സൗന്ദര്യം എന്നാൽ ശിരസ്സ് മുതൽ പാതം വരെ സുന്ദരമായിരിക്കണം. ഇതിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് തലമുടിയുടെ സൗന്ദര്യം. വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണ രീതിയുടെയും കുറവ് തലമുടിയുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് എപ്പോഴും തലമുടി ആരോഗ്യകരമായി കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കും.
മുടികൊഴിച്ചിൽ തടയാൻ എളുപ്പത്തിൽ ചെയ്യാവുന്ന അഞ്ചു വഴികൾ:
- മല്ലിയില അരച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 20-30 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും ഗുണം ചെയ്യും.
- ചുവന്ന ഉള്ളിയുടെ നീര് തലയിൽ തേച്ചുപിടിപിച്ചു അല്പസമയത്തിനു ശേഷം കഴുകിക്കളയുന്നത് മുടികൊഴിച്ചിലിനു ഒരു ഉത്തമ പ്രതിവിധിയാണ്.
- കട്ടി തേങ്ങാപാൽ എടുത്തു ശിരോചർമത്തിൽ തേച്ചു അല്പസമയം മസ്സാജ് ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിൽ മാറിക്കിട്ടും.
- വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകിയാൽ മുടികൊഴിച്ചിൽ ശമിക്കും. ആവണക്കെണ്ണ, എള്ളെണ്ണ എന്നിവയുടെ ഉപയോഗവും ഗുണം ചെയ്യും.
- മുടികൊഴിച്ചിൽ ഉള്ളവർ ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുകയും, ഇലക്കറികളും മറ്റു പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.
മാനസിക പിരിമുറുക്കവും, ഉറക്കമില്ലായ്മയും മുടി കൊഴിച്ചിലിന് ഒരു കാരണമാണ്. പോഷകകുറവും, തൈറോയ്‌ഡ്, ഡയബറ്റിക് തുടങ്ങിയവയും മുടി കൊഴിച്ചിലിന് കാരണങ്ങളാണ്. ശരിയായ കാരണം കണ്ടെത്തി പ്രതിവിധി ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.