പൂനെ ബാലെവാടി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡൽഹി ഡൈനാമോസ് എഫ് സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി ആദ്യ പകുതിയിൽ ഇരു ടീമുകളും തതുല്യ പ്രകടനം കാഴ്ചവെച്ചപ്പോൾ , ബ്രസീലിയൻ മാർസലീനോ കഴിഞ്ഞ വർഷത്തെ ഗോൾഡൻ ബൂട്ട് വിന്നർ ഇത്തവണ പൂനെയ്ക്കായ് കളം നിറഞ്ഞു കളിച്ചു , അറ്റാക്കിങ്ങും മികച്ച ക്രോസിലൂടെയും മാർസലീനോ , അൽഫാരോ കൂട്ടൂക്കെട്ട് നിരന്തരം ഡൽഹി ബോക്സിൽ ഇരച്ചുകയറി. രണ്ടാം പകുതിയുടെ തുടക്കത്തിലേ ലെഫ്റ്റ് വിങ്ങിൽ നിന്നും ചാങ്തെയുടെ മനോഹരമായി അളന്നു…
Read MoreDay: 22 November 2017
കേരള സമാജം പീനിയ സോൺ രണ്ടാമത്തെ ആംബുലൻസ് പുറത്തിറക്കി.
ബെംഗളൂരു: കേരള സമാജത്തിന്റെ സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ആംബുലന്‍സ് പുറത്തിറക്കി. കോണ്‍ഫിഡന്റ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പുതിയ ആംബുലന്‍സ്പുറത്തിരക്കുന്നത് . ഇത് സംബന്ധിച്ച രേഖകള്‍ കോണ്‍ഫിഡന്റ്റ് ഗ്രൂപ്പിന്റെ സി എംഡി , ഡോ. സി ജെ റോയ് ചെയര്‍മാന്‍ ജെയ്ജോ ജോസഫിന് കൈമാറി . സ്ലോവാക്യന്‍ കോണ്‍സലാര്‍ ആയി നിയമിതനായ ഡോ. സി ജെ റോയ് യെ ചടങ്ങില്‍ ആദരിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, സോണ്‍ കണ്‍വീനര്‍ ഫിലിപ്സ് കെ ജോര്‍ജ്, സി…
Read More“പാടാം നമുക്ക് പാടാം” എന്ന പേരിൽ ഗാനാലാപന പരിപാടി സംഘടിപ്പിച്ച് സർഗ്ഗധാര.
ബെംഗളൂരു : സർഗധാര സാംസ്കാരിക സമിതി ഗാനാലാപന പരിപാടി ‘പാടാം നമുക്ക് പാടാം’ സംഘടിപ്പിച്ചു. അബ്ബിഗരെ ഫിക്‌സോടെക്ക് ഹാളിൽ നടന്ന പാടാം നമുക്ക് പാടാം എന്ന മലയാള ഗാനപരിപാടി പ്രശസ്ത പിന്നണി ഗായകൻ രമേഷ് ചന്ദ്ര ഉൽഘാടനം ചെയ്തു. ബാംഗ്ലൂരിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. വിഷ്ണുമംഗലം കുമാർ, കൃഷ്ണകുമാർ, ശാന്താ മേനോൻ, സുധാകരൻ രാമന്തളി, ശശീന്ദ്ര വർമ്മ, ഹരികുമാർ, അനിതാ പ്രേംകുമാർ, ഷാജി അക്കിത്തടം, ജോൺസൻ, സുഗതൻ എന്നിവർ പങ്കെടുത്തു. ബാംഗ്ലൂരിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു.
Read Moreവരുന്നൂ,കെംപഗൗഡ വിമാനത്താവളത്തിലേക്ക് സബേർബൻ റെയിൽ
ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു സബേർബൻ റെയിൽ പദ്ധതി പ്രായോഗികമെന്നു സർവേ റിപ്പോർട്ട്. യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽനിന്നു യെലഹങ്ക വഴിയുള്ള 33 കിലോമീറ്റർ ദൂരമാണു സബേർബൻ പാതയ്ക്ക് അനുയോജ്യമെന്നു റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കോണമിക് സർവീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യശ്വന്ത്പുരയിൽനിന്നു ലൊട്ടേഗോലഹള്ളി-കോടിഗേഹള്ളി-യെലഹങ്ക-ബെതൽസുര-ദൊഡജാല വഴി ദേവനഹള്ളിയിലെത്തുന്നതാണു നിർദിഷ്ട റൂട്ട്. 30 മിനിറ്റുകൊണ്ടു വിമാനത്താവളത്തിലെത്താമെന്നതാണു മെച്ചം. വിമാനത്താവളത്തിലേക്കു മെട്രോ പാത നിർമിക്കുന്നതു സാമ്പത്തികമായി ലാഭകരമാവില്ല എന്നു ഡിഎംആർസി മുൻപ് നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Read Moreകർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം;തെക്കന്‍ കേരളത്തിലേക്ക് ഉള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റ് തീര്‍ന്നു.
ബെംഗളൂരു : കർണാടക ആർടിസിയുടെ ക്രിസ്മസ് റിസർവേഷനു മികച്ച പ്രതികരണം. ഡിസംബർ 21നു ബെംഗളൂരുവിൽനിന്നുള്ള സർവീസുകളിലെ നൂറുകണക്കിനു ടിക്കറ്റുകൾ റിസർവേഷൻ തുടങ്ങിയ ഇന്നലെ വിറ്റഴിഞ്ഞു. സേലം വഴിയുള്ള ചില ബസുകളിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാട്ടിലേക്കു വൻതിരക്കുള്ള ഡിസംബർ 22നുള്ള സർവീസുകളിലെ ടിക്കറ്റ് വിൽപന ഇന്നാരംഭിച്ചു. കേരളത്തിലേക്കുള്ള ക്രിസ്മസ് സ്പെഷലുകളിൽ ചിലതും ഇതോടൊപ്പം പ്രഖ്യാപിക്കും. കേരള ആർടിസി, സ്വകാര്യ ഏജൻസികൾ എന്നിവയെ അപേക്ഷിച്ച് എസി സർവീസുകളിലെ കുറഞ്ഞ നിരക്കാണു കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ അതിവേഗം തീരാൻ കാരണം. തിരുവനന്തപുരം (1110 രൂപ), എറണാകുളം…
Read Moreഇന്ദിര കാന്റീനിനെ ബി.ബി.സി യിലെടുത്തു;വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ബെംഗളൂരു : സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിരാ കന്റീൻ, ബിബിസി വാർത്തയിൽ ഇടം പിടിച്ചതോടെ രാജ്യാന്തര ശ്രദ്ധയിലേക്ക്. വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ടു ബിബിസി ന്യൂസ് പോർട്ടലിലാണ് പ്രത്യേക റിപ്പോർട്ട് വന്നത്. തുടർന്ന്, ‘വിശപ്പു മുക്ത കർണാടക’ എന്നതു തന്റെ വ്യക്തിപരമായ സമർപ്പണം കൂടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. പോഷകാഹാരക്കുറവും വിശപ്പും തുടച്ചു നീക്കാനുള്ള തന്റെ സർക്കാരിന്റെ ആദ്യദിനം മുതൽക്കുള്ള പ്രയത്നത്തിന്റെ ഭാഗം കൂടിയാണ് ഇന്ദിരാ കന്റീനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ട്, കെആർ മാർക്കറ്റിനു…
Read More നഗരത്തിൽ ബി.എം.എഫ് സ്നേഹപ്പുതപ്പ് വിതരണം നടത്തി
ബെംഗളുരു: സമൂഹ നന്മ ലക്ഷ്യം വച്ച് നഗരത്തിലെ നിരാലംബർക്കും അശരണർക്കുമായി നില കൊള്ളുന്ന മലയാളി കൂട്ടായ്മയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളിൽ അഭയം പ്രാപിച്ചവർക്കായി പുതപ്പു വിതരണം സംഘടിപ്പിച്ചു. നവംബർ 18 ന് രാത്രി ടൗൺ ഹാളിനു മുന്നിൽ വച്ച് ട്രാഫിക്ക് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദലി, കലാസിപാളയ സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെസ്ലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. വ്യവസായികളും ഐ ടി മേഖലകളിൽ നിന്നുള്ളവരുമായി അൻപതോളം വരുന്ന യുവതീ യുവാക്കളുടെ പ്രാധിനിധ്യം ഏറെ ശ്രദ്ദേയമായിരുന്നു. വിവിധ വാഹനങ്ങളിലായി സഞ്ചരിച്ച്…
Read Moreക്ഷേത്ര നവീകരണ ഫണ്ടിലേക്ക് യാചകസംഭാവന നൽകിയത് രണ്ടരലക്ഷം രൂപ
മൈസൂരു: ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് യാചക രണ്ടരലക്ഷം രൂപ സംഭാവന നൽകി. മൈസൂരു വൊണ്ടിക്കൊപ്പാൾ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നിലെ യാചകയായ 85 വയസ്സുള്ള സീതാലക്ഷ്്മിയാണ് ഭിക്ഷയാചിച്ച് കിട്ടിയ പണം ക്ഷേത്രത്തിന് സംഭാവന നൽകിയത്. കുറെ വർഷങ്ങളായി ക്ഷേത്ര പരിസരത്ത് ഭിക്ഷ യാചിക്കുന്ന സീതാലക്ഷ്മി തന്റെ കൈവശമുള്ള പണം ആരെങ്കിലും കവർന്നെടുക്കുമെന്ന് തോന്നിയതോടെയാണ് ക്ഷേത്രത്തിനു നൽകാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. പണം നൽകിയതോടൊപ്പം രണ്ട് നിർദേശം കൂടി സീതാലക്ഷ്മി ക്ഷേത്രകമ്മിറ്റിക്ക് മുൻപാകെ വച്ചിട്ടുണ്ട്. എല്ലാ ഹനുമാൻ ജയന്തിക്കും ഭക്തർക്ക് പ്രസാദം നൽകണമെന്നും ബാക്കിയുള്ള തുക…
Read More“നോർത്തേൺ ലൈറ്റ്സ്” അഥവാ “അറോറ ബോറീയലിസ്”
നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ബോറീയലിസ്, ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത കാഴ്ചകളിൽ ഒന്നാണ്. പ്രകൃതിയുടെ നാടകീയമായ ഈ മാന്ത്രികപ്രദർശനം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നു. ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത് ആർട്ടിക് പ്രദശത്തോ അന്റാർട്ടിക്ക പ്രദേശങ്ങളിലോ ആണ്. ഈ അത്ഭുതകരമായ സ്വാഭാവിക പ്രതിഭാസത്തിന് കാരണമെന്താണ്? ആകാശത്തു നൃത്തമാടുന്ന ഈ അറോറ വെളിച്ചം യഥാർത്ഥത്തിൽ ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. വടക്കു തെക്കു അർദ്ധഗോളങ്ങളുടെ കാന്തികധ്രുവങ്ങൾക്കു മുകളിലാണ് ഈ പ്രകാശത്തെ കൂടുതലായി കാണുന്നത്. പ്രകൃതിയുടെ ഏറ്റവും മനോഹര…
Read More