റോഡിലൂടെ മാത്രം വാഹനമോടിക്കുക;നടപ്പാത കയ്യേറി വാഹനമോടിച്ചാല്‍ ലൈസെന്‍സ് റദ്ദാക്കും.

ബെംഗളൂരു: നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങളുമായി കുതിച്ചുപായുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കുന്നു. പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് എസിപി ആർ.ഹിതേന്ദ്ര പറഞ്ഞു. ടെൻഡർ ഷുവർ റോഡുകളുടെ വശങ്ങളിലുള്ള വീതിയേറിയ നടപ്പാതയിലൂടെ പോലും അമിത വേഗത്തിൽ ഇരുചക്രവാഹനങ്ങളുമായി യുവാക്കൾ പാഞ്ഞുപോകുന്നത് അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. പിഴ ചുമത്തിയിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഗതാഗതക്കുരുക്കൊഴിയാത്ത റോഡുകളിൽ നിന്ന് ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റി ഓടിക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഔട്ടർ റിങ് റോഡടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിൽ റോഡിനേക്കാളും ഉയർന്ന് നിൽക്കുന്ന…

Read More

ബിഎംടിസി ബസുകളിൽ, വശങ്ങളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന പരസ്യങ്ങൾ ഇനി സ്ഥാപിക്കില്ലെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ.

ബെംഗളൂരു : ബിഎംടിസി ബസുകളിൽ, വശങ്ങളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന പരസ്യങ്ങൾ ഇനി സ്ഥാപിക്കില്ലെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു കരാറെടുത്ത ഏജൻസികൾ ഇതിനായി സമർദം ശക്തമാക്കുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. ബസിന്റെ ഇരുവശത്തും സൈഡ് ഗ്ലാസുകൾക്കു മുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നത് പെട്ടെന്നു ശ്രദ്ധയിൽപ്പെടുമെന്നതിനാലാണ് അതിനുള്ള അനുമതി പുനസ്ഥാപിക്കാൻ ഏജൻസികൾ ആവശ്യപ്പെടുന്നത്. പരസ്യങ്ങളിൽനിന്നുള്ള വരുമാനം കുറഞ്ഞതിനെ തുടർന്ന് ഏജൻസികൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണു മന്ത്രിയുടെ തീരുമാനം. യാത്രക്കാർക്കു സ്ഥലമറിയാൻപോലും സൈഡ് ഗ്ലാസുകളിലെ പരസ്യങ്ങൾ തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇവ നിരോധിക്കാൻ ബിഎംടിസി തീരുമാനിച്ചത്. 2016-17ൽ 13.40…

Read More

നോക്കിയ ഓഫിസ് ഹാളുകൾക്ക് കന്നഡ ചിന്തകരുടെ പേര്

ബെംഗളൂരു ∙ ബഹുരാഷ്ട്ര മൊബൈൽ കമ്പനിയായ നോക്കിയയുടെ ബെംഗളൂരുവിലെ രണ്ട് ഓഫിസ് ഹാളുകൾക്കു കന്നഡ ചിന്തകരുടെ പേര് നൽകി. അടുത്തിടെ പ്രവർത്തനം ആരംഭിച്ച ആർ ആൻഡ് ഡി ഓഫിസിലെ ഹാളുകൾക്കാണ് 12ാം നൂറ്റാണ്ടിലെ ചിന്തകരായ ബസവണ്ണയുടെയും അല്ലമ പ്രഭുവിന്റെയും പേര് നൽകിയത്. വിദേശത്തു നിന്നുള്ള ജോലിക്കാർക്കും സന്ദർശകർക്കും കന്നഡ നാടിനെക്കുറിച്ചും അറിവു പകരുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ ഓഫിസിലെ ആറായിരത്തിലേറെ ജീവനക്കാരിൽ ഭൂരിഭാഗവും കന്നഡിഗരാണ്. ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവരുടെ പേര് നൽകാൻ തീരുമാനിച്ചതെന്നു കമ്പനി അറിയിച്ചു. മാന്യത ടെക്പാർക്കിലെ ഓഫിസ് ഐടി–ബിടി മന്ത്രി…

Read More

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട… ഇതാ ഉത്തമ പരിഹാരം !

സൗന്ദര്യം എന്നാൽ ശിരസ്സ് മുതൽ പാതം വരെ സുന്ദരമായിരിക്കണം. ഇതിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് തലമുടിയുടെ സൗന്ദര്യം. വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണ രീതിയുടെയും കുറവ് തലമുടിയുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് എപ്പോഴും തലമുടി ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും. മുടികൊഴിച്ചിൽ തടയാൻ എളുപ്പത്തിൽ ചെയ്യാവുന്ന അഞ്ചു വഴികൾ: മല്ലിയില അരച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 20-30 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും ഗുണം ചെയ്യും. ചുവന്ന ഉള്ളിയുടെ നീര് തലയിൽ തേച്ചുപിടിപിച്ചു അല്പസമയത്തിനു ശേഷം കഴുകിക്കളയുന്നത്…

Read More

നഗരത്തിലെ വന്ധ്യതാ ചികിൽസാ കേന്ദ്രങ്ങളിലും ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങളിലുമായി നടന്ന ആദായനികുതി റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ ക്രമക്കേട്;സ്രോതസ്സ് വെളിപ്പെടുത്താത്ത 100 കോടി രൂപ.

ബെംഗളൂരു ∙ നഗരത്തിലെ വന്ധ്യതാ ചികിൽസാ (ഐവിഎഎഫ്) കേന്ദ്രങ്ങളിലും ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങളിലുമായി നടന്ന ആദായനികുതി റെയ്ഡിൽ കണ്ടെത്തിയതു കോടികളുടെ ക്രമക്കേട്. സ്രോതസ്സ് വെളിപ്പെടുത്താത്ത 100 കോടി രൂപയുടെ സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. 1.4 കോടി രൂപ, 3.5 കിലോ സ്വർണാഭരണങ്ങൾ, വിദേശ കറൻസികൾ, കോടികളുടെ നിക്ഷേപമുള്ള വിദേശ ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഇതിൽപെടും. ഈ ലാബുകളിൽ രോഗികളെ അനാവശ്യമായി എംആർഐ സ്കാൻ ഉൾപ്പെടെ വിവിധ പരിശോധനകൾക്കു വിധേയമാക്കാൻ അയച്ച്, ഡോക്ടർമാർ വൻതുക കമ്മിഷൻ വാങ്ങിയതായും വ്യക്തമായിട്ടുണ്ട്. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കാമിനി…

Read More

സെന്റ് തോമസ് ഓർത്തഡോക്സ് മഹായിടവക ജേതാക്കൾ

ബെംഗളൂരു ∙ മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കാരൾ മൽസരത്തിൽ ബാംഗ്ലൂർ ഈസ്റ്റ് സെന്റ് തോമസ് ഓർത്തഡോക്സ് മഹായിടവക ജേതാക്കളായി. ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാം സ്ഥാനവും ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളി മൂന്നാംസ്ഥാനവും നേടി. പള്ളി വികാരി ഫാ. മാത്യു പനക്കകുഴി സമ്മാനവിതരണം നിർവഹിച്ചു.

Read More

ഇന്ദിര കാന്റീനിന് പിന്നാലെ രമ്യാ കാന്റീനും വരുന്നു; വെറും പത്തുരൂപയ്ക്കു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും.

മണ്ഡ്യ : മുൻ എംപിയും നടിയുമായ രമ്യയ്ക്ക് ആരാധകന്റെ സമ്മാനം; പൊതുജനങ്ങൾക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ ‘രമ്യ കന്റീൻ’. രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമപ്രചാരണ സംഘത്തിലെ പ്രമുഖയായ രമ്യയുടെ കടുത്ത ആരാധകനായ രഘുവാണു വേറിട്ട സമ്മാനവുമായി രംഗത്തെത്തിയത്. പത്തുരൂപയ്ക്കു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമാണു കന്റീനിൽനിന്നു ലഭിക്കുക. ഇഡലി, വട, റവ ഇഡലി, ദോശ, പച്ചരിച്ചോർ എന്നിവയാണു രമ്യ കന്റീനിൽ പത്തുരൂപയ്ക്കു ലഭിക്കുക. കന്റീന്റെ ഉദ്ഘാടനം മണ്ഡ്യ ഡിസിസി പ്രസിഡന്റ് ആത്മാനന്ദ നിർവഹിച്ചു. കഴിഞ്ഞ ഏഴുവർഷമായി ഇവിടെ ഹോട്ടൽ നടത്തുന്ന രഘു സജീവ കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസിന്റെ…

Read More

ഓൾഡ് എയർപോർട് റോഡിൽ സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമാണം ഈ മാസം തുടങ്ങും.

ബെംഗളൂരു : ഓൾഡ് എയർപോർട് റോഡിൽ സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമാണം ഈ മാസം തുടങ്ങും. അടിപ്പാതയ്ക്കായി സ്ഥലം വിട്ടുനൽകാമെന്നു ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്എഎൽ) സമ്മതിച്ചതോടെയാണ് ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്. ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി) കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് നടത്തിയ ചർച്ചയിൽ 3100 ചതുരശ്ര മീറ്റർ സ്ഥലം വിട്ടുനൽകാമെന്ന് എച്ച്എഎൽ സമ്മതിച്ചു. പകരമായി ബിബിഎംപി ഇവിടെ 55 കോടി രൂപ ചെലവിൽ വൈറ്റ് ടണൽ റോഡ് നിർമിച്ചു നൽകും. അടിപ്പാതയുടെ നിർമാണം പൂർത്തിയാകുംവരെ അംബേദ്കർ പാർക്ക് മുതൽ സ്പോർട്സ്…

Read More

ആർടി നഗർ കരയോഗം അയ്യപ്പപൂജ നടത്തി

ബെംഗളൂരു∙ നായർ സേവാസംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യപ്പപൂജ നടത്തി. എം.ഡി.വിശ്വനാഥൻ നായർ, കെ.മോഹനൻ നായർ എന്നിവർ നേതൃത്വം നൽകി.

Read More

ബേസിൽ തമ്പി ലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽ

മുംബൈ : മലയാളി താരം ബേസിൽ തമ്പി, തമിഴ്നാട് താരം വാഷിങ്ടൻ സുന്ദർ എന്നിവരെ ഉൾപ്പെടുത്തി ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി20 മൽസരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിമിത ഓവർ ക്രിക്കറ്റ് മൽ‌സരങ്ങളിൽ ടീമിലെ സ്ഥിര സാന്നിധ്യമായ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ബുംറയെ ഇന്ത്യയുട ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. വൃദ്ധിമാൻ സാഹയ്ക്കു പുറമെ വിക്കറ്റ് കീപ്പറായി പാർഥിവ് പട്ടേലും ടീമിലുണ്ട്. ടിനു യോഹന്നാൻ, എസ്.ശ്രീശാന്ത് എന്നിവർക്കുശേഷം ഇന്ത്യൻ ടീമിൽ ഇടം നേടുന്ന…

Read More
Click Here to Follow Us