ബെംഗളൂരു ∙ കെഎൻഎസ്എസ് മത്തിക്കരെ കരയോഗം കുടുംബസംഗമം ഡിസംബർ 17നു രാവിലെ ഒൻപതിനു മോഹൻകുമാർ നഗറിലെ വെങ്കിടേശ്വര കല്യാണമണ്ഡപത്തിൽ നടക്കും. ചലച്ചിത്ര നടൻ ജയകുമാർ മുഖ്യാതിഥിയായിരിക്കും. ഡിസംബർ മൂന്നിനു ജെപി പാർക്ക് ഗ്രൗണ്ടിൽ കായിക മൽസരങ്ങളും പത്തിനു കരയോഗം ഓഫിസിൽ ചെസ്, കാരംസ് മൽസരങ്ങളും നടക്കുമെന്നു സെക്രട്ടറി ശ്രീകുമാർ അറിയിച്ചു. ഫോൺ: 9900030808.
Read MoreDay: 27 November 2017
ബാംഗ്ലൂർ ഈസ്റ്റ് സോൺ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി.
ബെംഗളൂരു ∙ സുവർണ കർണാടക കേരളസമാജം ബാഗ്ലൂർ ഈസ്റ്റ് സോണിന്റെ കീഴിലുള്ള സുവർണ ക്ലിനിക്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് റാക്ഷി ഡയഗ്നോനോസ്റ്റിക് സെന്റർ എംഡി രാമേഗൗഡ ഉദ്ഘാടനം ചെയ്തു. രക്തസമ്മർദം, പ്രമേഹ രോഗികൾക്കുള്ള റെറ്റിനോപതി പരിശോധനകളും നടത്തി. സൗജന്യ നിരക്കിൽ എല്ലാവർക്കും ആരോഗ്യസേവനം എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നു സോൺ ചെയർമാൻ കെ.ജെ.ബൈജു പറഞ്ഞു. ഡോ. രജനി സതീഷ്, ഡോ. ശ്രീനിവാസ്, സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, എയ്മ കർണാടക സെക്രട്ടറി ശ്രീവിനു തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. നൂറോളം…
Read Moreമുത്തത്തി- ഒരു നവ്യാനുഭൂതി.
നന്ദി പറയുക’ ഒരു ഔപചാരികതയാണെന്ന് തോന്നാറുണ്ട്….”രണ്ട് വ്യക്തികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്താൻ പരസ്പര ബന്ധരായ രണ്ടക്ഷരമാണ് ‘നന്ദി’ ” എന്നൊക്കെ എന്റെയൊരു പ്രണയം തകർന്ന് പൊളിഞ്ഞ സമയത്ത് എഴുതിയിട്ടുമുണ്ട്…. പക്ഷേ ഇന്ന് മനസ്സിലാക്കുന്നു…’നന്ദി പറയുക’ എന്നത് ഒരു കർത്തവ്യം കൂടിയാണെന്ന്…! ഒരു മനോഹരമായ യാത്രയുടെ അവസാനമെങ്കിലും കൂടെ നിന്നവരോട് ഒരു നന്ദി വാക്കു പോലും പറഞ്ഞില്ലെങ്കിൽ അത് ശെരിയല്ല എന്നതുകൊണ്ടാണ്….ബാംഗ്ലൂർ മലയാളീസ് സോൺ എന്ന 20,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മ ഒരു മാസം മുൻപാണ്, ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മാത്രം പരിചയമുള്ള അംഗങ്ങളുമായി…
Read Moreവിദേശത്ത് പോകാൻ വിസ ലഭിക്കുന്നില്ലേ ? വിസ ബാലാജി തന്നെ ശരണം.
ഇന്ത്യയുടെ ടൂറിസം വികസന വകുപ്പിന്റെ ആപ്തവാക്യം ” ഇൻക്രെഡിബിൾ ഇന്ത്യ ” എന്നാണ് ,സങ്കീര്‍ണമായ ഇന്ത്യ. വ്യത്യസ്ഥ ദേശങ്ങൾ വിവിധങ്ങളായ സംസ്കാരങ്ങൾ വിവിധ നിറത്തിലുള്ള മനുഷ്യർ വിശ്വാസങ്ങൾ ആചാരങ്ങൾ … ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം രാജസ്ഥാനിലുണ്ട് മദ്യം പ്രസാദമായി നൽകുന്ന ക്ഷേത്രം ഡൽഹിയിൽ,എലിയെ ബഹുമാനിച്ച് പരിപാലിക്കുന്ന ക്ഷേത്രം ഗുജറാത്തിലുണ്ട് ദൈവത്തെ തെറി ഗാനങ്ങൾ കൊണ്ട് പാടുന്ന ക്ഷേത്രം കേരളത്തിൽ ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ് ഇങ്ങനെ പല വിധ വിശ്വസങ്ങളാണ് ഹിമവാന് താഴെ എവിടേയും,അതിലൊന്നാണ് “വിസ ബാലാജി ” എന്ന ചിലുക്കൂർ ബാലാജി ക്ഷേത്രം.…
Read More33 ക്രിസ്മസ് സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍ടിസി;കൂടുതലും തെക്കന്‍ കേരളത്തിലേക്ക്;കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍.
ബെംഗളൂരു :ക്രിസ്മസിനു കൂടുതൽ സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. ബെംഗളൂരുവിൽ നിന്നു ഡിസംബർ 21 മുതൽ 23 വരെയായി 33 സ്പെഷലുകളാണ് ഇന്നലെവരെ അനുവദിച്ചത്. കോട്ടയം(6), എറണാകുളം(9), മൂന്നാർ(2), പമ്പ(3), തൃശൂർ(7), പാലക്കാട്(4), കോഴിക്കോട്(2) എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിൽ 11 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും തീർന്നു. ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാൽ ശേഷിച്ചവയിലെ റിസർവേഷൻ മന്ദഗതിയിലാണ്. ഓണക്കാലത്തെക്കാൾ 500 രൂപയിലേറെയാണ് സ്പെഷൽ സർവീസുകൾക്കു കർണാടക അധികമായി ഈടാക്കുന്നത്. കോട്ടയം(1770-1940 രൂപ), എറണാകുളം(1770-1940), തൃശൂർ(1665–1831), പാലക്കാട്(1608), കോഴിക്കോട്(1155 രൂപ) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് നിരക്ക്. ഇതേ…
Read Moreഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും
ന്യൂഡല്‍ഹി: ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛൻ അശോകനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസിൽ നിന്ന് സുപ്രീംകോടതിയിലെത്തിക്കുക. ഷെഫിൻ ജഹാനും ദില്ലിയിലെത്തിയിട്ടുണ് സമൂഹത്തിന്റെ വികാരം നോക്കിയല്ല മറിച്ച് നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ ഉണ്ടെന്നും ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛൻ…
Read Moreബെംഗളൂരു തടാകങ്ങൾ മലിനം; കുടിക്കാനോ കുളിക്കാനോ പറ്റില്ലെന്ന് പഠനം
ബെംഗളൂരു∙ ബെഗളൂരുവിലെ തടാകങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ യോജിച്ചതല്ലെന്ന കണ്ടെത്തലുമായി പഠനം. നിയമനിർമാണ സമിതിയാണു നിർണായകമായ പഠനറിപ്പോർട്ട് പുറത്തുവിട്ടത്. തടാകങ്ങളുടെ അഞ്ചിലൊന്നു ഭാഗവും കയ്യേറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തടാകങ്ങളെ സംബന്ധിച്ചുയർന്ന പ്രശ്നങ്ങളെല്ലാം ഓരോന്നായി പരിശോധിച്ചാണു സ്പീക്കർ കെ.ബി. കൊളിവഡ് അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. രണ്ടുവർഷം കൊണ്ട് തയാറാക്കിയ 247 പേജുള്ള റിപ്പോർട്ടാണു ചൊവ്വാഴ്ച സമർപ്പിച്ചത്. 57,932 ഏക്കർ തടാകപ്രദേശത്ത് 10,786 ഏക്കറോളം കയ്യേറ്റം ചെയ്തിരിക്കുകയാണ്. 11,000 പേരാണ് ഈ കയ്യേറ്റത്തിനു പിന്നിൽ. കുളങ്ങളുടെ 1,256 ഏക്കറും കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 8,119 ഏക്കറാണ് ഇതിന്റെ…
Read Moreഹാദിയ കേസിന്റെ നാള്‍വഴികള്‍.
ന്യൂഡല്‍ഹി : 2016 ജനുവരി മുതൽ രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങളും വിവാദങ്ങളുമാണ് ഹാദിയ കേസ്. കേസിലെ നാൾവഴിയിലേക്ക് 2016 ജനുവരി 6ന് അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛൻ അശോകൻ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയോടെയാണ് വിവാദങ്ങളുടെ തുടക്കം. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അന്ന് അഖില. അഖില എന്ന ഹാദിയയുടെ സഹപാഠിയായിരുന്ന ജസീനയുടെ അച്ഛൻ അബൂബക്കറിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഹാദിയെ കണ്ടെത്താൻ പൊലീസിന് ആയില്ല. 2016 ജനുവരി 19ന് ഹാദിയയുടെ…
Read More