഞെടുത്തു. ഫോൺ: 8277471968, 9035161130
Read Moreയാത്രക്കാരുടെ പ്രതിഷേധം;നമ്മ മെട്രോ ടോക്കണ്‍ നഷ്ട്ടപ്പെട്ടാല്‍ ഉള്ള പിഴ സംഖ്യ 200 രൂപയായി കുറച്ചു;മുന്‍പ് 50 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിരുന്നു.
ബെംഗളൂരു: നമ്മ മെട്രോയുടെ ടോക്കൺ ടിക്കറ്റ് നഷ്ടപ്പെട്ടാലുള്ള പിഴസംഖ്യ 500 രൂപയിൽ നിന്ന് 200 രൂപയായി കുറച്ചു. കഴിഞ്ഞ ആഴ്ച പിഴസംഖ്യ 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 500 രൂപയായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉയർത്തിയിരുന്നു. യാത്രക്കാരിൽ നിന്ന് ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്. ടോക്കൺ ടിക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്ന സാഹചര്യത്തിലാണ് പിഴസംഖ്യ ഉയർത്തിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരു മാസം ചുരുങ്ങിയത് 1500 ടോക്കൺ ടിക്കറ്റുകൾ കാണാതാകുന്നുവെന്നാണ് ബിഎംആർസിഎൽ പറയുന്നത്. മൈക്രോ ചിപ് അടങ്ങിയ…
Read Moreസംഘമിത്ര കർണാടക ആത്മീയ പഠനശിബിരം നടത്തുന്നു
ബെംഗളൂരു∙ സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ ആത്മീയ പഠനശിബിരം ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ഫോൺ: 9986984457.
Read Moreബയ്യപ്പനഹള്ളിയെങ്കിലും തരൂ എന്ന് മലയാളികള്‍;പ്ലാറ്റ് ഫോം നീളമില്ലെന്നു റയില്‍വേ
ബെംഗളൂരു: ബാനസവാടിയിലേക്ക് മാറ്റുന്ന ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാൽ ഇവിടെ പ്ലാറ്റ്ഫോമിന് വേണ്ടത്ര നീളമില്ലാത്തത് വിലങ്ങുതടിയാകും. ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർ ഫാസ്റ്റ് (22607-08), ആഴ്ചയിൽ രണ്ടു ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683-84) ട്രെയിനുകൾ ജനുവരി ഒന്ന് മുതലാണ് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാനസവാടിയിലേക്ക് മാറ്റുന്നത്. ഈ ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ പാസഞ്ചർ ട്രെയിനുകളെ ഉൾക്കൊള്ളാനുള്ള നീളമേ ബയ്യപ്പനഹള്ളി സ്റ്റേഷൻ പ്ലാറ്റ്ഫോമിനുള്ളൂ. പതിനഞ്ചിൽ…
Read Moreകോറോയുടെ ഹാട്രിക്കിൽ ഗോവയ്ക്ക് ജയം.
ബെംഗളൂരുവിനു എതിരെ സ്വന്തം തട്ടകത്തിൽ ഗോവയ്ക്ക് മികച്ച വിജയം. ഗോവൻ താരം ഫെറാൻ കോറോമിനാസ്(കോറോ)ഹാട്രിക് നേടിയ മത്സരത്തിൽ, ഫസ്റ്റ് ഹാഫിൽ തന്നെ ഗുർപ്രീത് റെഡ് കാർഡ് നേടിയത് ബെംഗളുരുവിനു തിരിച്ചടി ആയി. ഗോളുകൾ നിറഞ്ഞു നിന്ന മത്സരത്തിൽ, മൂന്നിനെതിരെ നാല് ഗോളുകൾക്ക് അന്തിമ വിജയം ഗോവ കരസ്ഥമാക്കി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ, ഗോവയാണ് കോറോയുടെ ഒരു നല്ല സോളോ ഗോളിലൂടെ ആദ്യം മുന്നിട്ടു നിന്നതു. എന്നാൽ അഞ്ചു മിനിറ്റിനു ശേഷം മിക്കുവിലൂടെ ബെംഗളൂരു ഇരുപത്തി ഒന്നാം മിനുട്ടിൽ ഗോവൻ വല കുലുക്കി. ഇരു ടീമുകളും വിട്ടു…
Read Moreബിനാമി ഇടപാടുകാരെ കുടുക്കാന്‍ ആധാര്‍ ബയോമെട്രിക്ക് കാര്‍ഡുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡല്‍ഹി: ബിനാമി ഇടപാടുകാരെ കുടുക്കാന്‍ ആധാര്‍ ബയോമെട്രിക്ക് കാര്‍ഡുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ അനധികൃത ഇടപാടുകളും അഴിമതിയും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമി ഇടപാടുകളും നികുതി തട്ടിപ്പുകളും തടയാനുള്ള ശ്രമങ്ങള്‍ തുടരും. നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ അഴിമതി കുറയ്ക്കുന്നതില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ആധാറുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കല്‍, ബാങ്ക് അക്കണ്ട്് ബന്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുമ്പ്…
Read Moreഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നാല് മരണം, അടുത്ത 12 മണിക്കൂര്‍ നിര്‍ണ്ണായകം
തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും കനത്തനാശം വിതക്കുന്നു. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ നാലുപേര്‍ മരിച്ചു. കന്യാകുമാരിയിലും നാലുപേര്‍ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് വീശുമെന്നതിനാൽ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ഓഖി കലിയുടെ ഭീതിയിലാണ് കേരളവും തമിഴ്നാടും. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് ഇതുവരെ വിതച്ചത് കനത്ത നാശനഷ്ടം. കന്യാകുമാരിയിലും നാഗര്‍കോവിലിലും കേരളത്തിലെ വിവധ പ്രദേശങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി. വീടുകള്‍ നശിച്ചു. കൊട്ടാരക്കര കുളത്തൂപ്പുഴയ്ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ…
Read More