ഇന്‍ഡോര്‍ : ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ട രസകരമായ ഒരു ട്രോള്‍ ആയിരുന്നു..”എല്‍ ടി ടി പോലും ശ്രീലങ്കയെ ഇങ്ങനെ ആക്രമിച്ചിട്ടില്ലത്രേ ….” താളം കണ്ടെത്തിയാല്‍ പിന്നെ കോഹ്ലിയെക്കാളും വലിയ അപകടകാരി താനെന്നു അടി വരയിട്ടു ഉറപ്പിക്കുന്ന പ്രകടനമായിരുന്നു മൊഹാലിയിലെ ഇരട്ട സെഞ്ചുറിക്ക് ശേഷം, അയാള്‍ ഇന്നലെ പുറത്തെടുത്തത്….! വെറും മുപ്പത്തിയഞ്ചു പന്തുകളില്‍ സെഞ്ചുറി തികച്ച രോഹിത് ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ ശതകത്തിനു ഉടമയായി …! പത്തു സിക്സറുകളും പന്ത്രണ്ട് ഫോറുകളും ഉള്‍പ്പടെ ആകെ 43 പന്തുകളില്‍ 118 റണ്‍സ്…ഒരുപക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ തന്നെ കണ്ടു കാണില്ല ഇങ്ങനെയൊരു ആക്രമണ ശൈലിയുമായി ഒരു നായകനെ……. 2015 ല്‍ മാരക ഫോമില്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്സ്, ആ വര്ഷം കളിച്ച മത്സരങ്ങളില്‍ എല്ലാം കൂടി നേടിയ 63 സിക്സറുകള്‍ എന്ന റെക്കോര്‍ഡ് രോഹിത് തിരുത്തിയപ്പോഴേ മനസ്സിലാവും ആ ശൈലിയുടെ യഥാര്‍ത്ഥ രൂപം……( ഇനിയും ഒരു മത്സരം ബാക്കിയുണ്ടെന്ന് കരുതണം ) …
കെ എല്‍ രാഹുലുമായി ചേര്‍ന്ന് അടിച്ചു കൂട്ടിയ 165 റണ്‍സ് കൂട്ടുകെട്ടിന്റെ കരുത്തില്‍ കുട്ടി ക്രിക്കറ്റിലെ മൂന്നാമത്തെ ഏറ്റവും മികച്ച ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ലങ്കയെ 88 റണ്‍സിനു അടിയറവു പറയിച്ചു …..ഇന്ത്യ 20 ഓവറില്‍ 260/5 ശ്രീലങ്ക 17.2 ഓവറില്‍ 172/9 (പരുക്ക് പറ്റിയ ആഞ്ചലോ മാത്യൂസ് ബാറ്റിംഗില്‍ ഇറങ്ങിയില്ല )..
റെക്കോര്‍ഡുകളുടെ പെരുമഴയ്ക്കായിരുന്നു ഇന്നലെ ഇന്‍ഡോറിലെ മൈതാനം സാക്ഷ്യം വഹിച്ചത് … ഇന്ത്യ നേടിയ 21 സിക്സറുകള്‍ ടി20 യില്‍ ഒരു ടീം നേടുന്ന ഏറ്റവും റെക്കോര്‍ഡ് ആണ് ….രാഹുലുമായി ചേര്‍ന്ന് (89) കെട്ടിയുയര്‍ത്തിയ 165 റണ്‍സ് , കുട്ടി ക്രിക്കറ്റിലെ മൂന്നാമത്തെ ഏറ്റവും മികച്ച പാര്‍ട്ട്‌നര്‍ ഷിപ്പും ….!
ലങ്കന്‍ ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മത്സരത്തില്‍ നുവാന്‍ പ്രദീപ് എന്ന ബൌളര്‍ നാലോവറില്‍ വഴങ്ങിയ 61 റണ്‍സ് ടി20 യില്‍ ഒരു ബൌളര്‍ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന മോശം റെക്കോര്‍ഡായി പരിണമിച്ചു …
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ഉപുല്‍ തരംഗയും ,കുശാല്‍ പെരേരയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന നിമിഷം ആളി കത്തിയ സ്പിന്നര്‍മാര്‍ അല്‍പ്പം കൂടി മികച്ച സ്കോറില്‍ എത്താമെന്ന ലങ്കന്‍ മോഹം ആസ്ഥാനതാക്കി …..എങ്കിലും ഒരു ഘട്ടത്തിലും ജയം എന്ന ലക്‌ഷ്യം ശ്രീ ലങ്കയ്ക്ക് അപ്രാപ്യമായിരുന്നു …ഇന്ത്യയ്ക്ക് വേണ്ടി യുസ് വേന്ദ്ര ചാഹല്‍ 52 റണ്‍സ് വഴങ്ങി നാലും , കുല്‍ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി ….
എങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് തന്നെയായിരുന്നു ഇന്നലത്തെ പ്രധാന ആകര്‍ഷണം …സിക്സറുകളും ബൌണ്ടറികളും ഒഴുകിയ മത്സരം അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ക്ക് വിരുന്നു തന്നെയായിരുന്നു ..വളരെ പെട്ടെന്ന് താളം കണ്ടെത്തിയ മുന്‍ നിര ആക്രമണശൈലിയിലേക്ക് വളരെ പെട്ടെന്ന് തന്നെ നീങ്ങി …പ്രത്യേകിച്ച് രാഹുല്‍ നല്‍കിയ ഒരവസരം ലങ്ക പാഴാക്കിയതു കൂടി കണക്കിലെടുക്കണം ..മറുവശത്ത് കടിഞ്ഞാണില്ലാത്ത കുതിരയുടെ അവസ്തയായിരുന്നു രോഹിതിത്തിനു ..ഒരുവേള ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിലെക്കുള്ള കുതിക്കുകയാണെന്ന് വരെ തോന്നിപ്പിച്ചു ….
ടെസ്റ്റും ഏകദിനവും പരമ്പരകള്‍ ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു …അവസാന മത്സരം നാളെ മുംബൈയിലെ വാംഗഡേ സ്റ്റേഡിയത്തില്‍ നടക്കും …